മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനായ യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ തൊഴിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ശക്തമായ വിമര്‍ശനവും കടുത്തിരുന്നു. ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ഉണ്ടായിരുന്നു. ഈ അക്രമ സംഭവത്തില്‍ ഇപ്പോള്‍ വമ്പന്‍ ്ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ ഇരയായെന്ന് കരുതിയ യുവാവ് വലിയ അതിക്രമം വിമാനത്താവളത്തില്‍ കാണിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതോടെ സംഭവത്തില്‍ വന്‍ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. യുവാവ് പോലീസുകാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് സംഭവം ആകെ മാറിമറിഞ്ഞത്. പോലീസ് മര്‍ദ്ദനമേറ്റ മുഹമ്മദ് ഫാഹിറിന്റെ അഭിഭാഷകന്‍ പുതിയ പശ്ചാത്തലത്തില്‍ കേസില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചു. ഫാഹിറിന് മറ്റ് ഏതെങ്കിലും അഭിഭാഷകന്റെ സേവനം തേടാവുന്നതാണെന്ന് അഭിഭാഷകനായ യാക്കൂബ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ഫാഹിറിനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചകളാണ് ഉണ്ടായിരുന്നത്. ഫാഹിറിനെ ക്രൂരമായി തൊഴിച്ച പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ബ്രി്ട്ടീഷ് പോലീസിന്റെ വംശീയ വെറിയായിട്ടാണ് പലരും ചിത്രീകരിച്ചതും. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ പ്രകാരം ഫാഹിറും സഹോദരനും ചേര്‍ന്ന് മൂന്ന് പോലീസുകാരെ മര്‍ദ്ദിക്കുന്നതായിട്ടാണ് കാണുന്നത്.

തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തോക്കെടുക്കുമ്പോഴാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തി കീഴടങ്ങുന്നത്. പുതിയ വീഡിയോ പുറത്തു വന്നതോടെ മാഞ്ചസ്റ്ററിലെ പോലീസുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ തോക്ക് പിടിച്ചെടുക്കാന്‍ ഫ്ാഹിര്‍ ശ്രമിക്കുമ്പോഴാണ് അയാളെ മര്‍ദ്ദിച്ച് കീഴടക്കിയത് എന്നാണ് പോലീസുകാര്‍ ആരോപിക്കുന്നത്. മാത്രവുമല്ല നടപടിക്ക് വിധേയനായ സഹപ്രവര്‍ത്തകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

മാത്രവുമല്ല ഫാഹിര്‍ മര്‍ദ്ദിച്ച പോലിസുകാരില്‍ രണ്ട് പേര്‍ വനിതകളാണെന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഫാഹിറിന്റെ ആക്രമണത്തില്‍ ഇവരുടെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ കാരണം അയ്യായിരത്തോളം പോലീസുകാരാണ് ഇതിനോടകം സ്വമേധയാ രാജിവെച്ച കാര്യവും നേതാക്കള്‍ വെളിപ്പെടുത്തുന്നു. പുറത്തുവന്ന വീഡിയോയില്‍ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.

പരിശോധനക്ക് പോലീസ് എത്തുമ്പോള്‍ പ്രകോപിതനായ ഫാഹിറാണ് ആദ്യം ആക്രമിച്ചത്. പോലീസുകാരനെ മുഷ്ടിചുരുട്ടിമുഖത്തടിച്ചു. തടയാന്‍ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്രമണം നടത്തി. ഇവര്‍ക്ക് പരിക്കേല്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതേസമയം മുഖത്ത് ചവിട്ടുകയും മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വംശീയത നിഴലിക്കുന്നുണ്ടെന്ന് മുന്‍ മെട്രോപോളിറ്റന്‍ പോലീസ് ചീഫ് സുപ്രണ്ട് അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന് 30 വര്‍ഷത്തോളം മെറ്റ് പോലീസില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ദാല്‍ ബാബു പറയുന്നു.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് ഒരു മനുഷ്യന്റെ മുഖത്ത് ചവിട്ടുന്നതും അയള്‍ നിലത്ത് വീഴുമ്പോള്‍ തല ഞെരിക്കുന്നതുമായ ദൃശ്യമാണ് ആദ്യം പുറത്തുവന്നത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് ചെയ്യുന്നത്. ഇത് തടയാന്‍ ചെന്ന ഒരു സ്ത്രീയെ പോലീസ് തള്ളിമാറ്റുന്ന ദൃശ്യം അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, ഏറ്റവും പുതിതായി പുറത്തുവന്ന വീഡിയോ സംഭവത്തിലെ കൂടുതല്‍ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. കാരണം ഫാഹിര്‍ മൂന്ന് ഉദ്യോഗസ്ഥരെ നിലത്ത് ചവിട്ടുന്നതിന് തൊട്ടുമുമ്പ് ആക്രമിക്കുന്നത് കാണുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഞങ്ങള്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.