- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ശ്രദ്ധിച്ച ആളുകൾ; പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിൽ; കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെ; പിന്നിലെ കാരണം വ്യക്തമല്ല; പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമെന്ന് നാട്ടുകാർ; ഇരുവരും പാറയുടെ മുകളിലിരിക്കുന്ന ചിത്രങ്ങളും പുറത്ത്; ചുരുളഴിക്കാൻ പോലീസ്
കൊല്ലം: കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെയെന്ന് വിവരങ്ങൾ. കൊല്ലം കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്നാണ് താഴേക്ക് ചാടി വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. ഇവരുടെ സുഹൃത്തായ ശിവർണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്.
അതിനിടെ പാറയുടെ മുകളിൽ ഇരിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ആളുകൾ ശ്രദ്ധിച്ചിരുന്നു. പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് പലപ്പോഴും ആരോപണമുയർന്നിട്ടുണ്ട്. വിദ്യാർത്ഥികളടക്കം ഇവിടേക്ക് വരുന്നത് ലഹരിയുടെ ഉപയോഗത്തിനാണെന്ന ആരോപണം പലപ്പോഴും ഉയരാറുണ്ട്. പൊലീസിന്റെ ശ്രദ്ധ പലപ്പോഴും ഉണ്ടാകാറില്ല. നിരവധി തവണ ഇവിടെ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് അപകടത്തിൽപ്പെട്ടവർ. ഇന്ന് രാവിലെ മുതൽ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വൈകുന്നേരം അഞ്ചുമണിയോടെ മരുതിമലയിൽ ഇവരെ നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ പൂയപ്പള്ളി പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തും മുൻപേ ഇരുവരും മലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സഹായത്തിനായി എത്തിയ പോലീസ് സംഘം ഉടൻതന്നെ ഇരുവരേയും അടിവാരത്തേക്ക് മാറ്റുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മീനു മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ശിവർണ്ണ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരും എന്ത് കാരണത്താലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. പോലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.