- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ശരിയല്ല, വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്; യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു; ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം; സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവര്‍ണര്‍; 'യതോ ധര്‍മ്മ സ്തതോ ജയഃ' ഇതാവണം കോടതിയെന്നും അര്‍ലേക്കര്‍
ഇത് ശരിയല്ല, വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്
തിരുവനന്തപുരം: വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്. യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ല. വിസി നിയമനം സേര്‍ച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്കെതിരെ സംസാരരിച്ചത്.
ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ല. അത്തരം സംഭവങ്ങള്‍ ഈയിടെ ഉണ്ടായി. നിയമനിര്‍മ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് കോടതികള്‍ക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്‌നം. എന്തിനാണ് സേര്‍ച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റുള്ളവരുടെ ചുമതലകള്‍ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാന്‍ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വിസി നിയമന തര്‍ക്കത്തില്‍ കര്‍ശന ഇടപെടലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയത്. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിസി നിയമനത്തില്‍ സമയവായത്തില്‍ എത്തിയില്ല എന്ന് നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും കേരള സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
വിസിമാരായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാമെന്നും പറഞ്ഞു. കാണേണ്ടതില്ല എന്നായിരുന്നു കോടതിയുടെ മറുപടി.
സാങ്കേതിക സര്‍വകലാശാല വിസി ആയി സിസ തോമസിനെ നിയമിക്കണമെന്ന് സുപ്രിംകോടതിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഡോക്ടര്‍ പ്രിയ ചന്ദ്രനെ ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി നിയമിക്കണം. കോടതി നേരത്തെ റദ്ദാക്കിയ പേരാണ് മുഖ്യമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നും ചാന്‍സ്ലര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
സജി ഗോപിനാഥിന്റെയും എം.എസ് രാജശ്രീയുടെയും പേരുകളായിരുന്നു മുഖ്യമന്ത്രി വിസി നിയമനത്തിനായി നിര്‍ദേശിച്ചിരുന്നതെങ്കിലും രണ്ട് പേരുകളും അവഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ഇരു സര്‍വകലാശാലയ്ക്കുമുള്ള വിസിമാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നാണ് ഇതിന് കാരണമായി ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിസ തോമസ് സര്‍വകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി തനിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ എടുത്തുപറയുന്നുണ്ട്.




