ന്യൂഡല്‍ഹി: സാമൂഹമാധ്യമങ്ങളില്‍ വൈറലായി ബോളിവുഡിലെ ജനപ്രിയ നായികമാരില്‍ ഒരാളായ താപ്സി പന്നുവിന്റെ പ്രതികരണം. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നടി നടത്തിയ പ്രതികരണവാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായത്. ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവെന്ന ചോദ്യത്തിന് നടി താപ്സി പന്നു നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവെന്ന് ചോദിച്ചുകൊണ്ട് അവതാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ താപ്‌സിയെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് താപ്സി പന്നു തെരഞ്ഞെടുത്തത്.

തുടര്‍ന്ന് താരം നല്‍കിയ മറുപടിയാണ് വേറലായിരിക്കുന്നത്. 'എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം' എന്നായിരുന്നു അവര്‍ പറഞ്ഞത്. നിരവധിപ്പേരാണ് താപ്സിയുടെ ഈ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിഹാസപരമായ ട്രോളെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തോടുള്ള കൃത്യമായ പരിഹാസമാണ് നടി നല്‍കിയതെന്നും പലരും അഭിപ്രായപ്പെട്ടു.

സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ താരങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കവെ താപ്സി നല്‍കിയ മറുപടി മൂര്‍ച്ചയുള്ളതാണെന്നും പലരും പറയുന്നു. നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്.

വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്നായിരുന്നു മറ്റൊരാള്‍ എക്‌സില്‍ കുറിച്ചത്. ാപ്സി പന്നുവിന്റെ മറുപടി നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. അതേസമയം വീഡിയോയുടെ പൂര്‍ണ ഭാഗം പുറത്തുവന്നിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തപ്‌സി പന്നുവിനെ അനുകൂലിച്ചു പ്രതികൂലിച്ചു നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.