- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്നാർ കടലിടുക്കിന് മുകളിൽ ആശങ്കയായി ശക്തി കൂടിയ ന്യൂനമർദ്ദം; തെക്കൻ തമിഴ്നാടിനെ വിറപ്പിച്ച് പേമാരി; ശക്തമായ മഴ തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്; ജലസംഭരണികൾ തുറന്നു; 'തെങ്കാശി'യിൽ പ്രളയ സമാന സാഹചര്യം; സ്കൂളുകൾക്ക് അവധി; ചെന്നൈയിലും ജാഗ്രത; മുന്നറിയിപ്പ്!
ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു. അതിതീവ്രമായി പെയ്ത ശക്തമായ മഴയിൽ തിരുനെൽവേലി മുങ്ങിയിരിക്കുകയാണ്.
ബസ് സ്റ്റാൻഡിൽ അടക്കം വെള്ളം കയറി. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പലരുടെയും വീട്ടു സാധനങ്ങളുൾപ്പെടെ നശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം കാരണം തെക്കേ ഇന്ത്യയിൽ ഡിസംബർ 16 വരെ മഴ മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണ്. ജലസംഭരണികൾ തുറന്നതോടെ ജാഗ്രതയിലാണ് ചെന്നൈയും സമീപ ജില്ലകളും.
തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുച്ചേരി തുടങ്ങി നിരവധി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ നൂറോളം സ്ഥലങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുകയും ചെയ്തു. കൊടൈക്കനാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴ കാരണം വിജനമായി കിടക്കുകയാണ്. ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് 1000 ക്യുസെക്സ് വെള്ളവും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്സും തുറന്നുവിടുകയാണ്.
അതേസമയം, കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.