- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായിസം മങ്ങുന്നു, ഗോവിന്ദനിസം തലവേദനയാകുന്നു; കണ്ണൂരില്‍ ചെങ്കോട്ട ഇളകുമോ? സിപിഎമ്മില്‍ അസാധാരണ കലാപം; ജയരാജന്മാര് മൗനത്തില്‍; ഹാട്രിക് ഭരണം പൊളിഞ്ഞാല്‍ സിപിഎമ്മില്‍ പ്രതിസന്ധി കൂടും; 'ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന ടാഗ് ലൈന്‍ വെറുതെയാകുമോ?

തിരുവനന്തപുരം: 'ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന ടാഗ് ലൈനുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കുതിക്കാനിറങ്ങിയ സിപിഎമ്മിന് സ്വന്തം പാളയത്തില്‍ നിന്നുള്ള പടയൊരുക്കം കടുത്ത തലവേദനയാകുന്നു. പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് (പിണറായിസം) മങ്ങലേറ്റതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലി (ഗോവിന്ദനിസം) മുതിര്‍ന്ന നേതാക്കളെപ്പോലും പ്രകോപിപ്പിക്കുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നുതന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ആറു പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച ടി.കെ. ഗോവിന്ദന്‍ രംഗത്തെത്തിയത് കണ്ണൂരിലെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു. 'കുടുംബ വാഴ്ച' ആരോപിച്ച് പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് ഗോവിന്ദനിസത്തിനെതിരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് കാണുന്നത്. അഴിമതി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും സമാനമായ രീതിയില്‍ പടയ്ക്കിറങ്ങിയതോടെ കണ്ണൂരില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി.
മുന്‍ മന്ത്രി ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് പുറത്തായതും പി.കെ. ശശി, എ. സുരേഷ് തുടങ്ങിയവര്‍ വിമതസ്വരം ഉയര്‍ത്തുന്നതും പിണറായി വിജയന്റെ മുന്‍പത്തെ അപ്രമാദിത്വത്തിന് വെല്ലുവിളിയാണ്. പഴയകാലത്ത് വി.എസ്. അച്യുതാനന്ദനെ ഒതുക്കിയതുപോലെ വിമതരെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകാമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരുന്നതും പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ ഒരുങ്ങുന്നതും തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു.
കുറ്റ്യാടിയിലും പൊന്നാനിയിലും മുന്‍പുണ്ടായ ജനകീയ പ്രതിഷേധങ്ങള്‍ തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായ ചരിത്രമുണ്ട്. എന്നാല്‍ ഇത്തവണ നേതാക്കള്‍ തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന സാഹചര്യം ഗോവിന്ദനും പിണറായിക്കും വലിയ പരീക്ഷണമാണ്. കണ്ണൂരിലെ മലപ്പട്ടത്ത് ടി.കെ. ഗോവിന്ദനെതിരെ പ്രതിഷേധ റാലി നടത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും, താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. കണ്ണൂരിലെ ഈ പടയൊരുക്കങ്ങള്‍ക്കിടയിലും പി. ജയരാജനും ഇ.പി. ജയരാജനും പുലര്‍ത്തുന്ന തന്ത്രപരമായ മൗനം പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മുന്‍ മന്ത്രി ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് പുറത്തായതും പി.കെ. ശശി, എ. സുരേഷ് തുടങ്ങിയവര്‍ വിമതസ്വരം ഉയര്‍ത്തുന്നതും പിണറായി വിജയന്റെ മുന്‍പത്തെ അപ്രമാദിത്വത്തിന് വെല്ലുവിളിയാണ്. പഴയകാലത്ത് വി.എസ്. അച്യുതാനന്ദനെ ഒതുക്കിയതുപോലെ വിമതരെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകാമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരുന്നതും പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ ഒരുങ്ങുന്നതും തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു.
കുറ്റ്യാടിയിലും പൊന്നാനിയിലും മുന്‍പുണ്ടായ ജനകീയ പ്രതിഷേധങ്ങള്‍ തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായ ചരിത്രമുണ്ട്. എന്നാല്‍ ഇത്തവണ നേതാക്കള്‍ തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന സാഹചര്യം ഗോവിന്ദനും പിണറായിക്കും വലിയ പരീക്ഷണമാണ്. കണ്ണൂരിലെ മലപ്പട്ടത്ത് ടി.കെ. ഗോവിന്ദനെതിരെ പ്രതിഷേധ റാലി നടത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും, താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. ഹാട്രിക് വിജയം സ്വപ്നം കാണുന്ന സിപിഎമ്മിന് ഈ ഉള്‍പ്പാര്‍ട്ടി കലാപം വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാ പ്രതിസന്ധിയും അതിരൂക്ഷമാകും.


