- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറികളോടെ ഇരിപ്പിടം ഉറപ്പിച്ച് സഞ്ജു; ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ച് രോഹിതിനും കോലിക്കും വിരമിക്കല്‍; ദ്രാവിഡിന്റെ പടിയിറക്കവും ഗംഭീറിന്റെ വരവും; ഇന്ത്യന്‍ വനിത ടീമിലെ മലയാളി മുഖങ്ങള്‍; 2024 - ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറ മാറ്റത്തിന്റെ കാലം
2024 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ജയങ്ങളുടെയും പരാജയങ്ങളുടെയും വര്‍ഷമായിരുന്നു. വിജയങ്ങളുടെ ഉത്സവവും, തകര്‍ച്ചകളുടെ പഠനവുമൊക്കെ ഒരുപോലെ അനുഭവിച്ച വര്‍ഷം. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമല്ല മലയാളിയായ സഞ്ജു സാംസണിന്റെയും ഭാഗ്യ വര്‍ഷം കൂടിയായിരുന്നു 2024.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ സഞ്ജുവിന് ഈ വര്‍ഷം സഹായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തില്‍ ഒരു തകര്‍പ്പന്‍ സെഞ്ചുറിയോടെയായിരുന്നു സഞ്ജു 2024 ല്‍ വരവറിയിച്ചത്. പിന്നീട് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചു. ആദ്യ മത്സരത്തില്‍ കളിക്കുകയും ചെയ്തു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ട്വന്റി 20 കപ്പ് നേടുമ്പോള്‍ ശ്രീശാന്ത് എന്ന മലയാളി താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സില്‍ ഇന്ത്യ കപ്പ് ഉയര്‍ത്തുമ്പോള്‍ ഭാഗ്യമെന്നോണം സഞ്ജു എന്ന മലയാളി താരത്തിന്റെ കൈ ഒപ്പ് കൂടി ഉണ്ടായിരുന്നു. 2024-ല്‍, ഒരു വര്‍ഷത്തിനിടെ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായും അദ്ദേഹം മാറി.
2024 സഞ്ജു സാംസണിന് ജീവിതത്തിലെ ഭാഗ്യവും മികവിന്റെ കാലവുമായിരുന്നു. ഐപിഎല്‍ 2024-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി, അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച സീസണ്‍ നടത്തി, 16 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സ് നേടിയതോടെ 48.27 എന്ന ശരാശരി നിലനിറുത്തി. ആകെ അഞ്ച് അര്‍ധസെഞ്ചുറികള്‍ അടക്കം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 86 റണ്‍സിന്റെ മികച്ച പ്രകടനവും ഉണ്ടായത് ഈ വര്‍ഷമാണ്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മാറ്റങ്ങളുടെ കാലമായിരുന്നു. പുതിയ കോച്ച്, പുതിയ കളിക്കാര്‍, സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍, ഐപിഎല്‍ മെഗാലേലം എന്നിങ്ങനെ കിടക്കുന്നു. താഴ്ചകളും ഉയര്‍ച്ചകളും നിറഞ്ഞ 2024.
ടി20 ലോകകപ്പ് വിജയത്തിന്റെ അകമ്പടി
2024-ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കീ പ്ലേയര്‍മാരായ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടീമിന്റെ വിജയത്തിന് നേതൃത്വം നല്‍കി. ഇത് ഇന്ത്യയുടെ ടി20 ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് വിജയമാണ്, 2007-ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ നേടിയത് ശേഷം. വിജയത്തിന്റെ ആഘോഷത്തില്‍ ബിസിസിഐ 125 കോടി രൂപയാണ് ഓരോ കളിക്കാര്‍ക്കും സമ്മാനിച്ചത്. കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ അവസാനത്തെ മത്സരം കൂടിയായിരുന്നു ഇത്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി ട്വന്റി 20 വിരമിക്കല്‍
കോച്ച് ദ്രാവിഡിന്റെ മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെയും, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമായ കിങ് കോഹ്ലലിയുടെയും വിരമിക്കല്‍ മത്സരം കൂടിയായിരുന്നു ട്വന്റി 20 ഫൈനല്‍. മത്സരത്തിന് ശേഷം ഇരുവരും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ട്വന്റി 20 ക്യാപ്റ്റനായി ഹര്‍ദിക് പാണ്ട്യ എത്തുമെന്ന് കരുതിയെങ്കിലും സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനായി മാറി.
കോച്ചായി ഗംഭീറിന്റെ വരവ്
ദ്രാവിഡിന് ശേഷം ഇന്ത്യ കോച്ചായി സ്ഥാനമേറ്റത് ഗൗതം ഗംഭീറായിരുന്നു. ട്വന്റി 20യില്‍ മികച്ച് തുടക്കം ഇന്ത്യന്‍ ടീമിന് ലഭിച്ചെങ്കിലും, ഏകദിനത്തിലും, ടെസ്റ്റിലും മോശം പ്രകടനമാണ് ഇന്ത്യന്‍ ടീം ഗംഭീറിന്റെ അണ്ടറില്‍ കാഴ്ച വച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ പരമ്പര നഷ്ടമായതിന്റെ നാണക്കേട് മാറുന്നതിന് മുന്‍പാണ്. സ്വന്തം മണ്ണില്‍ കിവീസിനോട് ടെസ്റ്റില്‍ അടിയറവ് വെച്ചത്. എന്നാല്‍ ട്വന്റി 20യില്‍ ഇന്ത്യന്‍ വിജയം തുടര്‍ന്നുകൊണ്ടേ ഇരുന്നു.
ഐപിഎല്‍ മെഗാ താരലേലം
ഏറ്റവും കൂടുതല്‍ ആരാധകരുടെ മത്സരമാണ് ഇന്ത്യന്‍ പ്രീമയര്‍ ലീഗ്. ഐപിഎല്ലിന്റെ മെഗാ താരലേലം നടന്നത് ഈ വര്‍ഷമാണ്. ജിദ്ദയില്‍ വച്ച് നടന്ന ചടങ്ങളില്‍ കോടി തുകയ്ക്ക് വാങ്ങിയ താരങ്ങള്‍ നിരവധി. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം ചെയ്ത താരമായി ശ്രേയസ് അയ്യര്‍ മാറി. വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ലേലത്തില്‍. രണ്ടാമനായി വെങ്കിടേഷ് അയ്യരാണ്. ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റ് പോയത്. ആര്‍സിബിയില്‍ കോഹ്ലി വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമാണ് നടന്നത്.
വനിതാ ക്രിക്കറ്റിലെ വളര്‍ച്ച
വനിതാ ക്രിക്കറ്റില്‍ വളര്‍ച്ചയുടെ കാലമായിരുന്നു 2024. ഏഷ്യ കപ്പില്‍ ഇന്ത്യ മുത്തമിട്ടു. നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ലോകകപ്പ് ഈ വര്‍ഷവും ഇന്ത്യന്‍ വനിതകള്‍ക്ക് നഷ്ടമായി. വനിതാ പ്രീമിയര്‍ ലീഗ് ആരംഭിച്ചു. സൃമ്തി മന്ദാനയുടെ ടീമായ ആര്‍സിബി ആദ്യ കപ്പ് സ്വന്തമാക്കുകയും ചെയ്തു. വനിതാ ടീമില്‍ മലയാളി താരങ്ങള്‍ ഇടം പിടിച്ച വര്‍ഷമാണ് 2024. മിന്നു റാണി, ആഷ ശോഭന, സജന സജീവന്‍ എന്നിവര്‍ ലോകകപ്പില്‍ അരങ്ങേറിയ വര്‍ഷം.
ഏകദിന ലോകകപ്പ് തോല്‍വി
2024-ല്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത ആവേശം പകര്‍ന്നിരുന്നു. ആദ്യ മത്സരം മുതല്‍ ഒരു തോല്‍വി പോലും അറിയാതെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ പക്ഷേ ഫൈനലില്‍ ഓസീസിനോട് അടിയറവ് പറയുകയായിരുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ബൂമ്ര, ഗില്‍ തുടങ്ങി വെറ്ററന്‍-യുവതാരങ്ങളുടെ മികവില്‍ അടിയുറച്ച് ടീം, മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവെച്ചുവെങ്കിലും ആശയക്കുഴപ്പമായ ചില തന്ത്രങ്ങള്‍ ഇന്ത്യയെ അവസാന നിമിഷങ്ങളില്‍ ദുര്‍ബലമാക്കുകയായിരുന്നു.
അന്തര്‍ദേശീയ ക്രിക്കറ്റിലെ പുതിയ സാധ്യതകള്‍
ജയ്ഷാ ഐസിസി ചെയര്‍മാനായി ചുമതലയേറ്റു, ഇത് ഇന്ത്യയുടെ ക്രിക്കറ്റ് നയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വാധീനം നല്‍കുന്നു. 2028 ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിന്റെ ചര്‍ച്ചകള്‍ ഗുണകരമായി തുടരുന്നു, വമ്പന്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തി.
സ്വന്തം മണ്ണിലെ ദയനീയ പരാജയം
ടെസ്റ്റില്‍ ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയം അടഞ്ഞു. ന്യൂസിലന്‍ഡിനോടാണ് തോറ്റത്. ഇന്ത്യ തോല്‍പ്പിച്ച് കിവീസ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനലിലേക്കുള്ള പാത കഠിനമായിരിക്കുകയാണ്. ഈ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനും കോച്ചിനും നേരിടേണ്ടി വന്നത്.
2025ലേക്ക് കടക്കുമ്പോള്‍, മികച്ച പരിശീലനവും തന്ത്രപരമായ പുനഃസംഘടനകളും ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ചാംപ്യന്‍മാരാകുന്നതിന് പാത തെളിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.