- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്‍ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
നോബിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
കോട്ടയം: ഏറ്റുമാനൂരില്‍, വീട്ടമ്മയായ ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നോബി ഷൈനിയെയും മക്കളെയും പിന്തുടര്‍ന്ന് പീഡിപ്പിച്ചു. മരിക്കുന്നതിന്റെ തലേന്ന് നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യാ പ്രേരണ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍ നോബി ഷൈനിയെ ഫോണ്‍ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അങ്ങനെ ഒരു ഫോണ്‍ രേഖ പോലീസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും.
നോബി ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഷൈനിയുടേയും മക്കളുടേയും മരണം തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഒടുവിലാണെന്നാണും ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മര്‍ദ്ദമാണെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.
പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.