- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസല്‍സില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി 'ഇവ' പൂച്ച; മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഈ സേവനം ഇനി കേരളത്തിലും; രാജ്യത്തെ എഴാമത്തെ ആനിമല്‍ ക്വാറന്റൈന്‍ കേന്ദ്രം കൊച്ചി വിമാനത്താവളത്തില്‍ യാഥാര്‍ത്ഥ്യമായി; ആനിമല്‍ ക്വാറന്റൈനിനെ അറിയാം
ബ്രസല്‍സില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി 'ഇവ
കൊച്ചി: ഇന്ന് രാവിലെ 10.30ന് കൊച്ചിയില്‍ പറന്നിറങ്ങിയ എയര്‍ഇന്ത്യ വിമാനത്തിന്റെ യാത്ര അല്‍പ്പം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും കേരള വിമാനത്താവളങ്ങളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആ വിമാനത്തിന്റെ ലാന്‍ഡിങ്ങ്. ബാക്കിയെല്ലാം സാധാരണയായിരുന്നെങ്കിലും അതിലെ ഒരു യാത്രക്കാരനായിരുന്നു ഈ പ്രത്യേകതയ്ക്ക് കാരണം. മറ്റാരുമല്ല ഒരു പൂച്ചക്കുട്ടിയാണ് ആ താരം. കൊച്ചി വിമാനത്താവളം വഴി ഇനി വളര്‍ത്തുമൃഗമായിരുന്നു ആ പൂച്ചക്കൂട്ടി.
തൃശൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ പൂച്ചകുട്ടിയായ ഇവ യാണ് വിമാനമാര്‍ഗ്ം കൊച്ചിയിലെത്തിയത്.വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എ.ക്യു.സി.എസ്.) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളര്‍ത്തുമൃഗമാണ് ഇവ.എയര്‍ ഇന്ത്യ വിമാനത്തില്‍ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നിന്ന് ദോഹ വഴിയാണ് പൂച്ചകുട്ടി എത്തിയത്.
കൊച്ചി വിമാനത്താവളത്തില്‍ അനിമല്‍ ക്വാറന്റൈന്‍ സേവനം ആരംഭിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് അനുമതി ലഭിച്ചത്.മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യനാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.ഇതോടെയാണ് ഇവയ്ക്ക് പറന്നെത്താന്‍ വഴി തെളിഞ്ഞത്.മൃഗങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.സി. പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍ ഓണ്‍ കോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്ന ഓമനകളെ എ.ക്യു.സി.എസ്. വിഭാഗം പരിശോധന നടത്തി അസുഖങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉടമയ്ക്ക് വിട്ടുനല്‍കും.എന്നാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ 15 ദിവസത്തേക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും.
നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
കൊച്ചിയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ക്കു തന്നെ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജൂണില്‍ ല്യൂക എന്ന പട്ടിക്കുട്ടിയാണ് ആദ്യമായി ഈ സൗകര്യം ഉപയോഗിച്ച് കേരളത്തില്‍ നിന്ന് പറന്നു പൊങ്ങിയത്. ദുബായിലേക്കായിരുന്നു യാത്ര.
എന്താണ് ആനിമല്‍ ക്വാറന്റൈന്‍..? നടപടി ക്രമങ്ങള്‍ എങ്ങിനെ
വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിമാനത്തവളത്തിലെ കേന്ദ്രമാണ് ആനിമല്‍ ക്വാറന്റൈന്‍ & സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍.രാജ്യത്തെ ഏഴാമത്തെ അനിമല്‍ ക്വോറന്റൈന്‍ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുറന്നു. ഇതോടെ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകേണ്ടതോ,കേരളത്തിലേക്ക് കൊണ്ടുവരേണ്ടതോ ആയ വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
മറ്റൊരു രാജ്യത്തുനിന്ന് മൃഗങ്ങളെയോ പക്ഷികളെയോ ഇറക്കുമതി ചെയ്യുമ്പോള്‍ അവയ്ക്കൊപ്പം രോഗങ്ങളും കടന്നുവരുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് (എക്യുസിഎസ്). വിദേശത്തുനിന്ന് ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുമ്പോള്‍ അവയ്ക്ക് രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിക്കുന്നത് എക്യുസിഎസ് ആണ്.ക്വാറന്റൈന്‍ സ്റ്റേഷനുകള്‍ വഴി ജന്തുജന്യ രോഗങ്ങള്‍ രാജ്യത്തേക്ക് കടക്കാതെ എക്യുസിഎസ് ശ്രദ്ധിക്കുന്നു.
കന്നുകാലികളില്കൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപ്തി തടയുന്നതിനുവേണ്ടി 1898-ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം,2001 ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രാലയമാണ് ഇവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.ഇതിനെ അടിസ്ഥാനമാക്കിയാണ് വളര്‍ത്തുമൃഗങ്ങളെ വിമാനയാത്രയില്‍ കൂടെ കൊണ്ടുപോകുന്നതിനും പരിശോധനകളും മാനദ്ധങ്ങളും നടപ്പാക്കുന്നത്.
വളര്‍ത്തുമൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടു വരുന്നതിന് ഏഴ് ദിവസം മുന്‍പെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നല്‍കണം.വാക്സിനേഷന്‍,മൈക്രോ ചിപ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും എയര്‍ ടിക്കറ്റ്,എയര്‍വേ ബില്‍ പാസ്പോര്‍ട്ട് കോപ്പി എന്നിവയും ഇതോടൊപ്പം നല്‍കണം.പെറ്റ്സ് എന്ന ഗണത്തില്‍ നായയെയും പൂച്ചയെയും മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞത് 2 വര്‍ഷമെങ്കിലും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു വ്യക്തിക്ക് രണ്ടു ജീവികളെ ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയും.അത് രണ്ട് നായ്ക്കളോ, രണ്ട് പൂച്ചകളോ അതോ ഓരോ പൂച്ചയും നായയും ആവാം.
വിദേശത്ത് രണ്ടു വര്‍ഷം താമസിച്ചതിന്റെ രേഖ,ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നതിന്റെ രേഖ എന്നിവയാണ് പ്രധാനമായും വേണ്ട രേഖകള്‍.നായയ്ക്കും പൂച്ചയ്ക്കും ബാഗേജിനൊപ്പമാണെങ്കില്‍ ഉടമയുടെ ടിക്കറ്റ്,ബാഗേജിനൊപ്പമല്ലെങ്കില്‍ ഉടമ ഇന്ത്യയില്‍ തിരിച്ചെത്തി ഒരു മാസത്തിനുള്ളില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ട് കോപ്പി,ഉടമ എത്തിയതിന് ഒരു മാസം മുന്‍പോ ശേഷമോ ആമെങ്കില്‍ പ്രത്യേക അനുമതിയും വേണം.
ടിജിഡിഎഫ് ലൈസന്‍സ് പ്രകാരം വാണിജ്യം ലക്ഷ്യമിട്ട് പ്രജനനാവശ്യത്തിനായി നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അല്ലാത്തപക്ഷം, ബാഗേജ് റൂളില്‍ ഉള്‍പ്പെടാത്തവയെ ഡിജിഎഫ്ടി ലൈസന്‍സ് വഴി ഇറക്കുമതി ചെയ്യാം.ലൈസന്‍സിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷം എക്യുസിഎസ് (ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ്) എ ന്‍ഒസിക്കുവേണ്ടി അപേക്ഷിക്കുക.
നായയോ പൂച്ചയോ ഉള്ള പ്രദേശത്ത് പകര്‍ച്ചവ്യാധികളോ പേവിഷ ബാധയോ ഇല്ലെന്ന് ഉറപ്പ് വരുത്തണം,ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ ഉടമയുടെ പേര് തന്നെയായിരിക്കണം ടിക്കറ്റിലും,വില്‍പ്പന, സമ്മാനം എന്നിവയ്ക്ക് വേണ്ടിയല്ല വളര്‍ത്തുമൃഗങ്ങളെക്കൊണ്ടുവരുന്നതെന്ന സാക്ഷ്യപത്രം തുടങ്ങിയ കാര്യങ്ങള്‍ യാത്രയ്ക്ക് മുന്‍പെ ശ്രദ്ധിക്കേണ്ടതാണ്.ഇന്ത്യയിലെത്തിയാല്‍ എല്ലാ ഒറിജിനല്‍ രേഖകളും എക്യുസിഎസിനു മുന്നില്‍ ഹാജരാക്കണം.അവസാന ക്ലിയറന്‍സ് ലഭിച്ച് 30 ദിവസം അരുമ ഹോം ക്വാറന്റൈനില്‍ ആയിരിക്കണം തുടങ്ങിയവയാണ് പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.