- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയില്‍ തീര്‍ത്ഥാടക തിരക്കിനിടയില്‍ മോഷണം നടന്നത് രണ്ട് തവണ; ഒരുസംഘത്തിന്റെ ബാഗ് കവര്‍ന്ന് 65,000 രൂപ വരെ നഷ്ട പ്പെട്ടതായി സൂചന; വലിയമ്പല നടപന്തലിലും കുളിക്കടവിലുമായി മോഷണം നടന്നിട്ടും മറച്ച് വച്ച് പോലീസ്; രഹസ്യാന്വേഷണമെന്ന് ന്യായീകരണം
എരുമേലിയില്‍ തീര്‍ത്ഥാടക തിരക്കിനിടയില്‍ മോഷണം നടന്നത് രണ്ട് തവണ
കോട്ടയം: തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ എരുമേലി വലിയമ്പല നടപന്തലിലും കുളിക്കടവിലുമായി മോഷണം. തീര്‍ത്ഥാടകരുടെ പണമാണ് മോഷ്ടിച്ചത്. ഈയാഴ്ച നടപന്തലില്‍ മാത്രം രണ്ട് ദിവസങ്ങളിലായി മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. ഒരു സംഘത്തിന്റെ ബാഗ് കവര്‍ന്ന് 65000 രൂപ വരെ നഷ്ടപ്പെട്ടതായി പറയുന്നു. സംഭവം മറച്ച് വച്ച് പോലീസ് രഹസ്യ അന്വേഷണം നടത്തി വരികയാണ്.
സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്്. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടിന് ടൗണിലെ സ്വര്‍ണക്കടയില്‍ മോഷണ ശ്രമമാണ് നടന്നതെങ്കില്‍ നടപന്തലില്‍ മോഷണം തന്നെ നടന്നിട്ടും പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലായെന്ന് ആക്ഷേപമുണ്ട്. സ്വര്‍ണക്കടയുടെ പിന്നിലൂടെ വന്ന മോഷ്ടാവ് സമീപവാസി ഉണര്‍ന്ന് ലൈറ്റ് ഇട്ടത് കൊണ്ട് മാത്രമാണ് മോഷണം നടത്താതെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.
നൂറു കണക്കിന് പോലീസുകാരെ വെട്ടിച്ചാണ് തിരക്കേറിയ എരുമേലിയില്‍ മോഷണം നടത്തുന്നത്. എരുമേലി ടൗണും പരിസര പ്രദേശങ്ങളും പോലീസിന്റെ സി. സി. ടി. വി. ക്യാമറ നിരീക്ഷണത്തിലാണ്. ദേവസ്വം ബോര്‍ഡും നടപന്തലില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പ് എരുമേലിയ്ക്ക് സമീപം മുക്കൂട്ടുതറ ടൗണില്‍ കടകളില്‍ മോഷണം നടത്തിയ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.
നടപന്തലില്‍ നടന്ന മോഷണത്തില്‍ കാര്യമായ ഗൗരവം എടുത്ത് പോലീസ് അന്വേഷിക്കാതിരുന്നതോടെ വീണ്ടും മോഷണം ആവര്‍ത്തിക്കുകയാണ്. നിലവില്‍ മോഷ്ടാക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നുള്ള അനൗണ്‍സ്മെന്റ് വിവിധ ഭാഷകളില്‍ നടത്തുന്നുണ്ട്. സ്ഥിരം മോഷ്ടാക്കളുടെ ചിത്രം വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
താല്‍ക്കാലിക കടകളില്‍ ജോലിക്കെത്തിയവരുടെ പോലീസ് ക്ലിയറന്‍സ് നല്‍കുന്നതിലും ഗൗരവം പോലീസ് കാണിക്കാതെ വരുന്നതോടെ മോഷണ, ക്രിമിനല്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ആരൊക്കെയാണ് എരുമേലിയില്‍ എത്തിയിട്ടുള്ളതെന്ന് പരിശോധനയും കാര്യക്ഷമമല്ല. ക്രിമിനല്‍ കേസുകളില്‍പ്പെട്ട ആളുകളെ പാര്‍ക്കിങ് മൈതാനങ്ങളിലോ, കടകളിലോ നിര്‍ത്തരുതെന്ന് ജില്ല പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് പരിശോധിക്കാന്‍ എരുമേലി പോലീസ് തയ്യാറാവുന്നില്ല. മാത്രമല്ല ചില പാര്‍ക്കിങ് മൈതാനം നടത്തിപ്പുകാര്‍ക്ക് പോലീസ് വിട്ടുവീഴ്ച്ച ചെയ്യുന്നതായും ആരോപണമുയരുന്നു.