കെയ്‌റോ: എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാനുള്ള മൊത്തം പട്ടികകളും പുറത്ത് വിട്ട് ഹമാസ്. ഇതില്‍ കൊടും കുറ്റം ചെയ്ത് ജയിലില്‍ കഴിയുന്നവരും ഉള്‍പ്പെടുത്തിയിട്ടുട്ടെണ്ടന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിച്ച് മുഴുവന്‍ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതാവ് താഹര്‍ അല്‍നുനു വ്യക്തമാക്കി. ഇൗജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഹമാസ് ഈ ആവശ്യം ഉന്നയിച്ചത്.

പലസ്തീന്‍, ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ച പ്രകാരം ഇന്ന് ഒരു മുന്നേറ്റവും ഉണ്ടായില്ലെങ്കിലും, ഉപരോധിക്കപ്പെട്ട പ്രദേശത്തെ സംഘര്‍ഷം നശിപ്പിക്കുന്നത് തുടരുന്നതിനാല്‍ ഹമാസ് വൃത്തങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി. 'ഒരു ഗൗരവമേറിയ തടവുകാരുടെ കൈമാറ്റ കരാര്‍, യുദ്ധം അവസാനിപ്പിക്കല്‍, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, മാനുഷിക സഹായം നല്‍കല്‍ എന്നിവയ്ക്ക് പകരമായി എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ താഹിര്‍ അല്‍-നുനു പറഞ്ഞു.

'തടവുകാരുടെ എണ്ണമല്ല പ്രശ്‌നം, മറിച്ച് അധിനിവേശം അതിന്റെ പ്രതിബദ്ധതകള്‍ ലംഘിക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നത് തടയുകയും യുദ്ധം തുടരുകയും ചെയ്യുന്നു എന്നതാണ്. 'അതിനാല്‍, ധഇസ്രായേല്‍പ കരാര്‍ നിലനിര്‍ത്താന്‍ അധിനിവേശത്തെ നിര്‍ബന്ധിക്കുന്നതിനുള്ള ഗ്യാരണ്ടികളുടെ ആവശ്യകത ഹമാസ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.' എന്നാല്‍ ഇസ്രായേലി ചര്‍ച്ചകള്‍ക്ക് ഒരു പ്രധാന വ്യവസ്ഥയാണെങ്കിലും ഹമാസ് നിരായുധീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായില്ലെങ്കിലും ഹമാസ് കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സൂചനകളുണ്ട്. പുതിയ കരാറിന്റെ ആദ്യഘട്ടമായി 24 തടവുകാരില്‍ 10 പേരെ മോചിപ്പിക്കുക, തുടര്‍ച്ചയായി യുദ്ധനിര്‍ത്തല്‍ ചര്‍ച്ചയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുക എന്നതായിരുന്നു ഇന്നലെ മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശം. ജനുവരിയില്‍ ആരംഭിച്ച യുദ്ധവിരാമം മാര്‍ച്ച് മാസത്തിലാണ് തകരുന്നത്. തുടര്‍ന്ന് ഇസ്രായേല്‍ ഗാസയില്‍ കനത്ത ബോംബാക്രമണം നടത്തി. മാര്‍ച്ച് 18ന് ശേഷം മാത്രം 1,570 മരണങ്ങളാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണപ്പെട്ടവരില്‍ നൂറുകണക്കിന് കുട്ടികളുമുണ്ട്.

അതേസമയം, ഗാസയില്‍ ഇസ്രായേല്‍ സൈന്യം 'മോറാഗ് അക്ഷം' എന്ന പുതിയ കോരിഡോറിന്റെ നിയന്ത്രണം സ്വന്തമാക്കിയതായും റഫാ, ഖാന്‍ യൂനിസ് നഗരങ്ങളില്‍ സൈനിക നടപടി വ്യാപിപ്പിക്കാനാണ് പദ്ധതി എന്നും പ്രതിരോധമന്ത്രി ഇസ്രായേല്‍ കാത്സാണ്‍ അറിയിച്ചു. അതേസമയം, ഗാസയിലെ ഹമാസ് സാന്നിധ്യങ്ങള്‍ ഇല്ലാതെ ഫലപ്രദമായ ഭരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നും ഗാസയ്ക്ക് ഉത്തരവാദിത്തം ഹമാസ് അല്ല, പകരം പാലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലേന ബേര്‍ബോക്ക് വ്യക്തമാക്കി.