- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മകൻ ഓടിക്കളിക്കുന്നതിനിടയിൽ തറയിൽ തെന്നി വീണു; ഇതിന് കാരണം ഇവിടെത്തെ ജീവനക്കാർ; നഷ്ടപരിഹാരം വേണമെന്നും വാശി; യുവതിയുടെ പരാതി കേട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരുടെ തല പുകഞ്ഞു; ഒടുവിൽ ട്വിസ്റ്റ്; സംഭവിച്ചത് മറ്റൊന്ന്..!
ചൈന: ചൈനയിലാണ് ഈ വ്യസ്തമായ സംഭവം നടന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൂപ്പർ മാർക്കറ്റിൽ അമ്മയോടൊപ്പം എത്തിയ 11 കാരൻ ഓടിക്കളിക്കുന്നതിനിടയിൽ തറയിൽ തെന്നി വീണുണ്ടായ അപകടമാണ് വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഈ അപകടത്തിന്റെ കാരണം ജീവനക്കാരാണെന്ന ആരോപണവുമായി അമ്മ രംഗത്ത് വന്നിരിക്കുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരുടെ അശ്രദ്ധ കാരണമാണ് തന്‍റെ മകൻ വീണ് പരിക്കേറ്റതെന്നും അതിനാൽ തനിക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് അമ്മയുടെ ആവശ്യം.
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ അലിബാബയുടെ ഹേമ സിയാൻഷെങ് സൂപ്പർ മാർക്കറ്റിന്‍റെ മെയ്‌സി ക്വിങ്ങ്‌സിയു ബ്രാഞ്ചിലാണ് സംഭവം നടന്നത്. ഒക്ടോബർ 19 -ന് അമ്മയോടൊപ്പം ഇവിടെ എത്തിയ 11 -കാരനാണ് ഓടിക്കളിക്കുന്നതിനിടയിൽ തറയിൽ തെന്നി വീണത്.
ക്യാമെറയിൽ ദൃശ്യങ്ങൾ പതിഞ്ഞ പ്രകാരം കുട്ടി സൂപ്പർമാർക്കറ്റിനുള്ളിലൂടെ അലക്ഷ്യമായി ഓടിക്കളിക്കുന്നതിനിടയിൽ സ്വയം കാലിടറി വീഴുകയായിരുന്നു. കൂടാതെ കുട്ടി വീണ് അല്പ സമയത്തിനുള്ളിൽ തന്നെ അമ്മയും മകനും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. പക്ഷെ ഇപ്പോൾ കുട്ടിയുടെ അമ്മ ആരോപിക്കുന്നത് തന്‍റെ മകന് അപകടം സംഭവിക്കാൻ കാരണം സൂപ്പർമാർക്കറ്റിലെ ജീവനക്കാരുടെ അനാസ്ഥയാണെന്നും വീഴ്ചയുടെ ആഘാതത്തിൽ മകന് മസ്തിഷ്കാഘാതവും തലയോട്ടിയില്‍ ഹെമറ്റോമ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
കൂടാതെ മകൻ അപകടത്തിൽപ്പെട്ടപ്പോൾ ജീവനക്കാരുടെ ഭാഗത്ത് നിന്നും യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് പോലും വിളിച്ചു നൽകിയില്ലെന്നും ഇവര്‍ ആരോപണം ഉയർത്തുന്നു.
സംഭവം വൈറലായതിന് പിന്നാലെ ജീവനക്കാർ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കുട്ടി നിലത്ത് വീണപ്പോൾ തന്നെ ജീവനക്കാർ കുട്ടിയുടെ അവസ്ഥ പരിശോധിച്ചിരുന്നുവെന്നും ആശുപത്രിയിലേക്ക് പോകേണ്ടതുണ്ടോയെന്ന് ചോദിച്ചപ്പോൾ വേണ്ട കുഴപ്പമൊന്നുമില്ലെന്ന് അമ്മയും കുട്ടിയും മറുപടി പറഞ്ഞതായും ജീവനക്കാരൻ പറയുന്നു.
കുട്ടി തനിയെ എഴുന്നേറ്റ് സുഖമാണെന്ന് പറഞ്ഞതിന് ശേഷമാണ് അവരെ വിട്ടയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ അമ്മ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക എത്രയാണെന്ന് സൂപ്പർമാർക്കറ്റ് ശൃംഖല ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവം എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.