- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാലാമത്തെ പ്രസവം ബെഡ്‌റൂമില്‍; ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്ക് മൂന്നിലധികം പ്രസവിക്കാന്‍ കഴിയില്ല; അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു'; അക്യുപങ്ചറിന്റെ പേര് പറഞ്ഞ് വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിച്ചു ദമ്പതികള്‍; അസ്മയുടെ മരണം ചര്‍ച്ചയാകുമ്പോള്‍ ദമ്പതികളുടെ വീഡിയോ വൈറല്‍
'നാലാമത്തെ പ്രസവം ബെഡ്‌റൂമില്‍
മലപ്പുറം: വീട്ടിലെ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മലപ്പുറത്ത് പ്രത്യേക ഗ്രൂപ്പുകള്‍ തന്നെയുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലും തുടങ്ങിയിരുന്നു. നിരവധി ആളുകള്‍ ഈ തെറ്റായ വഴിയില്‍ പോകുകയാണ്. ഇത് ആരോഗ്യ കേരളത്തിനും വലിയ വെല്ലുവിളി ഉണ്ടാക്കുന്നതാണ്.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അക്യുപങ്ചറിലൂടെ പ്രസവം നടത്തിയ ദമ്പതികളുടെ പഴയ വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രസവത്തിലെ അശാസ്ത്രീയ വഴി പിന്തുണടരാന്‍ ആളുകളെ പ്രേരിപ്പിച്ചവരുടെ കൂട്ടത്തിലാണ് ഈ വീഡിയോയിലെ ദമ്പതികളും വിമര്‍ശിക്കപ്പെടുന്നത്.
നാലാമത്തെ പ്രസവം സ്വന്തം ബെഡ്‌റൂമില്‍ ഒരു അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ പ്രസവിച്ചെന്നും വേദനകളൊന്നും അനുഭവിക്കേണ്ടി വന്നില്ലെന്നുമാണ് മര്‍വ സക്കറിയ ദമ്പതികളുടെ വിവരണം. ഹോസ്പിറ്റലില്‍ വെച്ച് പ്രസവിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നുണ്ടെന്നും ഹോസ്പിറ്റലില്‍ പ്രസവിക്കുന്ന ഒരു സ്ത്രീ രണ്ടാമതൊന്ന് പ്രസവിക്കാന്‍ ഉറപ്പായും പേടിക്കുമെന്നാണ് ദമ്പതികളുടെ വാദം.
പ്രസവ വേദനയുടെ ഇടയ്ക്ക് ഡോക്ടര്‍മാര്‍ നടത്തുന്ന ഉള്‍പരിശോധന മാനസികമായും ശാരീരികമായുമുള്ള പീഡനമാണെന്നും ഇങ്ങനെ പ്രസവിക്കുന്നവര്‍ പിന്നീട് പ്രസവിക്കില്ലെന്നും ഇതില്‍തന്നെ ചിലര്‍ പ്രസവിച്ചാല്‍ തന്നെ കുട്ടിയെ കാണേണ്ട എന്ന് പറയുമെന്നും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങള്‍ക്ക് രണ്ടോ മൂന്നോ അതിലധികമോ പ്രസവിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം മലപ്പുറത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചിട്ടുണ്ട്. ഈ വര്‍ഷം വീട്ടില്‍ നടന്ന് 382 പ്രസവങ്ങളാണെന്നും കാരണങ്ങളെക്കുറിച്ച് പഠിക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. പൊതുജന ആരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ദമ്പതികളുടെ വാക്കുകള്‍ ഇങ്ങനെയാണ്:
'ഞാന്‍ ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. വീട്ടില്‍ ഞങ്ങളുടെ ബെഡ്‌റൂമില്‍ അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ പ്രസവിച്ചു. അല്‍ഹംദുലില്ലാ ഞങ്ങള്‍ക്ക് ഇപ്പോള്‍ നാല് മക്കളുണ്ട്. ആദ്യത്തെ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ പ്രസവം പ്രകൃതി ചികില്‍സയിലൂടെ സാധാരണ പ്രസവം ആയിരുന്നു. മൂന്നാമത്തേത് ഹോസ്പിറ്റലില്‍ പ്രസവിച്ചു. നാലാമത്തേത് വീട്ടിലാണ് പ്രസവിച്ചത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിട്ടുള്ള കാര്യമാണ്.
എല്ലാ പെണ്‍കുട്ടികളും ഹോസ്പിറ്റലിലാണ് പ്രസവിക്കുന്നത്. ഞാന്‍ ഹോസ്പിറ്റലിലും വീട്ടിലും പ്രസവിച്ചു. ആ ഒരു അനുഭവത്തില്‍ എനിക്ക് മനസിലായത് ഹോസ്പിറ്റലില്‍ നടക്കുന്ന സുഖപ്രസവവും വീട്ടില്‍ നടക്കുന്ന പ്രസവവും രണ്ടും രണ്ടാണ്. ഹോസ്പിറ്റലില്‍ വെച്ച് പ്രസവിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നു. വേദന വരാന്‍ മരുന്ന് കുത്തിവെക്കും, നിര്‍ബന്ധപൂര്‍വം പുഷ് ചെയ്യിപ്പിക്കുന്നുണ്ട്. സ്റ്റിച്ച് ഇടേണ്ടിവരും ഉള്ള് പരിശോധിക്കും വയറില്‍ പിടിച്ച് തള്ളും.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഹോസ്പിറ്റലില്‍ ചെയ്യിപ്പിക്കുന്നുണ്ട്. വീട്ടില്‍ പ്രസവിച്ചപ്പോള്‍ ഇതൊന്നും ഞാന്‍ അറിയേണ്ടി വന്നിട്ടില്ല. പുഷ് ചെയ്യേണ്ടി വന്നിട്ടേയില്ല. അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു. അതുകൊണ്ടാണ് പറഞ്ഞത് വീട്ടിലെ പ്രസവം സന്തോഷകരമായ കാര്യമാണെന്ന്. കഴിഞ്ഞ തവണ ഒരുപാട് അനുഭവിച്ചു. ഇത്തവണ അങ്ങനത്തെ ഒരു പ്രശ്‌നവും അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഹോസ്പിറ്റലില്‍ പ്രസവിക്കുന്ന ഒരു സ്ത്രീ രണ്ടാമതൊന്ന് പ്രസവിക്കാന്‍ ഉറപ്പായും പേടിക്കും.
പുറത്തേക്ക് വരാന്‍ ആഗ്രഹിക്കാത്ത ഒരു കുഞ്ഞിനെ പിടിച്ച് വലിച്ച് ബലം പ്രയോഗിച്ച് പുറത്തെടുക്കുകയാണ്. പ്രസവിക്കാനായി കയറുന്ന പെണ്ണിന്റെ ശരീരത്തില്‍ കയറി ഇരുന്നു തള്ളുന്നു. ബലം പ്രയോഗിച്ച് പിടിച്ച് വലിക്കുന്നു. ഒരു പെണ്ണിന്റെ മേത്താണ് ഈ ബലം പ്രയോഗിക്കുന്നത്. ഒരു പെണ്ണാണ് പ്രസവിക്കുന്നത് എന്ന് മാറി പ്രസവിക്കാന്‍ ഡോക്ടര്‍ വേണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. എന്തിനാണ് ഇത്തരം അനാവശ്യ ബലപ്രയോഗങ്ങളും കോംപ്ലിക്കേഷന്‍സും വേദനകളും അനാവശ്യമാണെന്ന് എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടു. പ്രസവിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കുട്ടി പുറത്തുവന്ന് എന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് സത്യം പറ, കഴിഞ്ഞോ ഇത്രയേയുള്ളോ എന്നാണ്. മറുപിള്ള കട്ട് ചെയത് എടുക്കുന്നതിന് മുന്‍പെടുത്ത ചിത്രമുണ്ട്.
അത് ഞാന്‍ അഭിമാനത്തോടെ പലരെയും കാണിക്കാറുണ്ട്. ഹോസ്പിറ്റലിലാണെങ്കില്‍ അവള്‍ ബോധംകെട്ട് കെടന്നേനെ. കുട്ടി പുറത്തേക്ക് വരുന്ന സെക്കന്റുകളില്‍ അനുഭവപ്പെടുന്നതാണ് പ്രസവ വേദന. എന്നാല്‍ നമ്മുടെയൊക്കെ മനസില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുടെയും ബലപ്രയോഗങ്ങളുടെ വേദനയാണ്. പ്രസവ വേദനയുടെ ഇടക്ക് അവരുടെ കൈ അകത്തിട്ട് മാനസികമായും ശാരിരികമയും പീഡനമായി ഇത് മാറുകയും ചെയ്യുന്നു. പ്രസവിക്കില്ല, പ്രസവിച്ചാല്‍ തന്നെ ചില പെണ്ണുങ്ങള്‍ കുട്ടിയെ കാണേണ്ട എന്നുതന്നെ പറയുന്നു. ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങള്‍ക്ക് രണ്ടോ മൂന്നോ അതിലധികം പ്രസവിക്കാന്‍ സാധിക്കില്ല.'