- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്ന് അവകാശ വാദം; പിന്നെ മനസ്സിലായത് അബദ്ധം; സ്വന്തം യുദ്ധ വിമാനം വെടിവച്ചിട്ട അമേരിക്കന്‍ യുദ്ധകപ്പല്‍; ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ് എ-18 വിമാനം തകര്‍ന്നത് എങ്ങനെ?
വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലലുകള്‍ സ്വന്തം യുദ്ധവിമാനം അബദ്ധവശാല്‍ വെടിവെച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ യു.എസ് പ്രതിരോധ വകുപ്പ് എത്തുമ്പോള്‍ തള്ളുന്നത് ദുരൂഹതാ വാദങ്ങള്‍. അട്ടിമറിയൊന്നും സംഭവിച്ചില്ലെന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. അമേരിക്കയുടെ സുപ്രധാന യുദ്ധക്കപ്പലായ ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ് എ-18 വിമാനമാണ് അമേരിക്കയുടെ തന്നെ മറ്റൊരു യുദ്ധക്കപ്പലില്‍ നിന്നുള്ള മിസൈല്‍ പ്രയോഗത്തില്‍ നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് നേരിയ പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചെങ്കടലില്‍ അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തുന്നത് പതിവാണ്. അതിനാല്‍ തന്നെ കനത്ത സൈനിക നിരീക്ഷണം മേഖലയിലുണ്ട്. വിമാനം തകര്‍ന്നുവീണ ഉടന്‍ തങ്ങളുടെ തന്നെ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നും അബദ്ധം പറ്റിയതാണെന്നും വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതികള്‍ അവകാശവാദമുന്നയിച്ചേക്കുമോ എന്ന് ഭയന്നാണ് അമേരിക്ക തിടുക്കത്തില്‍ രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്.
ചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും, മിസൈലുകള്‍ക്കും നേരെ തങ്ങള്‍ വെടിയുതിര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അവര്‍ക്ക് അബദ്ധം പിണഞ്ഞത്. സനയിലെ കമാന്‍ഡിംഗ്, മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിച്ചതായും അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇത് ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ കൂടിയതോടെ ഇരുപതോളം രാജ്യങ്ങള്‍ ചേര്‍ന്ന പ്രതിരോധസഖ്യത്തെയും രൂപീകരിച്ചിട്ടുണ്ട്.
ആക്രമണം കടുത്തതോടെ ഇതുവഴിയുളള ചരക്കുനീക്കം പല ഷിപ്പിംഗ് കമ്പനികളും ഒഴിവാക്കിയിട്ടുണ്ട്. ഇസ്രായേല്‍- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിന് യുഎസ് നാവികസേന മേഖലയില്‍ പട്രോളിംഗ് നടത്തുകയാണ്. നേരത്തെ, ഡിസംബര്‍ 21ന് ഹൂതികള്‍ ഉപയോഗിച്ചിരുന്ന യെമനിലെ ഒരു മിസൈല്‍ സംഭരണ കേന്ദ്രത്തിനും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൗകര്യത്തിനും നേരെ യു.എസ് സേന കൃത്യമായ വ്യോമാക്രമണം നടത്തിയിരുന്നു.
കൂടാതെ ഇസ്രയേല്‍ വ്യോമസേന കഴിഞ്ഞ ദിവസം യെമനിലെ ഹൂത്തികളുടെ പ്രധാന ശക്തികേന്ദ്രങ്ങളും തുറമുഖങ്ങളും എല്ലാം തന്നെ ബോംബിട്ട് തകര്‍ത്തിരുന്നു. ഇറാനില്‍ നിന്ന് യെമനിലേക്ക് ആയുധങ്ങളും മറ്റും എത്തിക്കുന്ന ഹുദൈദ തുറമുഖത്തിലെ ടഗ് ബോട്ടുകളും ക്രെയിനുകളും എല്ലാം തന്നെ ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. പതിന്നാല് യുദ്ധവിമാനങ്ങള്‍ രണ്ടായിരം കിലോമീറ്റര്‍ ദൂരം പറന്നെത്തിയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹൂത്തി വിമതര്‍ ഇസ്രയേലിലെ സുപ്രധാന നഗരമായ ടെല്‍ അവീവിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിരുന്നു.
മിസൈല്‍ പതിച്ചത് ഒരു ഗ്രൗണ്ടില്‍ ആയത് കൊണ്ട് ആളപായം ഉണ്ടായില്ലെങ്കിലും ഇതിന് സമീപത്തുള്ള ഒരു അപ്പാര്‍ട്്മെന്റില്‍ താമസിക്കുകയായിരുന്ന പലര്‍ക്കും രെേക്ഷപ്പടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റിരുന്നു.