- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് വോട്ടുകുറഞ്ഞപ്പോള്‍ എസ്ഡിപിഐ വോട്ടുകള്‍ കുത്തനെ കൂടി; തിരുവനന്തപുരം പാങ്ങോട്ടെ കോണ്‍ഗ്രസിന്റെ പുലിപ്പാറ സിറ്റിങ് വാര്‍ഡിലെ എസ്ഡിപിഐ ജയത്തില്‍ അന്തം വിട്ട് നേതാക്കള്‍; ഗൗരവമുള്ള വിഷയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസ് വോട്ടുചോര്‍ന്നെന്ന് സിപിഎം
പാങ്ങോട്ടെ പുലിപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡിലെ എസ്ഡിപിഐ ജയത്തില്‍ അന്തം വിട്ട് നേതാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എസ്ഡിപിഐയുടെ വിജയം ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡില്‍ എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. മതേതര ചേരിയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി ജയിക്കുന്നത് ഗൗരവതരമാണെന്നും വിഷയം പാര്‍ട്ടി പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാന്‍ സിപിഎം ശ്രമിക്കേണ്ട. പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. കോണ്‍ഗ്രസ് എസ്ഡിപിഐയുമായി ചേര്‍ന്ന് പ്രകടനം നടത്തിയിട്ടില്ല. എസ്ഡിപിഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്‌നമാണെങ്കില്‍ അത് തടയേണ്ടത് പൊലീസാണ്. എസ്ഡിപിഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ്ഡിപിഐയുടെ വിജയം അപകടകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് എസ്ഡിപിഐ ജയിച്ചു കയറിയത്. ഈ വിഷയം കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ഇതില്‍ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുലിപ്പാറയില്‍ യുഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി 674 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ടി എന്‍ സീമ 448 വോട്ടുകള്‍ നേടി രണ്ടാമതെത്തി. കോണ്‍ഗ്രസിന്റെ സബീന ഖരിമിന് 148 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപിയുടെ ബി എസ് അജയകുമാറിന് 39 വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി ഷീജയ്ക്ക് 319 വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപിയുടെ കാഞ്ചിനട രതീഷിന് 49 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകള്‍ ചോര്‍ന്നതായാണ് സൂചന.
പുലിപ്പാറയില്‍ കോണ്‍ഗ്രസ് അംഗം അബ്ദുള്‍ ഖരീം മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്തില്‍ സിപിഎമ്മാണ് വലിയ ഒറ്റകക്ഷിയെങ്കിലും എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ കോണ്‍ഗ്രസിനാണ് ഭരണം. എല്‍ഡിഎഫ്-8, യുഡിഎഫ് 7-, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ജയത്തോടെ പുലിപ്പാറ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ദ്ധിച്ചു. യുഡിഎഫ് വോട്ടുകുറഞ്ഞപ്പോള്‍, എസ്്ഡിപിഐ വോട്ടുകള്‍ കുത്തനെ കൂടുകയായിരുന്നു.