- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുതിരയുടെ ട്രെയ്നറായ ഡ്രൈവര്‍ക്കൊപ്പം 18ാം വയസ്സില്‍ ഒളിച്ചോട്ടം; കുഞ്ഞുമായി മടങ്ങി എത്തിയെങ്കിലും പഠനം തുടര്‍ന്ന് ഡോക്ടറായ മിടുക്കി; സൗഹൃദങ്ങളില്‍ ലഹരിക്ക് അടിമയായി വഴിതെറ്റി; ഒപ്പം മന്ത്രവാദ ബന്ധങ്ങളും; ഡോ ശ്രീക്കുട്ടിക്ക് പിഴച്ചത് എവിടെ?
കുതിരയുടെ ട്രെയ്നറായ ഡ്രൈവര്‍ക്കൊപ്പം 18ാം വയസ്സില്‍ ഒളിച്ചോട്ടം
നെയ്യാറ്റിന്‍കര: ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്. പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു. ഒരു കുഞ്ഞ് ജനിച്ച് ശേഷമാണ് അവര്‍ എംബിബിഎസ് പഠനത്തിന് ഇറങ്ങിയതും കഠിനാധ്വാനത്താല്‍ ഡോക്ടറായതും. എന്നാല്‍, ലഹരിയുടെ രുചി പിടിച്ചു തുടങ്ങിയതോടെ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയിലായി. വഴിവിട്ട കൂട്ടുകെട്ടുകള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് അവരെ നയിച്ചു. മൈനാഗപ്പള്ളി കാര്‍ അപകടതതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഡോക്ടറെ കുറിച്ച് പുരത്തുവരുന്നതെന്നാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
തുടക്കത്തില്‍ തന്നെ താളപ്പിഴകള്‍ വന്ന ജീവിതമായിരുന്നു ഇവരുടേതെന്നാണ് കേരളാ കൗമുദിയില്‍ അനില്‍ സാഗര്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 18ാം വയസില്‍ പ്രണയ ബന്ധത്തില്‍ പെട്ട് ഒളിച്ചോടിയിരുന്നു ശ്രീക്കുട്ടി. പിന്നീട് കൈക്കുഞ്ഞുമായാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, അവിടെ നിന്നും പഠിച്ചു കയറി എംബിബിഎസ് എടുത്തിരുന്നു ഇവര്‍.
വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രദേശവാസികളെ ഉദ്ധരിച്ചു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കേരളാ കൗമുദി റിപ്പോര്‍ട്ടു ചെയ്യുന്നത്. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണെന്ന വിധത്തിലാണ് വാര്‍ത്ത. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ പിതാവ്.
ഷാജിയുടെ രണ്ടാം വിവാഹത്തിലെ മകളാണ് ശ്രീക്കുട്ടി. ബിസിനസുകാരനായ ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല. മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു.
ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.
അതേസമയം ശ്രീക്കുട്ടി തന്റെ വാടകവീട്ടിലും മദ്യപാര്‍ട്ടി നടത്തിയെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ലഹരി ആസക്തിയാണ് ശ്രീക്കുട്ടിയുടെ ജീവിതത്തില്‍ തിരിച്ചടായിയാരികകുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയില്‍ പരിചയപ്പെട്ട അജ്മലുമായി അവര്‍ വളരെ അടുപ്പത്തിലായിരുന്നു. ഈ ബന്ധമാണ് ആനൂര്‍ക്കാവില്‍ ഒരു സ്ത്രീയുടെ ജീവനെടുത്ത ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ എത്തിച്ചതും.
സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ ബോണറ്റില്‍ തട്ടി മുന്നില്‍ വീണ കുഞ്ഞുമോളെ നിര്‍ദാക്ഷിണ്യം കാര്‍കയറ്റി കൊലപ്പെടുത്തിയ അജ്മല്‍ ചന്ദനത്തടിമോഷണം ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയാണ്. ഒരു മാസംമുന്‍പ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്.
ശ്രീക്കുട്ടി ഒരുവര്‍ഷത്തോളമായി ഇവിടെ ജോലിചെയ്തു വരികയാണ്. ബന്ധം ശക്തമായതോടെ അജ്മല്‍ ആശുപത്രിയില്‍ പതിവ് സന്ദര്‍ശകനാകുകയും ചെയ്തു. ഡോക്ടറെ ജോലിസ്ഥലത്ത് പതിവായി സന്ദര്‍ശിക്കാന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ കരുനാഗപ്പള്ളിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണാഘോഷത്തിനായി ഒത്തുചേര്‍ന്നത്.
അതേസമം യുവതിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
അപകടത്തില്‍ കാര്‍ നിര്‍ത്തിയിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. കാറിടിച്ചതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ കുഞ്ഞുമോള്‍ ബോണറ്റിലും തുടര്‍ന്ന് കാറിനു മുന്നിലും വീണു. കാറെടുത്താല്‍ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡില്‍ വീണുകിടന്നത്. കണ്ടുനിന്നവര്‍ വണ്ടി എടുക്കല്ലേടാന്ന് ഉച്ചത്തില്‍ അലറിവിളിച്ചെങ്കിലും അതു വകവയ്ക്കാതെ അജ്മല്‍ അതിവേഗം കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
വാഹനാപകടം നടന്ന സമയം അജ്മല്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. 2017 ലാണ് ശ്രീക്കുട്ടി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ശ്രീക്കുട്ടിക്ക് അപകടത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഡോക്ടര്‍ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.