- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റൊമാൻസ് വരുന്നെടാ...'; രാത്രി സമയത്ത് കമിതാക്കളുടെ കാർ യാത്ര; വൈബ് ആസ്വദിക്കുന്നതിനിടെ അതിരുവിട്ട് പ്രവർത്തി; പെട്ടെന്ന് യുവാവിന്റെ മടിയില്‍ കയറിയിരുന്ന് വിടാതെ ചുംബിച്ച് പെണ്‍കുട്ടി; ഫുൾ മൈൻഡ് ഔട്ട്; 'സാഹസികത'യ്ക്ക് മുതിർന്ന് യുവാവും; വീഡിയോയ്ക്ക് വ്യാപക വിമർശനം; ഞങ്ങൾ സിംഗിൾസ് അസ്വസ്ഥരെന്ന് കമെന്റുകൾ; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ദിനംപ്രതി സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ വിഡിയോകൾ വൈറലാകുന്നത്. അതിനുവേണ്ടി ഉറക്കമില്ലാതെ നടക്കുന്ന യുവതലമുറയാണ് നമുക്കിടയിൽ ഉള്ളത്. അവർ നവമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഏത് അറ്റം വരെയും പോകും അതാണ് അവസ്ഥ. കൂടുതലും സാഹസിക വീഡിയോകൾ ചെയ്ത ഫേമസ് ആകാനാണ് പലരും ശ്രമിക്കുന്നത്. പക്ഷെ അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം അവർ പലപ്പോഴും ഓർക്കുന്നില്ല.
അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാർ യാത്രക്കിടെ കമിതാക്കളുടെ ഒരു അതിരുവിട്ട പ്രവർത്തിയാണ് വൈറൽ സംഭവം. അവർ വലിയൊരു അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 'ലവ് കിസ് ഇൻ എ കാർ' ചലഞ്ച് ആണ് അവർ കാർ യാത്രക്കിടെ നടത്തിയത് സംഭവം ഇങ്ങനെ.
ഓടുന്ന കാറില്‍ യുവാവും യുവതിയും ചുംബിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാത്രി സമയത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഓടുന്ന കാറിനുള്ളില്‍ യുവാവും പെണ്‍കുട്ടിയുമാണുള്ളത്. ഡ്രൈവര്‍ സീറ്റില്‍ വാഹനം നിയന്ത്രിക്കുന്ന യുവാവിന്റെ മടിയില്‍ കയറി ഇരുന്ന് പെണ്‍കുട്ടി ഇയാളെ ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പഴക്കമോ പശ്ചാത്തലമോ പക്ഷേ വ്യക്തമല്ല. വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെങ്കിലും ഏത് സംസ്ഥാനത്തില്‍ നിന്നുള്ളതാണ് എന്ന് വിഡിയോയിൽ വ്യക്തമല്ല.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിക്കുന്നതിനൊപ്പം കടുത്ത വിമര്‍ശനമാണ് യുവാവിന്റേയും പെണ്‍കുട്ടിയുടേയും പ്രവര്‍ത്തിക്ക് നേരെ ഉയരുന്നത്. ഓടുന്ന കാറില്‍ റോഡില്‍ മറ്റ് വാഹനങ്ങളുള്ളപ്പോള്‍ തന്നെ വേണോ അപകടം വിളിച്ചുവരുത്തുന്ന ഇത്തരം 'സാഹസികത' എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഞങ്ങൾ സിംഗിൾസ് അസ്വസ്ഥരെന്ന് വരെ കമെന്റുകൾ നീളുന്നു.
മാന്യമായി റോഡിലൂടെ വാഹനമോടിച്ച് പോകുന്നവരും അവരുടെ കുടുബംങ്ങളും റോഡിലുണ്ട്. ഇതുപോലെ വണ്ടി ഓടിച്ച് അപകടം വരുത്തി വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടാല്‍ ആര് സമാധാനം പറയും എന്നിങ്ങെനെയാണ് വിമര്‍ശനങ്ങള്‍. ഈ പ്രവര്‍ത്തിക്ക് പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടി നിയമനടപടി സ്വീകരിക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാകണമെന്നും നിരവധിപേര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.