- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടീശ്വരനായിട്ടും ബില്‍ ഗേറ്റ്സിനൊപ്പമുള്ള വിവാഹ ജീവിതം മെലിന്‍ഡ ഉപേക്ഷിച്ചത് എന്തിന്? എല്ലാ കാര്യത്തിലും നിശബ്ദത പാലിച്ചിരുന്ന തനിക്ക് ഒടുവില്‍ ഉറക്കെ പ്രതികരിക്കേണ്ടി വന്നു; ആ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് മെലിന്‍ഡ
ശതകോടീശ്വരനായിട്ടും ബില്‍ ഗേറ്റ്സിനൊപ്പമുള്ള വിവാഹ ജീവിതം മെലിന്‍ഡ ഉപേക്ഷിച്ചത് എന്തിന്
ലോസ് ഏഞ്ചല്‍സ്: ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ശതകോടീശ്വരന്മാരില്‍ ഒരാളായ ബില്‍ഗേറ്റ്സുമായിട്ടുള്ള ദാമ്പത്യജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഭാര്യ മെലിന്‍ഡയുടെ വെളിപ്പെടുത്തലുകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറുന്നു. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.
കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയും പ്രശസ്തിയും എല്ലാം ഉണ്ടായിരുന്നിട്ടും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണം തീര്‍ത്തും
വ്യക്തിപരം ആണെന്നാണ് മെലിന്‍ഡ ഹൗ ടു ഫെയില്‍ വിത്ത് എലിസബത്ത് ഡേ പോഡ്കാസ്റ്റിലെ അഭിമുഖത്തില്‍ തുറന്നു പറയുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സുമായുള്ള തന്റെ വിവാഹം അവസാനിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചും ഇതില്‍ മെലിന്‍ഡ വൈകാരികമാിയ ന്നെ പ്രതികരിക്കുന്നുണ്ട്.
ഇരുവരും ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഒരു കുടുംബം മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ ജീവകാരുണ്യ പ്രസ്ഥാനത്തിനും അടിത്തറ പാകിയവരാണ്. നേരത്തേയും പല തവണ തമ്മില്‍ പിരിയുന്നതിനെ കുറിച്ച് ആലോചിച്ചിരുന്ന ഘട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് മെലിന്‍ഡ വെളിപ്പെടുത്തുന്നത്. എന്നാല്‍ അപ്പോഴെല്ലാം അക്കാര്യം മാറ്റിവെയ്ക്കുകയായിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല തങ്ങളുടെ മൂന്ന് കുട്ടികള്‍ക്കും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും വേണ്ടി ബന്ധം നിലനിര്‍ത്താന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം അനുഭവപ്പെട്ടുവെന്ന് അവര്‍ വിശദീകരിച്ചു.
ഒടുവില്‍ അത്തരം വികാരങ്ങളെയെല്ലാം മാറ്റിവെച്ചു കൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത് എന്നാണ് മെലിന്‍ഡ പറയുന്നത്. തങ്ങള്‍ക്ക് ശക്തമായ ഒരടിത്തറ ഉണ്ടായിരുന്നു എന്നും അതില്‍ താന്‍ ഉറച്ച് വിശ്വസിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് ഇപ്പോഴും തികഞ്ഞ ആത്മവിശ്വാസമാണ് ഉളളതെന്നും മെലിന്‍ഡ പറഞ്ഞു.
എല്ലാ കാര്യത്തിലും നിശബ്ദത പാലിച്ചിരുന്ന തനിക്ക് ഒടുവില്‍ ഉറക്കെ പ്രതികരിക്കേണ്ടി വന്ന കാര്യവും അവര്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പത്തിലോ വേഗത്തിലോ ആയിരുന്നില്ലെന്ന് അവര്‍ തുറന്ന് പറഞ്ഞു. കുടുംബ ജീവിതത്തെ
താന്‍ ഗൗരവകരമായിട്ട് തന്നെയാണ് കണ്ടിരുന്നതെന്ന് മെലിന്‍ഡ വ്യക്തമാക്കി. തങ്ങള്‍ രണ്ട് പേരുടേയും കാര്യം മാത്രമല്ല മൂന്ന് മക്കളുടെ കാര്യത്തിലും ബാധകമായിരുന്നു എന്നും അവര്‍ പറഞ്ഞു. 2021 ലാണ് ദമ്പതികള്‍ വിവാഹമോചനം പ്രഖ്യാപിച്ചത്.
ഇനി ദമ്പതികളായി തുടരില്ലെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ 69 വയസുള്ള ബില്‍ഗേറ്റ്സിന് മൈക്രോസോഫ്റ്റിലെ ഒരു ജീവനക്കാരിയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു എന്നും ഇതാണ് ദമ്പതികള്‍ പിരിയാന്‍ ഉണ്ടായ കാരണമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൂടാതെ ഇവര്‍ വേര്‍പിരിയുന്ന സമയത്ത് താന്‍ ചില തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബില്‍ഗേറ്റ്സ് വെളിപ്പെടുത്തിയിരുന്നു.