ടെഹ്റാന്‍: ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ ഇസ്രായേലികളെ വെല്ലാന്‍ ലോകത്ത് ആരും തന്നെയില്ല എന്നത് വസ്തുതയാണ്. ലോകത്തെ ടെക് കമ്പനികളുടെ തലവന്‍മാരായി നിരവധി ജൂതന്‍മാരുണ്ട്. അതിവേഗം സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഇസ്രായേലിന്റെ പബുദ്ധിയെ കഴിഞ്ഞേ മറ്റൊന്നുള്ളൂ. ഈ ടെക്‌നോളജി തന്നെയാണ് അവരെ ലോകത്ത് കരുത്തുറ്റവരും ഏതൊരു യുദ്ധവും വിജയിക്കാന്‍ കെല്‍പ്പുള്ളവരാക്കുന്നത്. ഇറാനും ഇസ്രായേലിന്റെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നിലാണ് ഇറാന്‍ പരാജയപ്പെടുന്നതും.

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പിന്നിലും സാങ്കേതികള വിദ്യാകളെ എങ്ങനെ ഉപയോഗിക്കുമെന്ന ഇസ്രായേലിന്റെ തന്ത്രങ്ങള്‍ വ്യക്തമാണ്. ഖമേനി വധം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നതും. വര്‍ഷങ്ങളായി ഇസ്രായേല്‍ നടത്തിയ രഹസ്യനീക്കത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായിരുന്നു ഖമേയുടെ കൊലപാതകം. ഇറാന്റെ സുരക്ഷാസംവിധാനത്തിലേക്ക് രഹസ്യമായി കടന്നുചെല്ലുകയും അവയെ നിയന്ത്രണത്തിലാക്കുകയും ചെയ്ത ഈ നീക്കം മറ്റ് രാജ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ക്കും വെല്ലുവിളിയാണ്.

ഇസ്രായേല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇറാന്റെ സുരക്ഷാസംവിധാനം ഹാക്ക് ചെയ്തിരുന്നതായാണ് വിവരം. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകളും മൊബൈല്‍ നെറ്റ്വര്‍ക്കുകളും ഇസ്രായേലിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ ഇസ്രായേലി സര്‍വ്വറുകളിലേക്ക് അയച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇതിലൂടെ ഖമനേയിയുടെയും അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിന്റെയും നീക്കങ്ങള്‍ ഇസ്രായേല്‍ മനസിലാക്കിയിരുന്നു.ഖമനേയിയുടെ വസതിക്കു സമീപമുള്ള ഒരു ക്യാമറ ദൃശ്യമാണ് ആക്രമണത്തില്‍ നിര്‍ണായകമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലം, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഈ ദൃശ്യങ്ങളിലൂടെ ഖമനേയിയുടെ എതിരാളികള്‍ മനസിലാക്കിയിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ചാരന്മാര്‍ ഖമനേയിയുടെ ദിനചര്യകള്‍ വളരെ അടുത്ത് നിന്ന് മനസിലാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അദ്ദേഹം എവിടെയാണ് താമസിക്കുന്നത്, ആരെയാണ് കാണുന്നത്, എങ്ങനെ ആശയവിനിമയം നടത്തുന്നു, ആക്രമണ ഭീഷണിയുണ്ടാകുമ്പോള്‍ എവിടേക്ക് മാറിയേക്കാം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ വിശകലനം ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം കൂടിച്ചേരലുകള്‍ നടത്തിയിരുന്ന മറ്റ് പ്രധാന രാഷ്ട്രീയ സൈനിക നേതാക്കളെയും ചാരസംഘങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഖമനേയി ഉള്‍പ്പടെ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ സമുച്ചയത്തിനുള്ളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ യോഗം ചേരാനിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമുച്ചയത്തിലാണ് ഖമനേയിയുടെ ഓഫീസും ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ഓഫീസുകളും സ്ഥിതിചെയ്തിരുന്നത്.

ആദ്യത്തെ രാത്രിയില്‍ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് പകല്‍ സമയത്തേക്ക് മാറ്റിയതായാണ് വിവരം.ഇസ്രയേല്‍ സമയം രാവിലെ ആറുമണിയോടെയാണ് ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ സമുച്ചയത്തിലേക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. 60 സെക്കന്റിനുള്ളില്‍ മൂന്ന് ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമണങ്ങളില്‍ തകര്‍ക്കാന്‍ കഴിഞ്ഞെന്നാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്. ഖമനേയി ഉള്‍പ്പടെ 40 മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം.

മാസങ്ങളായി ഖമനെയി എവിടെ എന്ന് സിഐഎ ട്രാക്ക് ചെയ്തുകൊണ്ടിരുന്നു. പതിവായി ഖമനെയി സന്ദര്‍ശിച്ചിരുന്ന ഓഫീസുകളും മറ്റ് സ്ഥലങ്ങളും സിഐഎ പിന്തുടര്‍ന്ന് കണ്ടെത്തി. ഖമനെയി ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഒരു പാറ്റേണ്‍ മാപ്പ് ഉണ്ടാക്കി. ശനിയാഴ്ച ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നെന്ന വിവരം സിഐഎയ്ക്ക് കിട്ടി. ആ യോഗത്തിന് ഖമനെയി അധ്യക്ഷത വഹിക്കുമെന്നും സിഐഎ മനസ്സിലാക്കി. ഈ നിര്‍ണായക വിവരം സിഐഎ ഇസ്രയേലിന് കൈമാറി. ഒരു ആക്രമണത്തിലൂടെ ഖമനെയിയെയും ഇറാന്‍ പ്രതിരോധ സംവിധാനത്തിന്റെ തലപ്പത്തുള്ളവരെയും ഒറ്റയടിക്ക് വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റിടങ്ങളില്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ വണ്‍വേ അറ്റാക്ക് ഡ്രോണുകള്‍ ഉപയോഗിച്ചാണ്.