കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ചൂഷണ പരാതിയില്‍ അതിജീവിതയുടെ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ യുവതിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങള്‍ വേദനയോടെ പങ്കുവെക്കുന്ന ഓഡിയോ സന്ദേശമാണ് ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്.

'കുറച്ച് ദിവസം കൂടെ വെയിറ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു' എന്ന് കണ്ണീരോടെ പറയുന്ന യുവതി, രാഹുല്‍ മാങ്കൂട്ടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗര്‍ഭച്ഛിദ്രത്തിനായി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ശകാരിച്ച കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

ഡോക്ടറുമായി സംസാരിച്ച കാര്യങ്ങള്‍ യുവതി ശബ്ദസന്ദേശത്തില്‍ വിവരിക്കുന്നത് ഇങ്ങനെ:

'ഡോക്ടര്‍ എന്നെ വഴക്ക് പറഞ്ഞു. 'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും വീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ചോദിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ മരിച്ചുപോയാല്‍ മതിയായിരുന്നു അതില്‍. ജീവിക്കണ്ടായിരുന്നു. കുറച്ച് ദിവസം കൂടി ഞാന്‍ ഒന്ന് വെയിറ്റ് ചെയ്തിരുന്നെങ്കില്‍....'

നിലമ്പൂര്‍ ഇലക്ഷന്‍ ദിനത്തിലെ ക്രൂരത

ഗര്‍ഭച്ഛിദ്രത്തിനായി മരുന്ന് കഴിച്ച ദിവസത്തെക്കുറിച്ചും അതിന്റെ ഭീകരമായ ഫലങ്ങളെക്കുറിച്ചും യുവതി പങ്കുവെക്കുന്നുണ്ട്.

'ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂര്‍ ഇലക്ഷന്റെ സമയത്ത്, എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, ബാംഗ്ലൂരില്‍ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം, പുള്ളി നിലമ്പൂരില്‍ എത്തിയതിന്റെ അന്ന് രാവിലെയാണ് ഞാന്‍ ആദ്യത്തെ മരുന്ന് കഴിക്കുന്നത്. അതും വീഡിയോ കോള്‍ ഒക്കെ ചെയ്തിട്ട്. കഴിച്ച് അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓര്‍മ്മയുണ്ടോ, എന്തൊക്കെയോ... എനിക്ക് പറയാന്‍ പോലും പറ്റുന്നില്ല. Bleeding, Bleeding, Bleeding...'

'എന്റെ അവകാശമാണ് നിഷേധിച്ചത്'

തന്റെ ആഗ്രഹത്തിന് വിരുദ്ധമായി രാഹുല്‍ മാങ്കൂട്ടം ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിലുള്ള വേദന യുവതി മറച്ചുവെക്കുന്നില്ല.

'എന്റെ പോലും ആവശ്യം ആയിരുന്നില്ല അത്. എന്റെ അവകാശമാണ് നിഷേധിച്ചത്. ഞാന്‍ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരന് പുള്ളിക്കാരന്റെ പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍. പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍, ഞാന്‍ എന്ത് നശിപ്പിക്കുമെന്നാണ്. ഞാന്‍ അങ്ങനെ ചെയ്യുമോ? പൊയ്‌ക്കോളാം എന്നല്ലേ ഞാന്‍ പറഞ്ഞേ...'

'ഞാന്‍ എവിടെയെങ്കിലും പോകാം, ഞാന്‍ ട്രാന്‍സ്ഫര്‍ മേടിക്കുന്നുണ്ട്. ചോദിച്ചുനോക്കാം. വേറെ എങ്ങോട്ടെങ്കിലും പോയി അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കത്തില്ലായിരുന്നോ. ഞാന്‍ പോലും അറിയാതെ എന്റെ ജീവിതത്തില്‍ നിന്ന് അത് പോയി... എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല. എന്റെ ചങ്ക് പൊട്ടിപ്പോകുവാണ്.'

യുവതിയുടെ ഓഡിയോയുടെ പൂര്‍ണ്ണരൂപം

ഞാന്‍ എവിടെയെങ്കിലും പോകാം, ഞാന്‍ ട്രാന്‍സ്ഫര്‍ മേടിക്കുന്നുണ്ട്. ചോദിച്ചുനോക്കാം. ഇവിടെ നില്‍ക്കുന്നില്ല. വേറെ എങ്ങോട്ടെങ്കിലും പോയി അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കത്തില്ലായിരുന്നോ.എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാന്‍ പോലും അറിയാതെ എന്റെ ജീവിതത്തില്‍ നിന്ന് അത് പോയി...എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല.

കുറച്ച് പോലും താങ്ങാന്‍ പറ്റുന്നില്ല.

എന്റെ ചങ്ക് പൊട്ടിപ്പോകുവാണ്.എത്ര ദിവസമായി.

ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവര്‍ ആവാന്‍ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?മെന്റലി, ഫിസിക്കലി ഞാന്‍ ഇത്രേം തകര്‍ന്ന് തരിപ്പണമായി.

ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഒട്ടും OK അല്ല ഞാന്‍..ഇമോഷണല്‍ സപ്പോര്‍ട്ട് തരേണ്ട ആള്‍ക്കാര്‍ പോലും ഇല്ല എനിക്ക് അപ്പുറത്ത്.നീയും...എന്റെ പോലും ആവശ്യം അല്ലായിരുന്നു അത്.പറ.

എന്റെ അവകാശമാണ് നിഷേധിച്ചത്. എന്റെ അവകാശമാണ് നിഷേധിച്ചത്.ഞാന്‍ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരന് പുള്ളിക്കാരന്റെ പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍.പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍, ഞാന്‍ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കില്‍ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും... ഞാന്‍, ഞാന്‍ അങ്ങനെ ചെയ്യോ?പൊയ്‌ക്കോളാം എന്നല്ലേ ഞാന്‍ പറഞ്ഞേ...ശരിയാക്കാം ( മറ്റൊരു ശബ്ദം )കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു.ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂര്‍ ഇലക്ഷന്റെ സമയത്തെന്നെ, നിലമ്പൂര്‍ ഇലക്ഷന്റെ സമയത്ത്, അന്ന് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, ബാംഗ്ലൂരില്‍ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം പുള്ളി, പുള്ളി നിലമ്പൂരില്‍ എത്തിയതിന്റെ അന്ന് രാവിലെയാണ് ഞാന്‍ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോള്‍ ഒക്കെ ചെയ്തിട്ട്.കഴിച്ചു.

കഴിച്ച് അത് കഴിഞ്ഞ് പിറ്റേന്ന്, രണ്ടാമത്തെ രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓര്‍മ്മയുണ്ടോ, എന്തൊക്കെയോ...എനിക്ക് പറയാന്‍ പോലും പറ്റുന്നില്ല.Bleeding, Bleeding, Bleeding...എത്ര ദിവസമെടുത്തിട്ടാണ് അത് നിക്കണേ. ഡോക്ടര്‍ എന്നെ വഴക്ക് പറഞ്ഞു. ഇത് നിങ്ങള് മര്യാദയ്ക്ക്, ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്?പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, നിങ്ങള്‍ ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും വീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്..സത്യം പറഞാല്‍ ഞാന്‍ മരിച്ചുപോയാല്‍ മതിയായിരുന്നു അതില്‍. ജീവിക്കണ്ടായിരുന്നു. കുറച്ച് ദിവസം കൂടി ഞാന്‍ ഒന്ന് വെയ്റ്റ് ചെയ്തിരുന്നെങ്കില്‍....