- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പ്രസവത്തിന് 75 ദിവസം കഴിഞ്ഞപ്പോ വയറ്റില്‍ നിന്ന് തുണി പുറത്തേക്ക് വന്നു; ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാം തോന്നലാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്'; മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി യുവതി
'പ്രസവത്തിന് 75 ദിവസം കഴിഞ്ഞപ്പോ വയറ്റില്‍ നിന്ന് തുണി പുറത്തേക്ക് വന്നു
കല്‍പറ്റ: വയനാട് മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നുതോടെയാണ് ഗുരുതര ചികിത്സാ പിഴവിന്റെ വിവരങ്ങല്‍ പുറത്തുവന്നത്. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്. അസഹ്യമായ വേദനയെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്.
പ്രസവത്തിന് ശേഷം യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം മറന്നുവെച്ചതായാണ് പരാതി. കഴിഞ്ഞ ഒക്ടോബറില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലായിരുന്നു ദേവിയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ അസഹനീയമായ വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട യുവതി പലതവണ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും, 'ഗ്യാസ് ട്രബിള്‍' ആണെന്നും കൂടുതല്‍ വെള്ളം കുടിച്ചാല്‍ മാറുമെന്നും പറഞ്ഞ് അധികൃതര്‍ ഇവരെ മടക്കി അയക്കുകയായിരുന്നു.
സ്‌കാനിംഗ് നടത്താന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഏകദേശം 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം തനിയെ പുറത്തുവരികയായിരുന്നു. ഇതോടെയാണ് ചികിത്സയില്‍ സംഭവിച്ച വലിയ പിഴവ് വ്യക്തമായത്. സംഭവം വിവാദമായതോടെ മന്ത്രി ഒ.ആര്‍. കേളു ഇടപെടുകയും വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിലും പരാതി നല്‍കി.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവതിയുടെ വേദന ഗൗരവമായി കാണാതിരുന്ന നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും പെരുമാറ്റത്തിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.




