- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ 'പക്ഷിപ്പനി' പടരുന്നു; പിന്നാലെ കുതിച്ചുയർന്ന് 'മുട്ട' വില; കഴിഞ്ഞ വർഷത്തെക്കാളും 65 ശതമാനം വർധനവ്; ഭക്ഷണമേശയിൽ എത്താൻ കുറച്ച് ബുദ്ധിമുട്ടും; വില ഇനിയും ഉയരാൻ സാധ്യത; തലവേദനയായി മുട്ട കള്ളന്മാരും; ട്രെക്ക് കൊള്ളയടിച്ച് അജ്ഞാതർ; ലക്ഷങ്ങളുടെ നഷ്ടം; 'മുട്ട' ചതിയിൽ പൊറുതിമുട്ടി യു.എസ് ജനത!
പെൻസിൽവാനിയ: അമേരിക്കയിൽ മുട്ടവില കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. മുൻ വർഷത്തേക്കാളും ഏറ്റവും ഉയർന്ന വിലയാണ് പലയിടങ്ങളിലും കാണുന്നത്. പക്ഷിപ്പനി പടരുന്നതാണ് മുട്ടയ്ക്ക് ഇപ്പോൾ തീവില ഉണ്ടായിരിക്കുന്നത്. പക്ഷിപ്പനി ഉയർന്നതോടെ മുട്ടയ്ക്ക് വില വർധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തേക്കാളും 65 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മുട്ട കള്ളന്മാരും സജീവമായി. മുട്ട കൊണ്ടുപോകുന്ന ട്രെക്ക് വരെ അജ്ഞാതർ കൊള്ളയടിക്കുന്നു. മുട്ട മൂലമുള്ള തിരിച്ചടിയിൽ അമേരിക്ക വീണ്ടും പൊറുതിമുട്ടിയിരിക്കുകയാണ്.
പക്ഷിപ്പനി പടരുന്നതിനിടെയാണ് മുട്ടവില കുതിച്ചുയർന്നത്. കടയിലേക്ക് മുട്ടയുമായി പോയ ട്രെക്ക് കൊള്ളയടിച്ചു. കാണാതായത് 1 ലക്ഷം മുട്ടകൾ. അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്താണ് സംഭവം. 40000 ഡോളർ( ഏകദേശം 3,492,495 രൂപ) വില വരുന്ന മുട്ടകളാണ് മോഷണം പോയത്. ഗ്രീൻ കാസ്റ്റിലിലുള്ള പീറ്റെ ആൻഡ് ജെറി ഓർഗാനിക്സ് എന്ന ഗ്രോസറി കടയിലേക്ക് മുട്ടകൾ കൊണ്ടുപോയ ട്രെക്കാണ് കൊള്ളയടിക്കപ്പെട്ടത്.
ഭക്ഷണമേശയിൽ മുട്ടയെ ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോഷണമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. ഇനിയും 20 ശതമാനത്തോളം വില കൂടുമെന്നിരിക്കെയാണ് മുട്ട മോഷണം. ചൊവ്വാഴ്ച ഓരോ മുട്ടയ്ക്കും അര ഡോളർ സർചാർജ്ജും ചുമത്തിയിരുന്നു. 2022ലുണ്ടായ പക്ഷിപ്പനി മാസങ്ങളോളം അമേരിക്കയെ സാരമായി തന്നെ ബാധിച്ചിരുന്നു.
ഡിസംബറിൽ തന്നെ മുട്ടവിലയിൽ എട്ട് ശതമാനത്തോളം വർധനവ് ഉണ്ടായിരുന്നത്. ഓരോ കാർട്ടൺ മുട്ടയ്ക്കും ഏറ്റവും കുറഞ്ഞത് 2023ലേക്കാൾ മൂന്ന് ഡോളറിന്റെ വർധനവുണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും ഗ്രോസറികളിൽ നിന്ന് മുട്ട ലഭ്യതയിലും കുറവുള്ളതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.