- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!'
ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം

മനാമ: പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഭയാനകമായ സൈനിക നീക്കങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാവിലെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെയാകെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അമേരിക്കന്‍ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലുടനീളം ഇറാന്‍ ശക്തമായ പ്രതികാര ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ദുബായിലെ വിശ്വപ്രസിദ്ധമായ പാം ജുമൈറ ഹോട്ടലിന് പിന്നാലെ ബഹ്റൈനിലെ ഒരു പാര്‍പ്പിട സമുച്ചയത്തിലും ഇറാന്റെ ആത്മഹത്യാ ഡ്രോണുകള്‍ (Suicide Drones) പതിച്ചു.
ബഹ്റൈനിലെ പല ജനവാസ കെട്ടിടങ്ങള്‍ക്കും നേരെ ഇറാന്റെ ആക്രമണമുണ്ടായതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമയിലെ ഇറ വ്യൂ ടവറിന് (Era View Tower) നേരെ നടന്ന ആത്മഹത്യാ ഡ്രോണ്‍ (Suicide Drone) ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ സ്ഥിരീകരണം.
'മനാമയിലെ നിരവധി ജനവാസ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടന്നത്. സിവില്‍ ഡിഫന്‍സ് വിഭാഗം ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ തീപിടുത്തം നിയന്ത്രിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും തുടരുകയാണ്,' മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഏറെ താമസിക്കുന്ന മേഖലകളിലെ ആഡംബര കെട്ടിടങ്ങള്‍ ഡ്രോണ്‍ ആക്രമണത്തില്‍ കത്തിയമരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മനാമയിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്റ് ആയ 'ഇറ വ്യൂ ടവര്‍' (Era View Tower) ആണ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ വലിയ തീഗോളം ഉയരുന്നതും അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നതും വീഡിയോകളില്‍ കാണാം.
ദുബായില്‍ മിസൈല്‍ ആക്രമണം
ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 (ടവമവലറ136) കാമികാസെ ഡ്രോണ്‍ പതിച്ചതായി ദൃക്സാക്ഷി വിവരണങ്ങളും വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. നഗരത്തില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎഇ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ വിജയകരമായി തടഞ്ഞുവെന്നും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചത്.
ദുബായ് സിറ്റി വാക്കിന് സമീപം പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മിസൈല്‍ അവശിഷ്ടമാണോ, തകര്‍ക്കപ്പെട്ട ഡ്രോണാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ ഈ സ്‌ഫോടനത്തിന് കാരണമായതെന്ന് യുഎഇ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തായി ഇറാന്റെ ഷാഹേദ്-136 ഡ്രോണ്‍ പതിച്ചത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഡ്രോണ്‍ തകര്‍ക്കപ്പെട്ടതാണെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ നഗരമധ്യത്തില്‍ പതിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കി.
പാം ജുമൈറയിലെ ആഘാതം
ദുബായിലെ ആഡംബര കേന്ദ്രമായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ ഹോട്ടലില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഈ മേഖലയില്‍ സ്‌ഫോടനങ്ങള്‍ കേട്ടത് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിക്കുന്നതാണ്.
ഖമനേയി കൊല്ലപ്പെട്ടോ?
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിി കൊല്ലപ്പെട്ടതായി 'ശക്തമായ സൂചനകള്‍' ഉണ്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ ഖമേനിയുടെ വസതി തകര്‍ക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ഖത്തറിലെ യുഎസ് സൈനിക താവളങ്ങളിലും അബുദാബി, കുവൈറ്റ്, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലും ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി.
സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍
അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണം: ഇറാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തി. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടിയായാണ് (Pre-emptive strike) ഇതിനെ വിശേഷിപ്പിച്ചത്.
ഇറാന്റെ തിരിച്ചടി: ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചു. കൂടാതെ യുഎഇ, ബഹ്റൈന്‍, ഖത്തര്‍, ദുബായ്, ജോര്‍ദാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും മറ്റ് കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യമിട്ടു.
ഇറാഖിലും ലെബനനിലും ആക്രമണം: ലെബനനിലെയും ഇറാഖിലെയും യുഎസ്-ഇസ്രായേല്‍ ലക്ഷ്യസ്ഥാനങ്ങളിലും മിസൈലുകള്‍ പതിച്ചു.
ഇറാന്‍ നേതൃത്വത്തിന് പ്രഹരം: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും ആക്രമിക്കപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരമില്ല.
ആഗോള പ്രതികരണം: ഇറാന്‍ ആണവായുധം നേടരുതെന്ന് ആവര്‍ത്തിക്കുമ്പോള്‍ തന്നെ, എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ലോക നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് ഉപരോധം: പ്രധാന കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ കപ്പലുകള്‍ക്ക് സന്ദേശം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


