- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആ പെണ്‍കുട്ടി സന്തോഷവതിയാകട്ടെ, എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു!' ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി; പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി; അമേരിക്കന്‍ കവയിത്രി 'മായ ആഞ്ചലോ'യുടെ പ്രശസ്ത വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
കൊച്ചി: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ചര്‍ച്ചയാകുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
എന്നാല്‍ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറായില്ല.ഇതോടെ പ്രശാന്തിന്റെ അമ്മ മകന് പരോള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതരെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് കേസ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരോള്‍ അനുവദിച്ചത്. പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു എന്നും രേഖപ്പെടുത്തിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വിധന്യായം പുറപ്പെടുവിച്ചത്.
'സ്‌നേഹത്തിന് അതിരുകളില്ല. അത് തടസ്സങ്ങള്‍ ചാടിക്കടക്കുന്നു, വേലികള്‍ ഭേദിക്കുന്നു, പ്രതീക്ഷയോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ചുമരുകളെ തുളച്ചുകയറുന്നു'. അമേരിക്കന്‍ കവയിത്രി 'മായ ആഞ്ചലോ'യുടെ പ്രശസ്തമായ ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പുറപ്പെടുവിച്ച കോടതി ഉത്തരവ് ആരംഭിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശി പ്രശാന്തിന് വിവാഹത്തിനായി 15 ദിവസത്തെ പരോള്‍ അനുവദിച്ച ഉത്തരവിലാണ് ഈ വരികളുടെ പരാമര്‍ശമുള്ളത്.
തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം ഈ മാസം 13നാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് കൊലക്കേസില്‍ പ്രശാന്ത് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. എന്നാല്‍, പ്രശാന്തിനെ തന്നെ വിവാഹം കഴിക്കണമെന്നു പെണ്‍കുട്ടി തീരുമാനിച്ചു.
വിവാഹത്തിന് അടിയന്തര പരോള്‍ ആവശ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് പ്രശാന്ത് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്വന്തം വിവാഹത്തിന് അടിയന്തര പരോള്‍ അനുവദിക്കാന്‍ കഴിയില്ല. തുടര്‍ന്നാണ് പ്രശാന്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് താന്‍ ഈ കേസ് നോക്കിക്കാണുന്നതെന്ന് കോടതി വ്യക്തമാക്കി.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടിയുടെ സ്നേഹം തുടരുകയാണ്. അത്തരമൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ആ പെണ്‍കുട്ടിയുടെ ധൈര്യത്തെ കണ്ടില്ല എന്നു നടിക്കാനാവില്ല. തന്റെ പങ്കാളി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. കോടതി ശിക്ഷിച്ചിട്ടും പെണ്‍കുട്ടിയുടെ നിലപാട് മാറിയില്ല.
ഈ വിധി പ്രശാന്തിന് വേണ്ടിയല്ല, മറിച്ച് സ്‌നേഹവും വാത്സല്യവും കാരണം അയാളെ വിവാഹം കഴിക്കാന്‍ തയ്യാറായ ആ പെണ്‍കുട്ടിക്ക് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. പ്രശാന്തിന് പരോള്‍ നല്‍കാന്‍ ഭരണഘടനാപരമായ വിശേഷാധികാരം ഉപയോഗിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ജൂലൈ 12 മുതല്‍ 15 ദിവസത്തേക്കാണ് പ്രശാന്തിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജൂലൈ 26-ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ഇയാള്‍ ജയിലില്‍ തിരിച്ചെത്തണം. പരോള്‍ അനുവദിച്ച ഉത്തരവിലൂടെ, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്ന് കോടതി പറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കുന്നുവെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിധിന്യായത്തില്‍ ആശംസിച്ചു.