- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും! ബാരണ്‍ ട്രംപിന്റെ പടമെടുത്ത മോഡലുകളെ വിരട്ടി പ്രഥമ വനിത; സ്വകാര്യതയില്‍ കൈകടത്തിയാല്‍ ട്രംപിന്റെ ആഡംബര ക്ലബ്ബില്‍ നിന്ന് ഔട്ട്; മെലാനിയയുടെ രൗദ്രഭാവത്തില്‍ വിറച്ച് സുന്ദരിമാര്‍; ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടന്നത് എന്ത്?
'മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും!
ഫ്‌ളോറിഡ: ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ വസതിയായ മാര്‍-എ-ലാഗോയില്‍ മോഡലുകളെ വിരട്ടി ഭാര്യ മെലാനിയ ട്രംപ്. മര്‍-എ-ലാഗോ ക്ലബ്ബില്‍ വെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപിന്റെ ചിത്രങ്ങളെടുത്തതിനാണ് മോഡലുകള്‍ക്കെതിരെ മെലാനിയ രംഗത്ത് വന്നത്. ക്ലബ്ബില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്നാണ് മെലാനിയ ട്രംപിന്റെ മുന്നറിയിപ്പ്. ബാരണിന്റെ സ്വകാര്യത സംബന്ധിച്ച് കര്‍ശനമായ നിലപാടാണ് മുന്‍ പ്രഥമ വനിത വ്യക്തമാക്കിയത്. ബാരണ്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ മോഡലുകളായ വലേറിയ സൊകോലോവയും അബ്ല സോഫിയും ബാരണിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഇതാണ് മെലാനിയെ ചൊടിപ്പിച്ചത്.
ക്ലബ്ബിലെ അംഗങ്ങള്‍ ബാരണിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും തടയാന്‍ കര്‍ശനമായ നിബന്ധനകളുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി വരും. ബാരണ്‍ ട്രംപ് രാഷ്ട്രീയത്തിലോ പൊതുപരിപാടികളിലോ സജീവമല്ലാത്തതിനാല്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ട്രംപിന്റെ കുടുംബം ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഗോസിപ്പ് കോളമിസ്റ്റ് റോബ് ഷൂട്ടറിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കൗമാരാക്കാരനായ ബാരണിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് അംഗങ്ങള്‍ക്ക് അംഗത്വം റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ബാരണിന്റെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ലെന്ന് മെലാനിയ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു സ്രോതസിനെ ഉദ്ധരിച്ച് ഷൂട്ടര്‍ വെളിപ്പെടുത്തി. 'ചിത്രങ്ങള്‍ എടുക്കുന്നതോ വീഡിയോ ചെയ്യുന്നതോ ആയി പിടിക്കപ്പെടുന്ന ഏതൊരാള്‍ക്കും ക്ലബ്ബില്‍ നിന്ന് വിലക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തിര നടപടികള്‍ നേരിടേണ്ടി വരും.'
'ക്യാമറകള്‍ പാടില്ല, വിവരങ്ങള്‍ ചോര്‍ത്താനും പാടില്ല എന്ന സന്ദേശം വളരെ വ്യക്തമായിരുന്നു,. 'സ്വകാര്യ കുടുംബ നിമിഷങ്ങള്‍ സ്വകാര്യമായിത്തന്നെ നിലനില്‍ക്കണം.' ക്രിസ്മസ്, പുതുവര്‍ഷ രാവ് ആഘോഷങ്ങളില്‍ ബാരണ്‍ വളരെ ശാന്തനും ഒതുങ്ങിയ പ്രകൃതക്കാരനുമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറയുന്നു. 'അദ്ദേഹം ശാന്തനായിരുന്നു, വളരെ ഒതുങ്ങിയവന്‍. സാധാരണ നീല സ്യൂട്ട് ധരിച്ച്, ഡൊണാള്‍ഡിനെ ഏറെക്കുറെ അനുകരിച്ചുകൊണ്ട്, അധികം സംസാരിക്കാതെയാണ് കഴിഞ്ഞത്,' ഒരു ഉറവിടം ഷൂട്ടറിനോട് പറഞ്ഞു.
ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം ബാരണ്‍ പൊതുവിടങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ നിന്ന് 2025 ലെ ഫാള്‍ സെമസ്റ്ററിനായി പോയതിനുശേഷം അദ്ദേഹം പൊതുസമൂഹത്തില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷനായി. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന് അരികിലാണ് അദ്ദേഹത്തെ മുന്‍പ് കണ്ടത്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനക്കൂട്ടത്തിന്റെ ഭാഗമാകാന്‍ തന്നെ സഹായിച്ചതിന് മകനെ ട്രംപ് ആ സമയത്ത് പ്രശംസിച്ചിരുന്നു. അന്ന് ട്രംപിന്റെ വാക്കുകളെ ജനക്കൂട്ടം ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. പിന്നീട് മറ്റ് ചില സന്ദര്‍ഭങ്ങളില്‍ കൂടി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ബാരണ്‍ കോളേജിലേക്ക് മാറിയെന്നാണ് റിപ്പോര്‍. എന്നാല്‍ സെപ്റ്റംബറില്‍, ക്ലാസിന്റെ ആദ്യ ആഴ്ചയില്‍ അദ്ദേഹം മാന്‍ഹട്ടന്‍ കാമ്പസില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് അദ്ദേഹം എവിടെയാണെന്ന് ചോദ്യമുയര്‍ന്നു.
വൈറ്റ് ഹൗസിലേക്ക് താമസം മാറിയ അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ വാഷിംഗ്ടണ്‍ കാമ്പസില്‍ പഠനം ആരംഭിച്ചതായി പിന്നീട് വെളിപ്പെട്ടു. സ്വന്തം ബിസിനസ്സ് ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് ബാരണിന്റെ സ്ഥലംമാറ്റം ഉണ്ടായത്. ബിസിനസ് പങ്കാളികളുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിലും, സാങ്കേതിക പദ്ധതികള്‍ വികസിപ്പിക്കുന്നതിലും, കരാറുകള്‍ സ്ഥാപിക്കുന്നതിലും ബാരണ്‍ തിരക്കിലായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അടുത്ത കാലത്തായി അദ്ദേഹം കൂടുതല്‍ മതവിശ്വാസിയായി മാറിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം രാത്രി വൈകിയുള്ള ഒരു ഫോണ്‍ കോളിന് ശേഷം ബാരണ്‍ തന്റെ ക്രിസ്തീയ വിശ്വാസം പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തയ്യാറെന്ന വെളിപ്പെടുത്തിയതായി പാസ്റ്റര്‍ സ്റ്റുവര്‍ട്ട് നെക്റ്റില്‍ വ്യക്തമാക്കിയിരുന്നു.




