കോഴിക്കോട്: മലബാറില്‍ തദ്ദേശഭരണ രംഗത്ത് അപ്രതീക്ഷിത അട്ടിമറികളും കടുത്ത മത്സരങ്ങളും തുടരുന്നു. ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. മില്ലി മോഹന്‍ കൊട്ടാരത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാവുകയും യുഡിഎഫ്-ആര്‍എംപി സഖ്യമായ ജനകീയ മുന്നണിക്ക് ലഭിക്കുകയും ചെയ്തു.

വടകര ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് വീതം സീറ്റുകളായിരുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഒരു ആര്‍ജെഡി അംഗത്തിന്റെ വോട്ട് യുഡിഎഫിന് അനുകൂലമായി ലഭിച്ചതോടെയാണ് ഭരണം ജനകീയ മുന്നണിക്ക് ലഭിച്ചത്. കോട്ടയില്‍ രാധാകൃഷ്ണനാണ് പ്രസിഡന്റ്. കോഴിക്കോട് ജില്ലയിലെ നറുക്കെടുപ്പ് നടന്ന നാല് ഗ്രാമപഞ്ചായത്തുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും അധികാരത്തിലെത്തി. മൂടാടി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തിരുവള്ളൂര്‍ പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

വടകരയില്‍ ആര്‍ജെഡി 'പണി' കൊടുത്തോ?

വടകര ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് വീതം സീറ്റുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് നാടകീയമായി യുഡിഎഫിന് ഒരു വോട്ട് അധികം ലഭിച്ചത്. എല്‍ഡിഎഫ് ഘടകകക്ഷിയായ ആര്‍ജെഡി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്നാണ് സൂചന. കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ വടകരയില്‍ ഇടതുകോട്ട തകര്‍ന്നു.

രാഗേഷിന്റെ നാട്ടില്‍ റസീന; മുണ്ടേരിയില്‍ ചെങ്കൊടി താഴ്ന്നു

തിരുവമ്പാടി പഞ്ചായത്ത് (കോഴിക്കോട്): വിമതന്‍ ജിതിന്‍ പല്ലാട്ടിനെ മൂന്ന് വര്‍ഷത്തേക്ക് പ്രസിഡന്റാക്കി യുഡിഎഫ് ഭരണം ഉറപ്പിച്ചു.

മുണ്ടേരി പഞ്ചായത്ത് (കണ്ണൂര്‍): എല്‍ഡിഎഫിന്റെ കുത്തക പഞ്ചായത്തും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ തട്ടകവുമായ മുണ്ടേരിയില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. സീറ്റുനില തുല്യമായതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫ് വിജയം. പത്തിന് എതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ സി.കെ. റസീന വിജയിച്ചത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായത് അവര്‍ക്ക് വിനയായി

തിരുവമ്പാടി പഞ്ചായത്ത് (കോഴിക്കോട്): വിമതന്‍ ജിതിന്‍ പല്ലാട്ടിനെ മൂന്ന് വര്‍ഷത്തേക്ക് പ്രസിഡന്റാക്കി യുഡിഎഫ് ഭരണം ഉറപ്പിച്ചു.

മൂപ്പൈനാട് പഞ്ചായത്ത് (വയനാട്): എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായതിനെത്തുടര്‍ന്ന് ഭരണം യുഡിഎഫിന് ലഭിച്ചു.

പൂതാടി പഞ്ചായത്ത് (വയനാട്): പത്ത് വീതം സീറ്റുകളുണ്ടായിരുന്ന സാഹചര്യത്തില്‍ യുഡിഎഫ് അംഗത്തിന്റെ ഒരു വോട്ട് അസാധുവായതോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു. നറുക്കെടുപ്പിലൂടെയായിരുന്നു തീരുമാനം.

അഗളി പഞ്ചായത്ത് (പാലക്കാട്): യുഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലേറി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് (കോഴിക്കോട്):25 വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് (കോഴിക്കോട്):** എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി

ഭാഗ്യവും നിര്‍ഭാഗ്യവും മാറിമറിഞ്ഞു

വയനാട് മൂപ്പൈനാടില്‍ എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരം നേടി. എന്നാല്‍ പൂതാടിയില്‍ തിരിച്ചടിയേറ്റത് യുഡിഎഫിനാണ്. അവിടെ യുഡിഎഫ് വോട്ട് അസാധുവായത് എല്‍ഡിഎഫിന് തുണയായി. പാലക്കാട് അഗളിയില്‍ യുഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലേറിയത് വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും.

അതേസമയം, മലപ്പുറം തിരുവാലി പഞ്ചായത്തില്‍ മുസ് ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ എത്താത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. കാസര്‍ഗോഡ് പല്ലൂര്‍പെരിയ പഞ്ചായത്തിലെ വോട്ടെടുപ്പും കോറം തികയാത്തതിനാല്‍ മാറ്റിവെച്ചിട്ടുണ്ട്. എരുമേലി പഞ്ചായത്തില്‍ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള ട്വിസ്റ്റുകള്‍ തുടരുകയാണ്