ഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ ആഭ്യന്തര വിപണിയിൽ ഇന്ധനവില നിയന്ത്രിക്കുന്നതിനായി പെട്രോൾ കയറ്റുമതി നിരോധിച്ച് റഷ്യ. ഏപ്രിൽ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള എണ്ണവിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ തീരുമാനമെടുത്തത്. ആഭ്യന്തര വിപണിയിൽ ഇന്ധനവില നിശ്ചയിച്ച പരിധിയിൽ കൂടുതൽ വർധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി നിരോധിക്കാനുള്ള കരട് പ്രമേയം തയ്യാറാക്കാൻ ഊർജ്ജ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. നിലവിൽ രാജ്യത്ത് ഇന്ധനശേഖരം സുരക്ഷിതമാണെന്നും ശുദ്ധീകരണശാലകൾ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും റഷ്യൻ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിലെ നിലവിലുള്ള പ്രതിസന്ധി ആഗോള എണ്ണ-പെട്രോളിയം ഉൽപ്പന്ന വിലകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നൊവാക് ചൂണ്ടിക്കാട്ടി.

എങ്കിലും റഷ്യൻ ഊർജ്ജത്തിന് വിദേശത്തുള്ള ഡിമാൻഡ് ശക്തമായി തുടരുകയാണ്. ആഭ്യന്തര ഇന്ധനവില പ്രവചിക്കപ്പെട്ട നിരക്കിലും അധികം ഉയരുന്നത് തടയുക എന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിശ്ചയിച്ച ലക്ഷ്യത്തിന് യോഗത്തിൽ പ്രത്യേക ഊന്നൽ നൽകി. എണ്ണ ശുദ്ധീകരണ നിരക്ക് 2025 മാർച്ചിലെ നിലവാരത്തിൽ തന്നെ തുടരുന്നുണ്ടെന്നും ഇത് ആഭ്യന്തര വിതരണം സുസ്ഥിരമാക്കുമെന്നും റഷ്യൻ ഊർജ്ജ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി വ്യവസായ കമ്പനികളുടെ പക്കൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ടെന്നും റിഫൈനറി ശേഷി ഉയർന്ന തോതിൽ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

"ആഭ്യന്തര ഇന്ധനവില പ്രവചനങ്ങൾക്കും അപ്പുറം ഉയരുന്നത് തടയാൻ റഷ്യൻ പ്രസിഡന്റ് മുന്നോട്ടുവെച്ച ലക്ഷ്യത്തിന് പ്രത്യേക ശ്രദ്ധ നൽകി. ആഭ്യന്തര ഇന്ധന വിപണിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഊർജ്ജ മന്ത്രാലയം റിപ്പോർട്ട് നൽകി: എണ്ണ ശുദ്ധീകരണ നിരക്ക് 2025 മാർച്ച് മാസത്തിലെ നിലവാരത്തിൽ തുടരുന്നു, ഇത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുന്നു. മതിയായ പെട്രോൾ, ഡീസൽ ശേഖരം ലഭ്യമാണെന്നും ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വ്യവസായ കമ്പനികൾ സ്ഥിരീകരിച്ചു," പ്രസ്താവനയിൽ പറയുന്നു.

ചർച്ചകൾക്ക് പിന്നാലെ, ആഭ്യന്തര വില നിയന്ത്രിക്കാനും പ്രാദേശിക വിപണിയിൽ വിതരണം ഉറപ്പാക്കാനുമായി 2026 ഏപ്രിൽ 1 മുതൽ പെട്രോൾ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കാൻ നൊവാക് ഊർജ്ജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. "വില സ്ഥിരപ്പെടുത്തുന്നതിനും ആഭ്യന്തര വിപണിയിൽ മുൻഗണനാക്രമത്തിലുള്ള വിതരണം ഉറപ്പാക്കുന്നതിനുമായി 2026 ഏപ്രിൽ 1 മുതൽ പെട്രോൾ കയറ്റുമതി നിരോധിക്കുന്ന പ്രമേയത്തിന്റെ കരട് തയ്യാറാക്കാൻ യോഗത്തിന് ശേഷം അലക്സാണ്ടർ നൊവാക് ഊർജ്ജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും എൽഎൻജി, എൽപിജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അന്ന് തന്നെ ആവർത്തിച്ചു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത ബ്രീഫിംഗിൽ സംസാരിക്കവേ, രാജ്യത്ത് നിലവിൽ മതിയായ ക്രൂഡ് ഇൻവെന്ററി ഉണ്ടെന്നും അടുത്ത രണ്ട് മാസത്തേക്കുള്ള ഇന്ധന വിതരണം സുരക്ഷിതമാണെന്നും ജോയിന്റ് സെക്രട്ടറി (മാർക്കറ്റിംഗ് & ഓയിൽ റിഫൈനറി) സുജാത ശർമ്മ പറഞ്ഞു. റിഫൈനറികൾ പൂർണ്ണ ശേഷിയിലോ അതിനു മുകളിലോ ആണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തര എൽപിജി ഉൽപ്പാദനം ഏകദേശം 20 ശതമാനം വർദ്ധിച്ചതായും അവർ കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി വിതരണത്തെ ഇത് ബാധിച്ചുവെന്നും അന്താരാഷ്ട്ര വില വർദ്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആഭ്യന്തര വിതരണത്തിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

"നമ്മൾ ഇപ്പോൾ ഒരു യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം നമ്മുടെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയെയെല്ലാം ഇത് ബാധിച്ചു. ക്രൂഡ് ഓയിലിനും മറ്റ് ഉൽപ്പന്നങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ചു. എന്നിരുന്നാലും, ഈ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഭാരത സർക്കാർ വിവിധ തലങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇന്ന് നമ്മുടെ പക്കൽ മതിയായ ക്രൂഡ് ശേഖരമുണ്ട്, അടുത്ത രണ്ട് മാസത്തേക്കുള്ള വിതരണം ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു." സുജാത ശർമ്മ പറഞ്ഞു.

ഇന്ത്യയിൽ ഇന്ധനലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി. യുദ്ധസാഹചര്യം കാരണം രാജ്യാന്തര വിപണിയിൽ വില വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അടുത്ത രണ്ടു മാസത്തേക്കാവശ്യമായ ഇന്ധനം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ റിഫൈനറികൾ 100 ശതമാനത്തിലേറെ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര എൽപിജി ഉൽപാദനത്തിൽ 20 ശതമാനം വർധനവുണ്ടായതായും എൽഎൻജി, എൽപിജി വിതരണം തടസ്സമില്ലാതെ തുടരുമെന്നും കേന്ദ്രം അറിയിച്ചു.