- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിച്ചു;. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്; അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു; പയ്യന്നൂരില്‍ കുടുംബത്തിലെ നാല് പേര് മരിച്ചതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം; കുടുംബ പ്രശ്നങ്ങളാലുള്ള കൂട്ട ആത്മഹത്യയെന്ന് പോലീസ്
നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിച്ചു
കണ്ണൂര്‍: പയ്യന്നൂരില്‍ കൊച്ചുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം. കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാന്‍ നിരന്തരം ഭാര്യ ആവശ്യപ്പെട്ടു. നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിച്ചുവെന്നും കുടുംബം പരാതിപ്പെടുന്നു.. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്പര്യപ്പെട്ടത്. അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു. ഈ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടില്‍ കെ.ടി. കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതിര്‍ന്നവര്‍ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികള്‍ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
മുറിയിലെ മേശയില്‍ മദ്യക്കുപ്പിയും കീടനാശിനിയുടെ കുപ്പിയും മുറിയില്‍ കുപ്പിയില്‍ പാലും പൊലീസ് കണ്ടെത്തിയിരുന്നു. പാലില്‍ കീടനാശിനി കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കിയെന്നാണ് പൊലീസിന്റെ സംശയം. ജീവനൊടുക്കാന്‍ കാരണം കുടുംബ പ്രശ്നമാണെന്നാണ് പൊലീസിന്റെ നിഗമനം.
ഉഷയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലാണ് കണ്ടത്. വീട്ടിനു മുന്നില്‍ ഒരു കത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഉഷയെയും കലാധരനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.
കൂട്ട ആത്മഹത്യയുടെ നടുക്കത്തിലാണ് രാമന്തളി ഗ്രാമംി. സ്വന്തം നാടായ രാമന്തളിയില്‍ ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം ദാമ്പത്യത്തിലെ പൊരുത്തക്കേടുക്കും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കലാധരന്റെയും കുടുംബത്തിന്റെയും മരണവിവരമറിഞ്ഞ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപമുള്ള വീട്ടില്‍ നൂറു കണക്കിനാളുകളാണ് ഇന്നലെ രാത്രിയിലെത്തിയത്. തൊട്ടടുത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കൂട്ടമരണം നടന്നത്.




