ന്യൂഡല്‍ഹി: രോഗികളുടെ ചുമലിലെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 36 ജീവന്‍ രക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. ഇതോടെ, ഈ മരുന്നുകള്‍ സാധാരണക്കാരുടെ കൈപ്പിടിയില്‍ ഒതുങ്ങും. ആറ് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകള്‍ക്കും 13 പുതിയ രോഗീസഹായ പദ്ധതികള്‍ക്കും പൂര്‍ണമായും നികുതി ഒഴിവാക്കി.

ആരോഗ്യസംരക്ഷണ മേഖല സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ദിശയിലുള്ള നീക്കം നടത്തിയത്. പ്രത്യേകിച്ചും കുതിച്ചുയരുന്ന ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ വിഷമിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാകും.

എന്താണ് മാറ്റം?

ജീവന്‍ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞതില്‍ മാത്രം തീരുന്നില്ല പുതിയ നയം. ജീവന്‍ രക്ഷാ മരുന്നുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞതിന് പുറമേ, ഇറക്കുമതിക്ക് 5 ശതമാനം തീരുവയിളവും പ്രഖ്യാപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് രോഗികള്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ഈ നീക്കം സഹായിക്കും.


കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം

മൂന്നു സുപ്രധാന കാന്‍സര്‍ മരുന്നുകകള്‍ക്ക്- ട്രാസ്്ടുസൂമാബ് ഡേറുക്‌സ്ടീകാന്‍ (Trastuzumab Deruxtecan), ഓസിമെര്‍ടിന്‍ഇബ് (Osimertinib), ഡുര്‍ വാല്‍യോമാബ് (Durvalumab) കഴിഞ്ഞ വര്‍ഷം ജി എസ് ടി വെട്ടികുറച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ബജറ്റിലെ പുതിയ പ്രഖ്യാപനം.

കാന്‍സര്‍ രോഗികളുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ചികിത്സാ ചെലവ് വലിയ പേടിസ്വപ്‌നമാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള ചെലവ് കുറയ്ക്കണെന്ന് ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ ദീര്‍ഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു.

കസ്റ്റംസ് തീരുവ ഇളവിന് പുറമേ രാജ്യത്തെ മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2025-26 വര്‍ഷത്തില്‍ത്തന്നെ ഇതില്‍ 200 ഡേ കെയര്‍ സെന്ററുകള്‍ ക്രമീകരിക്കും. വലിയ നഗരങ്ങളില്‍ പോയി താമസിച്ച് ചികിത്സിക്കുന്ന ചെലവ് കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കും.

.

കസ്റ്റംസ് തീരുവ ഒഴിവാക്കിയ 36 ജീവന്‍ രക്ഷാ മരുന്നുകള്‍

. മരുന്നിന്റെ പേര്

1 Onasemnogene abeparvovec

2 Asciminib

3 Mepolizumab

4 Pegylated Liposomal Irinotecan

5 Daratumumab

6 Daratumumab subcutaneous

7 Teclistamab

8 Amivantamab

9 Alectinib

10 Risdiplam

11 Obinutuzumab

12 Polatuzumab vedotin

13 Entrectinib

14 Atezolizumab

15 Spesolimab

16 Velaglucerase Alpha

17 Agalsidase Alfa

18 Rurioctocog Alpha Pegol

19 Idursulphatase

20 Alglucosidase Alfa

21 Laronidase

22 Olipudase Alfa

23 Tepotinib

24 Avelumab

25 Emicizumab

26 Belumosudil

27 Miglustat

28 Velmanase Alfa

29 Alirocumab

30 Evolocumab

31 Cystamine Bitartrate

32 CI-Inhibitor injection

33 Inclisiran

34 Agalsidase Beta

35 Imiglucerase

36 Eptacog alfa activated recombinant coagulation factor VIIa