- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ 'വോട്ട് ചോര്‍ച്ച' ഭയം താല്കാലിക പിന്വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും 'ബേബി ഫാക്ടര്‍' ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നത് ന്യൂനപക്ഷ വോട്ടുകള്‍ അകലുന്നില്ലെന്ന് സിപിഎം ഉറപ്പിക്കാനുള്ള തന്ത്രം. ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുക്കുമെന്ന ഭയമായിരുന്നു സിപിഎമ്മിനെ അലട്ടിയത്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് അകന്നാല്‍ മലബാറില്‍ സിപിഎമ്മിന് തിരിച്ചടി കൂടുമെന്ന് നേതാക്കള്‍ വിലയിരുത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും ഈ വികാരം ഉയര്‍ത്തി. ഇതിനെ തള്ളാന്‍ സിപിഎമ്മിലെ മറ്റു നേതാക്കള്‍ക്കും ആയില്ല. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങിയത്. ഇതിലൂടെ തനിക്കുണ്ടാകുന്ന കോട്ടം നികത്താന്‍ ജനപ്രിയ പ്രഖ്യാപനങ്ങളും നടത്തി. നവംബര്‍ 1ന് പ്രഖ്യാപിക്കാന്‍ കരുതിയ ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ അങ്ങനെ ഒക്ടോബര്‍ 30ന് ജനങ്ങളിലെത്തി. ഇതോടെ പിഎം ശ്രീ വിവാദം തന്നെ അപ്രസക്തമായി എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ധാരണാ പത്രം ഒപ്പിട്ടതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലേ പിഎം ശ്രീയില്‍ നിന്നും കേരളത്തിന് പിന്മാറാന്‍ കഴിയൂ. ഇത് സിപിഎമ്മിനും അറിയാം. എങ്കിലും സിപിഐയെ തല്‍കാലത്തേക്ക് എങ്കിലും അനുനയിപ്പിക്കാന്‍ ആയെന്നതിന്റെ ആശ്വാസത്തിലാണ് സിപിഎം.
പിഎം ശ്രീയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍നിന്നു 4 സിപിഐ മന്ത്രിമാരും വിട്ടുനില്‍ക്കുമായിരുന്നു. അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിക്കും. നവംബര്‍ നാലിനു ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം മന്ത്രിമാരുടെ രാജിയടക്കം പരിഗണിക്കുന്ന സ്ഥിതി രൂപപ്പെട്ടേനെ. അതോടെ എല്‍ഡിഎഫ് വന്‍ കുഴപ്പത്തിലാകുമായിരുന്നു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും കടുത്ത നിലപാടിലായിരുന്നു. 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയെ പറ്റി ചോദിച്ചിട്ടും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഒന്നും പറഞ്ഞില്ല. അതിന് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും രാജന്‍ കാര്യം ചോദിച്ചു. അപ്പോഴും മൗനമായിരുന്നു. പിറ്റേ ദിവസം പത്രത്തിലൂടെയാണ് ഒപ്പിട്ടകാര്യം അറിഞ്ഞത്. സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിയാലോചനകളിലൂടെ മാത്രമേ ഇനി അംഗീകരിക്കൂവെന്ന നിലപാടിലാണ് സിപിഐ.
ഇരുപാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള കേരളത്തിലെ സര്‍ക്കാരാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നട്ടെല്ല്. ഈ സാഹചര്യത്തില്‍ ബിജെപിയുമായുള്ള കൂട്ടുകൂടല്‍ ആരോപണം സിപിഐ അംഗീകരിക്കില്ല. ബിജെപിക്ക് അനുകൂലമായ തീരുമാനം ഇനിയും സിപിഎമ്മിനെ അടുക്കാന്‍ അനുവദിക്കില്ല. ബിജെപി നയങ്ങളുടെ പദ്ധതിയുടെ പേരില്‍ ഇടതുപക്ഷത്ത് തമ്മിലടി എന്ന ചര്‍ച്ച ബേബിയും ആഗ്രഹിക്കുന്നില്ല. ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കേണ്ട ഉത്തരവാദിത്തം ഇനിയും ബേബി ഏറ്റെടുക്കും. സിപിഐയുടെയും സിപിഎമ്മിന്റെയും കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ മറ്റു സംസ്ഥാന ഘടകങ്ങളും ബന്ധപ്പെട്ടിരുന്നു. ഇതും ബേബിയെ സ്വാധീനിച്ചു. ഇക്കാര്യവും പിണറായിയെ ബേബി ബോധ്യപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി തകരുന്ന പ്രതീതി സൃഷ്ടിക്കാന്‍ സിപിഐയും ആഗ്രഹിച്ചില്ല. അക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മാണെന്ന നിലപാടാണ് സിപിഐ എടുത്തത്. പിഎം ശ്രീ കരാര്‍ കാര്യത്തില്‍ സിപിഎം മര്യാദ പാലിച്ചില്ലെന്ന സിപിഐയുടെ ആരോപണം ബേബിയും അംഗീകരിച്ചു. ഇതോടെ പിണറായിയ്ക്ക് വഴങ്ങേണ്ടി വരുകയും ചെയ്തു. പിഎം ശ്രീയില്‍ ഇടതു മുന്നണിയില്‍ ഉപസമതി വരുന്ന അവസ്ഥയിതുണ്ടാക്കി. എല്ലാം പഠിച്ച ശേഷമേ നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനം വരൂ. ഇതോടെ മന്ത്രിസഭാ യോഗ ബഹിഷ്‌കരണം സിപിഐ ഉപേക്ഷിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റ തിരിച്ചടിയായി ഇത് വിലയിരുത്തലുകളായി എത്തി.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഉറച്ച നിലപാടാണ് തിരുത്തലിന് വഴിയൊരുക്കിയതെന്നും ചര്‍ച്ചകളെത്തി. എന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ അടക്കം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം സിപിഐയുമായുണ്ടായ പ്രശ്നത്തിലെ ക്ഷീണം അകറ്റി മുഖ്യമന്ത്രി എന്നതാണ് യാഥാര്‍ത്ഥ്യം.




