- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുവൈറ്റിനെ നടുക്കി ഹിസ്ബുള്ള ഭീകര സെല്ലിന്റെ സാന്നിധ്യം; കൈയ്യിൽ ഭീകര സംഘടനയുടെ 'പതാക'; ഡ്രോണുകൾ അടക്കം പിടിച്ചെടുത്തു; ആ സംഘം രാജ്യത്ത് കടന്നുകയറിയത് ഒരൊറ്റ ലക്ഷ്യത്തിന്; അട്ടിമറി നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേന

കുവൈറ്റ്: രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനും ആഭ്യന്തര സുരക്ഷ അസ്ഥിരപ്പെടുത്താനും പദ്ധതിയിട്ടിരുന്ന നിരോധിത സംഘടനയായ ഹിസ്ബുള്ളയുടെ തീവ്രവാദ സെല്ലിനെ കുവൈറ്റ് സുരക്ഷാ ഏജൻസികൾ വിജയകരമായി തകർത്തു. ദീർഘനാളത്തെ അതീവ രഹസ്യമായ നിരീക്ഷണങ്ങൾക്കും കൃത്യമായ ആസൂത്രണങ്ങൾക്കും ഒടുവിലാണ് ഭീകരസംഘം വലയിലായത്. 14 കുവൈത്ത് പൗരന്മാരും രണ്ട് ലെബനൻ സ്വദേശികളും ഉൾപ്പെടെ 16 പേരാണ് ഈ സംഘത്തിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിനകത്ത് വൻതോതിലുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കും സുരക്ഷാ സംവിധാനങ്ങളെ തകർക്കാനുമുള്ള പദ്ധതിയോടെയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അനുമതിയോടെ സുരക്ഷാ സേന നടത്തിയ മിന്നൽ റെയ്ഡിൽ ഭീതിജനകമായ വിവരങ്ങളാണ് പുറത്തുവന്നത്. സംഘത്തിന്റെ താവളങ്ങളിൽ നിന്ന് യുദ്ധസമാനമായ ആയുധശേഖരവും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
അത്യാധുനിക തോക്കുകൾ, വൻതോതിലുള്ള വെടിയുണ്ടകൾ, കൊലപാതകങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആയുധങ്ങൾ എന്നിവ ഇവരവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ ഏജൻസികൾക്ക് ചോർത്താൻ കഴിയാത്ത വിധം എൻക്രിപ്റ്റ് ചെയ്ത അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, മോഴ്സ് കോഡ് ഉപകരണങ്ങൾ എന്നിവ ഇവർ ഉപയോഗിച്ചിരുന്നു.
തന്ത്രപ്രധാന മേഖലകളുടെ മാപ്പുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളും ഇവരവിൽ നിന്ന് പിടിച്ചെടുത്തു. ഇത് വലിയൊരു ആക്രമണത്തിന് ഇവർ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവാണ്.
കൂടാതെ, ഭീകര സംഘടനകളുടെ പതാകകൾ, നേതാക്കളുടെ ചിത്രങ്ങൾ, ആയുധ പരിശീലനത്തിനുള്ള സാമഗ്രികൾ എന്നിവയ്‌ക്കൊപ്പം വൻതോതിലുള്ള മയക്കുമരുന്ന് ശേഖരവും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
കേവലം ആക്രമണങ്ങൾ നടത്തുക എന്നതിലുപരി കുവൈത്ത് പൗരന്മാരെ സ്വാധീനിച്ച് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നീക്കവും ഈ സെല്ല് നടത്തിയിരുന്നു. തദ്ദേശീയരായ യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി സജ്ജരാക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ കുവൈത്തിന്റെ ആഭ്യന്തര സമാധാനം തകർക്കാനും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാനും ഇവർ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പിടിക്കപ്പെട്ടവരെ നിലവിൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. അന്താരാഷ്ട്ര തലത്തിൽ ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക-സാങ്കേതിക സഹായങ്ങളെക്കുറിച്ചും വരാനിരുന്ന പ്രധാന ആക്രമണ പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഈ സംഭവത്തോടെ കുവൈത്തിലെമ്പാടും സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ..


