- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു; മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍; ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്; അന്വേഷണം തുടരുന്നു
ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്
കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ചുമക്കളും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത് പൊലീസ്. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നിലാണ് അമ്മയും മക്കളും പുഴയില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷം സ്‌കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ചാടിയ ഇവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവര്‍ മരിക്കുകയായിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്‌മോള്‍, 2019 - 2020 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തില്‍ ഇതുവരേയും വ്യക്ത കൈവന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിന്റെ ഞെട്ടലാണ്. കുട്ടികള്‍ക്ക് വിഷം നല്‍കി കയ്യിലെ ഞെരമ്പ് മുറിച്ചാണ് പുഴയില്‍ ചാടിയത്. ഉച്ചക്ക് ഒരുമണിക്ക് മുമ്പാണ് പുഴയില്‍ ചാടിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
ഇന്ന് രാവിലെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിരുന്നു. അവര്‍ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. സ്‌കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാല്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്‌കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി.
ഈ സമയത്ത് ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്തുനിന്നു നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കര്‍ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.