തൃശൂര്‍: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദം നിലനില്‍ക്കവേ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വസ്തുക്കളും കൈമോശം വന്നോ എന്ന സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന് സംശയമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആനക്കൊമ്പ്, സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്.

ഗുരുവായൂര്‍ ദേവസ്വത്തില്‍ നടവരവായും ഭണ്ഡാരം കൗണ്ടിങ്ങിലൂടെയും ലഭിക്കുന്ന സ്വര്‍ണം, വെള്ളി ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ളവയുടെ അക്കൗണ്ടിംഗ്, സൂക്ഷിപ്പ് എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കാണ്. എന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ സമഗ്രമായ ഭൗതിക പരിശോധന നടന്നിട്ടില്ല എന്നതാണ് വസ്തുതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല. ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റര്‍ പോലുമില്ല. കൊമ്പ് വനം വകുപ്പിന് നല്‍കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ കൊമ്പ് മുറിച്ചെടുക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിച്ചെടുത്ത കൊമ്പുകളുടെ കണക്കുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊമ്പുകള്‍ വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്നുള്ള ഉത്തരവുകള്‍ പാലിക്കുന്നകാര്യത്തില്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. വിലപിടിപ്പുള്ള കൊമ്പുകളുടെ സ്റ്റോക്ക് രജിസ്റ്റര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ ഭൗതികപരിശോധന നടത്തിയതായി കാണുന്നില്ല. ആനക്കൊമ്പുകളുടെ ഭൗതികപരിശോധന സ്റ്റോക്ക് രജിസ്റ്ററുമായി ഒത്തുനോക്കി ശരിയാണെന്ന് ഭരണസമിതി അംഗീകരിച്ചതിന്റെ സാക്ഷ്യപ്പെടുത്തല്‍ രജിസ്റ്റര്‍ പ്രകാരം കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിലോയ്ക്ക് 1,47000 രൂപയുള്ള കുങ്കുമപ്പൂവ് ദിവസേന കിലോ കണക്കിനാണ് ക്ഷേത്രത്തില്‍ എത്തുന്നത്. എന്നാല്‍ ഇതിലൊന്നും വ്യക്തമായ രേഖകളില്ല. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ ഇനങ്ങളുടെ വരവ് രജിസ്റ്ററുകള്‍ പൂര്‍ണമല്ല. ക്ഷേത്ര ഗോപുരത്തില്‍ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു കാണാതായി. ക്ഷേത്രത്തില്‍ വഴിപാടായി വന്ന മഞ്ചാടിക്കുരു 17 ചാക്കുകളിലായി പടിഞ്ഞാറെ ഗോപുരത്തില്‍ സൂക്ഷിച്ചിരുന്നത് 2019 ഡിസംബര്‍ മുതല്‍ കാണാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിലോഗ്രാമിന് 100 രൂപ നിരക്കില്‍ ലേലം ഉറപ്പിച്ചവയാണ് അവ.

തൂക്കം നോക്കി തുക അടവാക്കി കൊണ്ടു പോകുന്നതിന് ലേലം ഉറപ്പിച്ച ആള്‍ വരാത്തതിനാലാണ് ഗോപുരത്തില്‍ സൂക്ഷിച്ചത്. എന്നാല്‍ 2019 ഡിസംബര്‍ 28ന് ഉച്ചയ്ക്ക് ഹെല്‍ത്ത് ജീവനക്കാര്‍ ദേവസ്വം ട്രാക്ടറില്‍ അവ ലോഡ് ചെയ്തുകൊണ്ടു പോകുന്നതായി എസിഎസ്ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്രം ഡ്യൂട്ടിയിലുള്ള ജെഎച്ച്‌ഐയോട് അന്വേഷിച്ചതില്‍ സ്ഥല സൗകര്യം ഒരുക്കുന്നതിനായി മഞ്ചാടിക്കുരു ചാക്കുകള്‍ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതായി അറിയിച്ചെന്നും എന്നാല്‍ എന്നാല്‍ പിന്നീട് ഈ മഞ്ചാടിക്കുരു എന്ത് ചെയ്തു വെന്നതില്‍ വ്യക്തതയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല. ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റര്‍ പോലുമില്ല. കൊമ്പ് വനം വകുപ്പിന് നല്‍കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ കൊമ്പ് മുറിച്ചെടുക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിച്ചെടുത്ത കൊമ്പുകളുടെ കണക്കുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊമ്പുകള്‍ വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്നുള്ള ഉത്തരവുകള്‍ പാലിക്കുന്നകാര്യത്തില്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. വിലപിടിപ്പുള്ള കൊമ്പുകളുടെ സ്റ്റോക്ക് രജിസ്റ്റര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ ഭൗതികപരിശോധന നടത്തിയതായി കാണുന്നില്ല. ആനക്കൊമ്പുകളുടെ ഭൗതികപരിശോധന സ്റ്റോക്ക് രജിസ്റ്ററുമായി ഒത്തുനോക്കി ശരിയാണെന്ന് ഭരണസമിതി അംഗീകരിച്ചതിന്റെ സാക്ഷ്യപ്പെടുത്തല്‍ രജിസ്റ്റര്‍ പ്രകാരം കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിലോയ്ക്ക് 1,47000 രൂപയുള്ള കുങ്കുമപ്പൂവ് ദിവസേന കിലോ കണക്കിനാണ് ക്ഷേത്രത്തില്‍ എത്തുന്നത്. എന്നാല്‍ ഇതിലൊന്നും വ്യക്തമായ രേഖകളില്ല. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ ഇനങ്ങളുടെ വരവ് രജിസ്റ്ററുകള്‍ പൂര്‍ണമല്ല. ക്ഷേത്ര ഗോപുരത്തില്‍ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു കാണാതായി. ക്ഷേത്രത്തില്‍ വഴിപാടായി വന്ന മഞ്ചാടിക്കുരു 17 ചാക്കുകളിലായി പടിഞ്ഞാറെ ഗോപുരത്തില്‍ സൂക്ഷിച്ചിരുന്നത് 2019 ഡിസംബര്‍ മുതല്‍ കാണാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിലോഗ്രാമിന് 100 രൂപ നിരക്കില്‍ ലേലം ഉറപ്പിച്ചവയാണ് അവ.

തൂക്കം നോക്കി തുക അടവാക്കി കൊണ്ടു പോകുന്നതിന് ലേലം ഉറപ്പിച്ച ആള്‍ വരാത്തതിനാലാണ് ഗോപുരത്തില്‍ സൂക്ഷിച്ചത്. എന്നാല്‍ 2019 ഡിസംബര്‍ 28ന് ഉച്ചയ്ക്ക് ഹെല്‍ത്ത് ജീവനക്കാര്‍ ദേവസ്വം ട്രാക്ടറില്‍ അവ ലോഡ് ചെയ്തുകൊണ്ടു പോകുന്നതായി എസിഎസ്ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്രം ഡ്യൂട്ടിയിലുള്ള ജെഎച്ച്‌ഐയോട് അന്വേഷിച്ചതില്‍ സ്ഥല സൗകര്യം ഒരുക്കുന്നതിനായി മഞ്ചാടിക്കുരു ചാക്കുകള്‍ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതായി അറിയിച്ചെന്നും എന്നാല്‍ എന്നാല്‍ പിന്നീട് ഈ മഞ്ചാടിക്കുരു എന്ത് ചെയ്തു വെന്നതില്‍ വ്യക്തതയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.