- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന്‍ അറസ്റ്റില്‍
ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ അടി
കോട്ടയം: കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടനം ദിവസം തന്നെ സംഘര്‍ഷം. ജീവനക്കാരന്‍ അറസ്റ്റിലായി. മദ്യത്തിന് അളവ് കുറഞ്ഞത് ചോദ്യം ചെയ്്തവര്‍ക്ക് നേരേ ബാര്‍ കൗണ്ടര്‍ ജീവനക്കാരന്‍ കുപ്പി ഗ്ലാസ് എറിയുകയായിരുന്നു. ഗ്ലാസു കൊണ്ടുള്ള ഏറില്‍ നാട്ടുകാരന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ വെമ്പള്ളി ഏകചക്ര റസിഡന്‍സിയിലെ ജീവനക്കാരന്‍ കുമരകം ചേലയ്ക്കപ്പിള്ളില്‍ ബിജു സി.രാജുവിനെയാണ് (42) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
എം സി റോഡില്‍ കുറുവിലങ്ങാട് വെമ്പള്ളിയിലെ ബാറിലാണ് സംഭവം. ജീവനക്കാരന്‍ ഗ്ലാസ് കൊണ്ടറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബാര്‍ കൗണ്ടറില്‍ നിന്ന് മദ്യം കഴിക്കുന്നതിനിടയില്‍ മദ്യത്തിന്റെ അളവു കുറവാണല്ലോ എന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ജീവനക്കാരന്‍ ആദ്യം മുഖത്തടിക്കാന്‍ ശ്രമിക്കുന്നതും പിന്നീട് കുപ്പി ഗ്ലാസ് ഉപയോഗിച്ച് പലതവണ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏറ് കൊണ്ട് ഒരാള് താഴെ വീഴൂന്നുണ്ട്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഗ്ലാസുകളാണ് ബാറിലെത്തിയവര്‍ക്കു നേരെ എടുത്തെറിഞ്ഞത്.
വെമ്പള്ളി തെക്കേ കവലയിലെ ബാര്‍ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്തതോടെ ബിജു അക്രമാസക്തനാവുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏക ചക്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തുടങ്ങിയതാണ് പുതിയ ബാര്‍.