- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റിലെ അയല്‍വാസികളോടും രോഗികളും വളരെ സൗമ്യമായി, സ്നേഹത്തോടെ ഇടപഴകുന്ന ഡോക്ടര്‍; ആറുവര്‍ഷം മുമ്പ് വിവാഹമോചിതയായി; രണ്ടുവര്‍ഷമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസം; അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് കടുംകൈ കാട്ടാന്‍ കാരണമെന്ത്? എത്തും പിടിയും കിട്ടാതെ അയല്‍വാസികളും ബന്ധുക്കളും
വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു
ആലുവ: ആലുവയില്‍, സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.സി.യു വിഭാഗം മേധാവിയായിരുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) എറണാകുളം മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയായ ഡോക്ടര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
വിളിച്ചിട്ട് കിട്ടാതെ വന്നതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റിലെ അയല്‍വാസികളോടും രോഗികളോടും സൗഹൃദപരമായി ഇടപെഴകിയിരുന്ന വ്യക്തിയാണ് ഡോ. മീനാക്ഷിയെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.
പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനസ്തീസിയ മരുന്ന് അമിതമായി കുത്തിവെച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ ഭാഗമായി ഒരു സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2019-ല്‍ ഡോക്ടര്‍ വിവാഹമോചിതയായിരുന്നു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍, പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വെളളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.