- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികളെ കാണാന്‍ കാമുകന്മാരത്തെി; പിന്നാലെ സോഷ്യല്‍ മീഡയയില്‍ നിന്ന് പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കളും; ഒടുവില്‍ കൂട്ടത്തല്ല്; ബഹളം കേട്ട വീട്ടുകാര്‍ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; രണ്ട് പേര്‍ക്കെതിരെ പോക്സോ കേസ്
ആലപ്പുഴ: അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികളെ കാണാന്‍ കാമുകന്‍മാരെത്തി. പിന്നാലെ ആണ്‍സുഹൃത്തുക്കളും. ഇവര്‍ കണ്ട് മുട്ടിയപ്പോള്‍ കൂട്ടത്തല്ലും. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം അരങ്ങേറിയത്. ഇതില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിനാണ് കേസ്. മറ്റ് രണ്ട് പേര്‍ക്കെതിരെ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയതിന് കേസെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടില്‍ അമ്മയും, അമ്മൂമ്മയും, അപ്പൂപ്പനുമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയം തന്നെയാണ് ഇവരെ കാണാന്‍ കാമുകന്‍മാരും എത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ കണ്ട് മുട്ടുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാല് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ഇതിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് മൂന്ന് പേരെയും പോലീസ് കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായല പോലീസിന് ബോധ്യമായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്.
പിന്നാലെ പെണ്‍കുട്ടികളുമായി രണ്ട് വര്‍ഷത്തോളം പരിചയമുള്ള 20ഉം 22ഉം വയസുള്ള രണ്ട് യുവാക്കളും വീട്ടിലെത്തി. ആണ്‍കുട്ടികളും യുവാക്കളും പരസ്പരം കണ്ടതോടെയാണ് ബഹളമുണ്ടായതെന്ന് ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. 22കാരനെയാണ് വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല.