- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ കല്യാണം കളറാകണം..; 'വിമാനം' വാടകയ്ക്ക് എടുത്ത് പിതാവ്; പിന്നാലെ വധുവിന്റെ വീടിന് മുകളിലൂടെ പറന്ന് പൈലറ്റിനെ വിട്ട് ചെയ്തത്; കണ്ടുനിന്നവർ ആകാശത്തുനോക്കി അമ്പരന്നു; വാരിപെറുക്കാൻ ഓടി അതിഥികൾ; ബന്ധുക്കളുടെ മനസ് നിറഞ്ഞു; ഇതാണോ പെണ്ണിനുള്ള 'സർപ്രൈസ് ഗിഫ്റ്റ് എന്ന് നാട്ടുകാർ; സിന്ധിലെ വിവാഹ വേദിയിൽ നടന്നത്!
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വിവാഹങ്ങൾ വളരെ ആഘോഷപൂർണമായിട്ടാണ് നടത്തുന്നത്. ചടങ്ങിൽ എത്തുന്നവരുടെ മനസ് നിറച്ചാണ് അവർ അവരെ യാത്ര ആക്കുന്നത് തന്നെ. ചില വിവാഹം ഒരാഴ്ച് വരെ നീണ്ടു നിൽക്കുന്നു. അതുപോലെ വധുവിന്റെ കുടുംബത്തിന് നൽകുന്ന ഗിഫ്റ്റുകളും എപ്പോഴും വളരെ വ്യത്യസ്തത നിറഞ്ഞതാണ്. അങ്ങനെയൊരു വ്യത്യസ്ത നിറഞ്ഞ ഒരു സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനം പണമഴ പെയ്യിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്നാണ് റിപ്പോർട്ടുകൾ.
https://x.com/i/status/1871642268681318498
മകൻ്റെ വിവാഹം കൂടുതൽ സ്പെഷ്യലാക്കാനായി വരൻ്റെ പിതാവ് തന്നെയാണ് ഇത്തരത്തിലൊരു സർപ്രൈസിന് മുതിർന്നത്. വിമാനം വാടകയ്ക്ക് എടുത്തതാണെന്നാണ് റിപ്പോർട്ട്. ആകാശത്ത് നിന്ന് പണമഴ പെയ്തതിന്റെ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
പിതാവിന്റെ പ്രവൃത്തിയെ എതിർത്തും അനുകൂലിച്ചും ഒട്ടേറെയാളുകൾ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിലർക്ക് ഈ പ്രവൃത്തി തമാശയായാണ് തോന്നിയത്. വരൻ്റെ അച്ഛൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയെങ്കിലും വരൻ ഈ കടം വീട്ടേണ്ടി വന്നേക്കാമെന്നാണ് ഒരു കമെന്റ്. പണം പാഴാക്കുന്നതിന് പകരം, ആവശ്യമുള്ളവരെ സഹായിക്കാൻ ഇത് ഉപയോഗിക്കാമായിരുന്നു എന്ന അഭിപ്രായം പലരും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിവാഹത്തോടെ വധുവിന്റെ അയൽക്കാരാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകൾ എന്ന് പോലും അഭിപ്രായപ്പെട്ടവരുണ്ട്. എന്തായാലും ഈ വെറൈറ്റി വിവാഹ ചടങ്ങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.