- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ; താന്‍ അധ്വാനിച്ച് വളര്‍ത്തിയ കൃഷിയും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഇല്ലാതായി; സി.പി.ഐ ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ചു; വൈക്കത്ത് പ്രതിഷേധമിരമ്പുന്നു; തൂങ്ങി മരിച്ചത് മാതൃകാ കര്ഷകന്

കോട്ടയം: വൈക്കം തലയാഴത്തെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനകീയ കര്‍ഷകനും പ്രദേശവാസിയുമായ ചെല്ലപ്പന്‍ പുളിക്കശേരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് ചെല്ലപ്പന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെയും പ്രാദേശിക നേതാക്കളുടെ വഴിവിട്ട പോക്കുകള്‍ക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ ഇദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
താന്‍ അധ്വാനിച്ച് വളര്‍ത്തിയ കൃഷിയും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഇല്ലാതായെന്ന് ചെല്ലപ്പന്‍ തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിയെ വിശ്വസിച്ച് നടന്ന തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് നേതാക്കള്‍ തന്നെ ദ്രോഹിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഈ മാനസിക വിഷമമാണ് സി.പി.ഐ ഓഫീസിനുള്ളില്‍ തന്നെ ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് വലിയൊരു ജനക്കൂട്ടം പാര്‍ട്ടി ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഒരു ജനകീയ കര്‍ഷകന് നേരിട്ട ദുരനുഭവത്തില്‍ നാട്ടുകാര്‍ പ്രകോപിതരാണ്. ആര്‍.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു. പോലീസും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ജനരോഷം കാരണം നടപടികള്‍ വൈകുകയാണ്. മരണത്തിന് ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു സാധാരണ കര്‍ഷകന്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ തന്നെ തൂങ്ങിമരിച്ചത് സി.പി.ഐയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്ന നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകരെയും കര്‍ഷകരെയും എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരായ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.


