ലൂയിസ് വില്ലേ: അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യവസായ മേഖലയിലേക്ക് ഒരു കാർഗോ വിമാനം ഇടിച്ചു തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. യുപിഎസ് ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

യുപിഎസിന്റെ മക്ഡൊണൽ ഡഗ്ലസ് എംഡി-11 കാർഗോ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തതോടെയാണ് ദുരന്തമുണ്ടായതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റർമാർ ബുധനാഴ്ച വിശദീകരിച്ചു.

വിമാനം തകർന്നുവീണത് ഒരു വ്യവസായ മേഖലയിലേക്ക് ആയതിനാൽ മരണസംഖ്യ ഉയർന്നതായാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഇവരാണ്: ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂട്ട്, ഇന്റർനാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാൻ ഡയമണ്ട്.

വിമാനത്തിന്റെ അറ്റകുറ്റപ്പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തിന് ആഴ്ചകൾക്ക് മുമ്പ് വിമാനം അറ്റകുറ്റപ്പണികൾക്കായി ടെക്സസിലെ സാൻ അന്റോണിയോയിൽ എത്തിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 18 വരെയാണ് വിമാനം ടെക്സസിലുണ്ടായിരുന്നത്.

അപകടസ്ഥലത്ത് നിന്ന് വിമാനത്തിന്റെ ഒരു എൻജിനും കോക്ക്പിറ്റിലെ ഡാറ്റാ റെക്കോർഡറും വോയിസ് റെക്കോർഡറും (ബ്ലാക്ക് ബോക്സ്) അന്വേഷണ സംഘം കണ്ടെടുത്തു. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്നാണ് കേടുപാടുകളില്ലാതെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. വിമാനം 475 അടി ഉയരത്തിലും മണിക്കൂറിൽ 210 മീറ്റർ വേഗതയിലുമായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വിമാനത്തിന്റെ ഇന്ധന ടാങ്കിന് സമീപം വിള്ളൽ കണ്ടതിനെ തുടർന്നാണ് സെപ്തംബറിൽ അറ്റകുറ്റപ്പണികൾക്കായി വിമാനം നിലത്തിറക്കിയത്.

വിമാനം അഗ്നിഗോളമായി മാറിയതിന് പിന്നാലെ അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്താനായതായി പ്രതീക്ഷിക്കുന്നതായി ലൂയിസ് വില്ലേ മേയർ ക്രെയ്ഗ് ഗ്രീൻബർഗ് പ്രതികരിച്ചു. അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലൂയിസ് വില്ലേ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.

യുപിഎസ് ലൂയിസ് വില്ലേയിലെ ഏറ്റവും വലിയ ചരക്ക് കമ്പനികളിൽ ഒന്നാണ്. ഇരുപതിനായിരത്തിലധികം ജീവനക്കാർ മേഖലയിൽ യുപിഎസിനായി ജോലി ചെയ്യുന്നുണ്ട്. ദിവസേന ഏകദേശം 300 വിമാനങ്ങൾ യുപിഎസ് കൈകാര്യം ചെയ്യുന്നു. ഈ ദുരന്തം യുപിഎസിനും ഈ മേഖലയ്ക്കും വലിയ തിരിച്ചടിയാണ്.

ടേക്ക് ഓഫിന് പിന്നാലെ യുപിഎസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റർ ബുധനാഴ്ച വ്യക്തമാക്കിയത്. വിമാനത്തിന്റെ അറ്റകുറ്റ പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തകരുന്നതിന് ആഴ്ചകൾക്ക് മുന്നിലെത്തിച്ച് വിമാനം അറ്റകുറ്റ പണികൾക്കായി ടെക്സാസിൽ എത്തിച്ചിരുന്നു.

സെപ്തംബർ 3 മുതൽ 18 ഒക്ടോബർ വരെ വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ടെക്സാസിലെ സാൻ ആന്റോണിയോയിലായിരുന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്. വിമാനത്താവള പരിസരത്ത് നിന്ന് താഴേയ്ക്ക് പതിച്ച എൻജിനും അപകട സ്ഥലത്ത് നിന്ന് കോക്പിറ്റിലെ ഡാറ്റ റെക്കോർഡറും വോയിസ് റെക്കോർഡും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്ന് കേടുപാടുകളില്ലാതെയാണ് ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുള്ളത്.

വിമാനം 475 അടി ഉയരത്തിലും മണിക്കൂറിൽ 210 മീറ്റർ വേഗതയിലുമായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് രേഖകൾ വിശദമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്കിന് ചേർന്ന് വിള്ള‍ൽ കണ്ടതോടെയാണ് സെപ്തംബറിൽ അറ്റകുറ്റ പണികൾക്കായി വിമാനം നിലത്തിറക്കിയത്. അപകടത്തിന് പിന്നാലെ അടച്ച ലൂയിസ് വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടുണ്ട്.

ലൂയിസ് വില്ലേയിലെ ചരക്കു കമ്പനികളിൽ ഏറ്റവും വലിയതാണ് യുപിഎസ്. ഇരുപതിനായിരത്തിലധികം ജോലിക്കാരാണ് മേഖലയിൽ മാത്രം യുപിഎസിനായി ജോലി ചെയ്യുന്നത്. ദിവസേന 300 വിമാനത്തോളങ്ങൾ യുപിഎസ് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിൽ 4 ലക്ഷത്തോളം പാക്കേജുകളാണ് യുപിഎസ് കൈകാര്യം ചെയ്യുന്നത്.