- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹത
കണ്ണൂര്‍: തെറ്റ് പറ്റിയതായി എഡിഎം നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്. അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍. കളക്ടറുടെ മൊഴിയില്‍ മന്ത്രി രാജന്റെ സ്‌റ്റേറ്റ്‌മെന്റ് പോലീസ് എടുത്തിട്ടുണ്ടോ എന്ന വ്യക്തമാല്ല. സ്വാഭാവികമായി ഇക്കാര്യം മന്ത്രിയോട് പോലീസ് തിരക്കേണ്ടതാണ്. ഏതായാലും നവീന്‍ ബാബുവിനെ അന്വേഷണത്തില്‍ കളക്ടര്‍ കൈവിട്ടുവെന്ന് സാരം. ഈ മൊഴി ശരിയാണോ എന്ന് വെളിപ്പെടുത്തേണ്ടത് മന്ത്രി കെ രാജന്റെ ഉത്തരവാദിത്തമാണ്.
യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറില്‍ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫയലില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നല്‍കിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് നവീന്‍ ബാബു ചേംബറിന്റെ വാതില്‍ വരെ പോയി തിരിച്ച് വന്നുവെന്നും അവരുടെ കയ്യില്‍ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന് ഉറപ്പിക്കാനും ദിവ്യ നടത്തിയ നിയമപരമായ ഇടപെടലുകളാണെന്നും വരുത്താനുള്ള മൊഴികളാണ്. ഇത്തരത്തിലാകും അന്വേഷണത്തിന്റെ പോക്കെന്ന് മനസ്സിലാക്കിയാണ് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി എത്തിയത്. ഇനി കുറ്റപത്രത്തിനെതിരെ അവര്‍ നിയമ പോരാട്ടം നടത്തുമെന്നാണ് സൂചന.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്. മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമാണെന്നതാണ് വസ്തുത. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് രസകരമായൊരു സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പ്രശാന്തിന്റെ പെട്രോള്‍ പമ്പ് അടക്കമുള്ള വിഷയങ്ങളിലേക്ക് അന്വേഷണം നീണ്ടിട്ടില്ല.
ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണന്ന് മൊഴി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബു ഒരാളെ മാത്രമാണ് കണ്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വൈകിട്ട് എഴോടെ അഴീക്കോട്ടെ പ്രശാന്തനെയാണ് കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്ത് കണ്ടത്. നവീന്‍ ബാബു തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്ലാസ്റ്റിക് കയറിന്റെയും അടിവസ്ത്രത്തില്‍ കാണപ്പെട്ട കറയുടെയും വസ്ത്രങ്ങളുടെയും ശാസ്ത്രീയപരിശോധനാഫലങ്ങള്‍ ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് കയര്‍ ഉത്തരത്തില്‍ കെട്ടുമ്പോള്‍ കൈവിരലിലെ നഖങ്ങള്‍ക്കിടയിലും കയറിന്റെ അംശങ്ങള്‍ കണ്ടെടുത്തു. അടിവസ്ത്രത്തില്‍ കണ്ട കറ തൂങ്ങിനില്‍ക്കുമ്പോള്‍ സംഭവിച്ച ഭയത്തില്‍നിന്നോ മറ്റോ ആയിരിക്കുമെന്നാണ് പറയുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എം.പ്രജിത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതില്‍ തൂങ്ങിമരണമെന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റിലും അത്തരം സംശയത്തിന് കാരണമായ തെളിവുകള്‍ കിട്ടിയിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് പുലര്‍ച്ച 4.56-ന് ഭാര്യ മഞ്ജുഷയുെടയും സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹപ്രവര്‍ത്തകന് സന്ദേശമായി അയച്ചുകൊടുത്തത് മരണവിവരം അറിയിക്കാനാണെന്ന് തെളിവായി കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്കും കുറ്റപത്രത്തില്‍ മറുപടി പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ രണ്ട് ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ല. പോലീസ് സംഘം മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ല. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വേണം ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് എന്നത് നിര്‍ബന്ധമല്ല. മരണം നടന്ന് നാലുമണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് സര്‍ക്കുലറുണ്ട്.
പത്തനംതിട്ടയില്‍ നിന്ന് 12 മണിക്കൂറോളം യാത്രയുള്ളതിനാല്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് ഫോണില്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 15-ന് രാവിലെ 10.45-നും 11.45-നും ഇടയിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. 15-ന് രാത്രി 11-ഓടെയാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്. പത്തനംതിട്ടയില്‍നിന്ന് ബന്ധുക്കള്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത ജീവനക്കാര്‍, നവീന്‍ ബാബുവിന്റെ ഭാര്യ, കുട്ടികള്‍ എന്നിവരുടെയൊക്കെ മൊഴിയെടുത്തു. വിരലടയാളമടക്കം ശേഖരിച്ചു. നവീന്‍ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്ത് കോള്‍ വിവരങ്ങളടക്കം പരിശോധിച്ചു.