ബീജിംഗ്: ഇന്നത്തെ കാലത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പതിനെണ്ണായിരം അടി ഉയരമുള്ള ഒരു മലയുടെ മുകളില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഹൈക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന 31 കാരന്‍ വഴുതി വീണ മരിച്ച സംഭവം എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ നാമ കൊടുമുടിയിലെ ഒരു വിള്ളലിന് സമീപമാണ് ഇയാള്‍ വഴുതി വീണു മരിച്ചത്.

മഞ്ഞുമൂടിയ പര്‍വതശിഖരത്തില്‍ ചിത്രമെടുക്കാന്‍ തന്റെ സുരക്ഷാ കയര്‍ അഴിച്ചു മാറ്റിയതാണ് അപകടകാരണമായി മാറിയതെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിയൊന്ന് വയസുകാരനാണ് ഇത്തരത്തില്‍ ദാരുണാന്ത്യം ഉണ്ടായത്. ഹോങ്ങ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ അദ്ദേഹം ഐസ് കോടാലി ഉപയോഗിച്ചിരുന്നില്ലെന്നും നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. 650 അടി ഉയരത്തില്‍ നിന്ന് മഞ്ഞിന് മുകളിലൂടെ അദ്ദേഹം വീണത്.

സഹപ്രവര്‍ത്തകര്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കെ ഇയാള്‍ അപ്രത്യക്ഷനാകുകയാണ്. ചുവന്ന പര്‍വതാരോഹണ വസ്ത്രം ധരിച്ച ആ മനുഷ്യന്‍ കാല്‍വഴുതി ചരിവിലൂടെ താഴേക്ക് വീഴുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അതേസമയം കൂടെയുളളവര്‍ നിലവിളിക്കുകയും ചെയ്യുന്നുണ്ട്. 5,588 മീറ്റര്‍ ഉയരമുള്ള നാമ കൊടുമുടി, ഗോംഗ പര്‍വതത്തിന്റെ ഭാഗമായുള്ള കൊടുമുടിയാണ്. അപകടകരമായ ഭൂപ്രകൃതി ഉണ്ടായിരുന്നിട്ടും മനോഹരമായ കാഴ്ചകളും ഫോട്ടോ അവസരങ്ങളും തേടുന്ന പര്‍വതാരോഹകര്‍ക്കിടയില്‍ ഇത് ജനപ്രിയമാണ്.


അതേ സമയം പ്രാദേശിക ഭരണാധികാരികള്‍ പറയുന്നത് ഇവര്‍ കൊടുമുടി കയറുന്നതിനായി അനുമതി വാങ്ങിയിരുന്നില്ല എന്നാണ്. അപകടത്തില്‍ പെട്ട വ്യക്തി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട്

പട്ടണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതാദ്യമായിട്ടാണ് ഹോങ്ങ് മലകയറാന്‍ എത്തിയത്.

ഹോങ് 200 മീറ്ററിലധികം തെന്നിമാറി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,300 മീറ്റര്‍ താഴെയുള്ള പാറക്കെട്ടുകളിലേക്കാണ് വീണത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഒരു പര്‍വതത്തില്‍ കയറുന്നതിനിടെ ഈയിടെ അര്‍ജന്റീനക്കാരനായ ടെക് സി.ഇ.ഒ വീണു മരിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.