- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പടാ കള്ളാ, സിദ്ദിഖേ..! നല്ലപാഠങ്ങളുമായി ജയിലിന് പുറത്തിറങ്ങിയിട്ടം സിദ്ദിഖ് നന്നായില്ല; മോഷ്ടിക്കാതിരുന്നപ്പോള്‍ വീണ്ടും 'കൈവിറ'; 'അന്യന്റെ മുതല്‍ അപഹരിക്കുന്നത് വലിയ തെറ്റാണെന്ന്' പറഞ്ഞ സിദ്ദിഖ് വീണ്ടും മോഷണ കേസില്‍ അറസ്റ്റില്‍; 'ഒരു കള്ളന്റെ ആത്മകഥ'യുടെ സൃഷ്ടാവ് അഴിക്കുള്ളില്‍
അമ്പടാ കള്ളാ, സിദ്ദിഖേ..! നല്ലപാഠങ്ങളുമായി ജയിലിന് പുറത്തിറങ്ങിയിട്ടം സിദ്ദിഖ് നന്നായില്ല;
കണ്ണൂര്‍: മോഷണ കേസില്‍ എത്രപിടിക്കപ്പെട്ടാലും വീണ്ടും മോഷ്ടിക്കുന്ന നിരവധി മോഷ്ടാക്കളുടെ കഥകള്‍ മലയാളികള്‍ക്ക് പരിചയമുണ്ട്. ഒരോ തവണ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും ഇനിയില്ല സാറേ എന്ന് പറഞ്ഞ് പുറത്തിറങ്ങുന്നവര്‍ അധികം താമസിയാതെ വീണ്ടും മോഷണ കേസുകളില്‍ പ്രതിയായി ജയിലില്‍ എത്തും. ജയില്‍ ജീവിതം കൊണ്ട് നന്നായെന്ന് നാട്ടുകാരെയും ജയിലര്‍മാരെയും ബോധിപ്പിച്ചു പുറത്തിറങ്ങിയ കണ്ണൂരിലെ മോഷ്ടാവും വീണ്ടും മോഷണ കേസില്‍ അറസ്റ്റിലായി അഴിക്കുള്ളിലായി.
കണ്ണൂര്‍ തളാപ്പിലെ സി.എസ്.ഐ പള്ളിയില്‍ നടത്തിയ മോഷണത്തില്‍ പിടിയിലായത് 'ഒരു കള്ളന്റെ ആത്മകഥ എന്ന ആത്മകഥ എഴുതിയ സിദ്ദിഖാണ്. 34 വര്‍ഷം നീണ്ട ജയില്‍വാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുന്‍പ് പുറത്തിറങ്ങിയ ഈ അറുപതുകാരനാണ് മോഷ്ടിക്കാതിരുന്നപ്പോള്‍ 'കൈവിറ' വന്ന് വീണ്ടും മോഷണത്തിന് ഇറങ്ങി അഴിക്കുള്ളിലായത്.
തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡില്‍ അരയാംകൊല്ലം വീട്ടില്‍ എ.കെ. സിദ്ദിഖ് ജയിലില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച 'ഒരു കള്ളന്റെ ആത്മകഥ' ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.''ഇനി കള്ളനെന്ന് വിളിക്കരുത്' എന്ന് അഭ്യര്‍ത്ഥിച്ച ഇയാള്‍ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും ജോലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്തകരചനയും തുടരുമെന്നായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും നല്‍കിയ ഉറപ്പ്. ഒരു കള്ളന്‍ പറയുന്നതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയായിരുന്നു സിദ്ദിഖിന്റെ എഴുത്ത്.
പുതിയ ജീവിത സാഹചര്യമൊരുക്കാന്‍ ജയില്‍ ജീവനക്കാര്‍ പിന്തുണയും നല്‍കിയിരുന്നു. ഒടുവില്‍ ജയിലില്‍നിന്നിറങ്ങിയ സിദ്ദിഖ് സെന്‍ട്രല്‍ ജയിലിനു സമീപത്തു തന്നെയുള്ള റജിന സുരേഷിന്റെ വീട്ടിലെ 17,000 രൂപയോളം വിലവരുന്ന സൈക്കിള്‍ മോഷ്ടിച്ച് അതില്‍ കറങ്ങുകയായിരുന്നു. മുന്‍പും ഓരോ തവണ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും വൈകാതെ മോഷണക്കേസില്‍ അകത്താകുമായിരുന്നു. ഇക്കുറി ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇനി മോഷണത്തിന്റെ വഴിയേ ഇല്ലെന്നും തട്ടുകടയിട്ടു ജീവിക്കുമന്നാണ് പറഞ്ഞത്. ജയിലില്‍ നിന്നും പഠിച്ച പാഠങ്ങളായിരുന്നും ഇതിന് സിദ്ദിഖിന് തുണയായത്. എന്നാല്‍, ആ വഴിയേ പോകാതെ മോഷണ വഴിയിലായിരുന്നു സിദ്ദിഖിന്റെ യാത്ര.
നേരത്തെ ഒരു കള്ളന്റെ കഥ കേരളത്തിലെ വിവിധ ജയിലുകളില്‍ തടവു ശിക്ഷയനുഭവിച്ച സിദ്ദിഖിന്റെ ആത്മാംശം നിറഞ്ഞ പുസ്തകമായിരുന്നു ഒരു കള്ളന്റെ ആത്മകഥ. ജയിലില്‍ ജീവിക്കുമ്പോഴും താന്‍ അന്തസായി പണിയെടുത്തു തന്നെയാണ് ജീവിച്ചിരുന്നതെന്നും 95 പൈസ കൂലിയുള്ളതു മുതല്‍ താന്‍ ജയിലില്‍ ജോലി ചെയ്തു കഴിയുന്നുണ്ട്. ഇന്നിപ്പോള്‍ 260 രൂപ കൂലിയായി. പുറത്ത് പണിയെടുത്തു ജീവിക്കുന്നതിനെക്കാള്‍ സുഖം ഇവിടെ ജോലി ചെയ്യുന്നതാണെന്നും സിദ്ദിഖ് പുസ്തക പ്രകാശന വേളയില്‍ പറഞ്ഞത്.
18 വയസ്സാകുന്നതിനു മുന്നെ മോഷണത്തില്‍ അഗ്രഗണ്യനായിരുന്നു സിദ്ദിഖ്. പുസ്തകത്തില്‍ പറയുന്നതെല്ലാം സത്യമാണെന്ന് സിദ്ദിഖ്. കുടുംബജീവിതം ആഗ്രഹിക്കുന്ന സിദ്ദിഖിന് ബേക്കറി തുടങ്ങാനാണ് മോഹമെന്നുമായിരുന്നു അന്ന് പറഞ്ഞത്. തടവറയിലായിരുന്നു സിദ്ദിഖിന്റെ എഴുത്തുമുറി. കൂട്ടുകുടുംബത്തിനകത്ത് ഒറ്റപ്പെട്ട് ജീവിച്ച ഒരു ബാല്യത്തിന്റെ കരളലിയിക്കുന്ന കഥ അടക്കമായിരുന്നു സിദ്ദിഖിന്റെ പുസ്തകം പുറത്തിറങ്ങിയത്. പുസ്തകം പുറത്തിറങ്ങി അത്യാവശ്യം താരപരിവേഷം ലഭിച്ചെങ്കിലും മോഷണമാണ് നല്ല കലയെന്നാണ് സിദ്ദീഖ് വീണ്ടും തിരിച്ചറിഞ്ഞത്!.