- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇപ്പ ശരിയാക്കി തരാന്‍' എപ്പോഴും പറ്റി എന്ന് വരില്ല; ആകസ്മിക യാത്രിക തകരാറുകളില്‍ മന: സാന്നിധ്യത്തോടെ നിയന്ത്രിക്കുക; മികച്ച റിപ്പയര്‍ തന്നെ ചെയ്യുക; ബ്രിട്ടന്റെ യുദ്ധവിമാനത്തെ 'പരസ്യമാക്കി' എംവിഡിയും; മൈന്‍ഡ്ഫുള്‍ ഡ്രൈവിങ് പരിശീലിക്കാം
ബ്രിട്ടന്റെ യുദ്ധവിമാനത്തെ 'പരസ്യമാക്കി' എംവിഡിയും
തിരുവനന്തപുരം: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കിയതിന് പിന്നാലെ ബോധവത്കരണത്തിന് എംവിഡിയും. തകരാറിലായ വാഹനത്തിന് നല്‍കേണ്ട മികച്ച പരിഗണനയും എഫ് 35 ഫൈറ്റര്‍ പൈലറ്റും ടീമും നല്‍കുന്നുവെന്ന് എംവിഡി കുറിക്കുന്നു.
ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ സംഭവം വാര്‍ത്തകളിലും ട്രോളുകളിലും നിറയുമ്പോഴാണ് കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്ത് വരുന്നത്. എഫ് 35 മൈന്‍ഡ് ഫുള്‍ ഡ്രൈവിംഗിന്റേയും സ്മാര്‍ട്ട് മെയ്ന്റനന്‍സിന്റേയും പാഠങ്ങളാണ് തരുന്നതെന്നും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പാഠങ്ങളാമിതെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.
വാഹനമോടിക്കുമ്പോള്‍ പൂര്‍ണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട മികച്ച പരിഗണനയും എഫ് 35 ഫൈറ്റര്‍ പൈലറ്റും ടീമും നല്‍കുന്നുവെന്ന് എംവിഡി കുറിക്കുന്നു.
ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും യുദ്ധമുഖത്തെ വീരന് ജീവന്‍ വയ്പ്പിക്കാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടിഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മടക്കയാത്ര ഇന്നും അനിശ്ചിതത്വത്തിലാണ്.
തിരുവനന്തപുരത്ത് പെട്ടുപോയ യുദ്ധവിമാനത്തെ കേരള ടൂറിസം വകുപ്പ് മുതലെടുത്ത് പരസ്യം ഒരുക്കിയതായിരുന്നു കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പും ഈ യുദ്ധവിമാനത്തെ ഒരു ബോധവത്കരണ ആയുധമാക്കിയിരിക്കുകയാണ്. വാഹനങ്ങള്‍ കൃത്യമായി പരിപാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണത്തിനാണ് ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35-നെ കേരളാ മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.
എഫ് 35 യുദ്ധവിമാനം മൈന്‍ഡ് ഫുള്‍ ഡ്രൈവിങ്ങിന്റെയും സ്മാര്‍ട്ട് മെയിന്റനെന്‍സിന്റേയും പാഠങ്ങളാണ് തരുന്നതെന്നാണ് എംവിഡി അഭിപ്രായപ്പെടുന്നത്. വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായും മാനസുറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട പരിഗണനയുടെയും പാഠമാണ് എഫ് 35 യുദ്ധവിമാനത്തിന്റെ പൈലറ്റും ടീമും നല്‍കിയിരിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആമുഖമായി പറഞ്ഞിരിക്കുന്നത്.
എംവിഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എഫ് 35 മൈന്‍ഡ് ഫുള്‍ ഡ്രൈവിങ്ങിന്റേയും സ്മാര്‍ട്ട് മെയ്ന്റനന്‍സിന്റേയും പാഠങ്ങളാണ് തരുന്നത്. വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റര്‍ പൈലറ്റും ടീമും ചെയ്തത്.
മൈന്‍ഡ്ഫുള്‍ ഡ്രൈവിങ് പരിശീലിക്കാം
1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകള്‍ റോഡില്‍ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിര്‍ത്തുക.
2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ പുലര്‍ത്തുക.
3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും തയ്യാറാകുകയും ചെയ്യുക.
4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുന്‍ഗണന നല്‍കുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.
5. ഈ നിമിഷത്തില്‍ ശ്രദ്ധിക്കുക: മള്‍ട്ടി ടാസ്‌ക്കിങ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആകസ്മികമായ യാന്ത്രിക തകരാറുകളില്‍ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിര്‍ത്താന്‍ മൈന്‍ഡ് ഫുള്‍ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ.
തകരാറിലായ വാഹനത്തിന് മികച്ച റിപ്പേര്‍ നല്‍കി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്‌കാരമാണ്.
ശ്രദ്ധാപൂര്‍വ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങള്‍ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകള്‍ സുരക്ഷിതവും എല്ലാവര്‍ക്കും ആസ്വാദ്യകരവുമാക്കാം.