കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ബൂത്തുതല കണക്കുകള്‍ നിരത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അവകാശവാദങ്ങളുമായി സിപിഎം സൈബര്‍ സഖാക്കള്‍. യു.ഡി.എഫ് തരംഗമെന്ന വാദങ്ങളെ പ്രതിരോധിക്കാന്‍ കൃത്യമായ മണ്ഡലങ്ങളുടെ പട്ടികയും വിജയസമവാക്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. വോട്ടെടുപ്പിന് ശേഷം താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ തങ്ങളുടെ അടിത്തറ ഭദ്രമാണെന്നും അമ്പതു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് ഇടതുകേന്ദ്രങ്ങളുടെ അവകാശവാദം.

ആകെയുള്ള 140 സീറ്റുകളില്‍ 50 എണ്ണം എല്‍.ഡി.എഫിന്റെ അതിശക്തമായ കോട്ടകളാണെന്നും അവിടെ അട്ടിമറികള്‍ അസാധ്യമാണെന്നും മുന്നണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തങ്ങള്‍ക്കുണ്ടാകുന്ന ആധിപത്യം തുടഭരണം സുഗമമാക്കും. ഭരണം നിലനിര്‍ത്താന്‍ ആവശ്യമായ 71 സീറ്റുകളിലേക്ക് എത്താന്‍, ഈ 50 ഉറച്ച സീറ്റുകള്‍ക്ക് പുറമെ ബാക്കിയുള്ള 90 മണ്ഡലങ്ങളില്‍ നിന്ന് കേവലം 22 എണ്ണം മാത്രം നേടിയാല്‍ മതിയെന്ന ലളിതമായ സമവാക്യമാണ് ഇടതുപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ മുന്നോട്ടുവെക്കുന്നത്. നാദാപുരം, കൊയിലാണ്ടി, പൊന്നാനി, പത്തനാപുരം തുടങ്ങിയ ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളോ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളോ പോലും ഈ 50-ന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

മറ്റൊരു വിശകലനത്തില്‍ 77 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് വ്യക്തമായ വിജയസാധ്യതയുണ്ടെന്നും കണക്കുകള്‍ നിരത്തുന്നു. നിലവില്‍ 41 സീറ്റുകള്‍ മാത്രമുള്ള യു.ഡി.എഫിന് ഭരണത്തിലെത്തണമെങ്കില്‍ തങ്ങളുടെ പട്ടികയിലുള്ള മണ്ഡലങ്ങളില്‍ നിന്ന് 30 എണ്ണമെങ്കിലും പിടിച്ചെടുക്കേണ്ടി വരും. എന്നാല്‍ അല്പം പോലും സംശയിക്കാതെ വിജയം ഉറപ്പുള്ള മണ്ഡലങ്ങളാണ് ഈ 77 എണ്ണമെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നുമാണ് സി.പി.എം വൃത്തങ്ങളുടെ വാദം. വടക്കന്‍ കേരളത്തിലെ പരമ്പരാഗത കോട്ടകള്‍ക്കൊപ്പം മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും നിര്‍ണ്ണായക മണ്ഡലങ്ങളും ഈ വിജയപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ താഴെത്തട്ടിലുള്ള പാര്‍ട്ടി സംവിധാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. അരുവിക്കര, നേമം, ഇരിഞ്ഞാലക്കുട തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനവും രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങള്‍ക്ക് ഗുണകരമാകുമെന്നും എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫ് ഉയര്‍ത്തുന്ന അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഓരോ മണ്ഡലത്തിലെയും കൃത്യമായ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ഇടതുമുന്നണി തങ്ങളുടെ വിജയമുറപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, ഈ കണക്കുകള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്ന 50 മണ്ഡലങ്ങള്‍

1 കാഞ്ഞങ്ങാട്

2 തൃക്കരിപ്പൂര്‍

3 ഉദുമ

4 തലശ്ശേരി

5 കല്യാശ്ശേരി

6 പയ്യന്നൂര്‍

7 തളിപ്പറമ്പ്

8 ധര്‍മടം

9 കൂത്തുപറമ്പ്

10 മട്ടന്നൂര്‍

11 പേരാമ്പ്ര

12 ബാലുശ്ശേരി

13 എലത്തൂര്‍

14 ബേപ്പൂര്‍

15 ഷൊര്‍ണൂര്‍

16 ഒറ്റപ്പാലം

17 കോങ്ങാട്

18 മലമ്പുഴ

19 തരൂര്‍

20 നെന്മാറ

21 ആലത്തൂര്‍

22 ചേലക്കര

23 കുന്നംകുളം

24 ഒല്ലൂര്‍

25 നാട്ടിക

26 കയ്പമംഗലം

27 പുതുക്കാട്

28 കൊടുങ്ങല്ലൂര്‍

29 വൈപ്പിന്‍

30 ഉടുമ്പന്‍ചോല

31 ദേവികുളം

32 വൈക്കം

33 ഏറ്റുമാനൂര്‍

34 ആലപ്പുഴ

35 ചേര്‍ത്തല

36 മാവേലിക്കര

37 ചെങ്ങന്നൂര്‍

38 കോന്നി

39 കൊട്ടാരക്കര

40 പുനലൂര്‍

41 ചടയമംഗലം

42 ഇരവിപുരം

43 ചാത്തന്നൂര്‍

44 വര്‍ക്കല

45 ആറ്റിങ്ങല്‍

46 ചിറയിന്‍കീഴ്

47 വാമനപുരം

48 നെടുമങ്ങാട്

49 പാറശ്ശാല

50 നെയ്യാറ്റിന്‍കര

മറ്റൊരു പോസ്റ്റില്‍ എല്‍.ഡി.എഫിന് ജയിക്കും എന്ന് ഉറപ്പുള്ള 77 സീറ്റുകളുടെ എണ്ണം നല്‍കിയിട്ടുണ്ട്. നിലവില്‍ 41 സീറ്റ് ഉള്ള യു.ഡി.എഫിന് ഇതില്‍ നിന്നും 30 സീറ്റ് എടുത്താലല്ലേ 71ല്‍ എത്തുകയുള്ളൂവെന്നും ഇവര്‍ ചോദിക്കുന്നു. ആ 30 ഏതെന്നു പറയാനാണ് അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെടുന്നത്. അല്പം സംശയം ഉള്ള സീറ്റുകള്‍ ഈ 77 മണ്ഡലങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങളുടെ വാദം.

ആ 77 മണ്ഡലങ്ങള്‍

കാഞ്ഞങ്ങാട്

തൃക്കരിപ്പൂര്‍

ഉദുമ

പയ്യന്നൂര്‍

കല്യാശേരി

തളിപ്പറമ്പ്

ധര്‍മ്മടം

തലശ്ശേരി

മട്ടന്നൂര്‍

മാനന്തവാടി

കുറ്റ്യാടി

നാദാപുരം

കൊയിലാണ്ടി

എലത്തൂര്‍

പേരാമ്പ്ര

ബാലുശ്ശേരി

കുന്നമംഗലം

ബേപ്പൂര്‍

പൊന്നാനി

തൃത്താല

പട്ടാമ്പി

ഷൊര്‍ണൂര്‍

ഒറ്റപ്പാലം

കോങ്ങാട്

മലമ്പുഴ

തരൂര്‍

ചിറ്റൂര്‍

നെന്മാറ

ആലത്തൂര്‍

ചേലക്കര

കുന്നംകുളം

ഗുരുവായൂര്‍

വടക്കാഞ്ചേരി

ഒല്ലൂര്‍

നാട്ടിക

കൈപ്പമംഗലം

പുതുക്കാട്

കൊടുങ്ങല്ലൂര്‍

ഇരിഞ്ഞാലക്കുട

കളമശേരി

വൈപ്പിന്‍

കൊച്ചി

ഏറ്റുമാനൂര്‍

വൈക്കം

പൂഞ്ഞാര്‍

കാഞ്ഞിരപ്പള്ളി

അരുര്‍

ചേര്‍ത്തല

ആലപ്പുഴ

അമ്പലപ്പുഴ

മാവേലിക്കര

ചെങ്ങന്നൂര്‍

കായംകുളം

ദേവികുളം

ഉടുമ്പഞ്ചോല

ഇടുക്കി

ആറന്മുള

അടൂര്‍

കോന്നി

റാന്നി

കൊല്ലം

ചാത്തന്നൂര്‍

ഇരവിപുരം

കൊട്ടാരക്കര

പത്തനാപുരം

പുനലൂര്‍

ചടയമംഗലം

വട്ടിയൂര്‍കാവ്

വാമനപുരം

കാട്ടാക്കട

ആറ്റിങ്ങല്‍

നെയ്യാറ്റിന്‍കര

പാറശ്ശാല

കഴക്കൂട്ടം

നേമം

ചിറയിന്‍കീഴ്

നെടുമങ്ങാട്