കൊച്ചി: മൂന്നാറില്‍ ഊബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച മുംബൈ സ്വദേശിനി ജാന്‍വിയെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായെന്ന് മാത്രമല്ല, കേസുമായി. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്കും ഒത്താശചെയ്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. എന്തായാലും യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവം വിദേശത്ത് കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

INDIANS IN TORONTO എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരാള്‍ അവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകുന്നതാണോ നല്ലതെന്ന് ചോദിച്ചതിന് വളരെ പ്രതികൂല മറുപടിയാണ് വന്നത്. ഊബറോ ഓലയോ ഉപയോഗിക്കാന്‍ കൊച്ചിക്കാര്‍ അനുവദിക്കില്ലെന്നും ട്രേഡ് യൂണിയന്‍ മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നതെന്നുമാണ് മറുപടി. ഗോവയിലും സമാന സ്ഥിതിയാണെന്ന് മറ്റൊരാള്‍ പറയുന്നുണ്ടെങ്കിലും അത് ആശ്വസിക്കാനുള്ള വകയല്ല.

പഴമ്പുരാണംസ് എന്ന ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റ് വായിക്കാം

മൂന്നാറില്‍ ടൂറിസ്റ്റ് ആയി വന്ന ഒരു പ്രഫസര്‍ (യുവതി) , ഊബര്‍ വിളിച്ചപ്പോള്‍, മൂന്നാറിലെ ലോക്കല്‍ ടാക്സിക്കാര്‍ വന്നു ഊബര്‍ തടഞ്ഞു. മൂന്നാറില്‍ നിന്നും ആര്‍ക്കും ഊബറില്‍ യാത്ര ചെയ്യാന്‍ സാധിക്കുക ഇല്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന്, യാത്രക്കാരി പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസും ലോക്കല്‍ ടാക്സിക്ക് ഒപ്പം നില കൊള്ളുകയും, ഊബറില്‍ നിന്നും ഇറക്കി ലോക്കല്‍ ടാക്സിയില്‍ കയറ്റി വിടുകയും ആണ് ചെയ്തത്.. ഈ സംഭവത്തില്‍ പ്രഫസര്‍ ഒരു വീഡിയോ ചെയ്യുകയും, ആ വീഡിയോ വൈറല്‍ ആവുകയും ചെയ്തു.

പ്രൊഫസറുടെ ഈ പരാതിയുടെ വീഡിയോ, നമ്മുടെ ടൂറിസ്റ്റ് മന്ത്രി കണ്ടിട്ട്, പ്രഫസര്‍ക്കു ഒക്കെ നില്‍ക്കാതെ ലോക്കല്‍ ടൂറിസ്റ്റ് ടാക്സിക്കാര്‍ക്ക് ഒപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഈ സംഭവം നടന്നത് അങ്ങ് കൊച്ചു കേരളത്തില്‍ ആണെങ്കിലും, കഴിഞ്ഞ ദിവസം, INDIANS IN TORONTO എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരാള്‍ അവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകുന്നതാണോ നല്ലതെന്ന് ചോദിച്ചതിന് വന്ന മറുപടി കാണുക. ഭാഗ്യത്തിനു ഗോവയിലും കേരളത്തിലെ അതെ പോലത്തെ സ്ഥിതി ആയതു കൊണ്ട് തത്ക്കാലം നമ്മള്‍ രക്ഷപ്പെട്ടു.

ഓണ്‍ലൈന്‍ മീഡിയാകള്‍ വ്യാപകമായതോടെ ഇത് പോലെ ഉള്ള ചെറിയ ചെറിയ സംഭവങ്ങള്‍ ലോകം എമ്പാടും ഉള്ള ആളുകള്‍ അറിയുന്നു എന്നും അതൊക്കെ നമ്മുടെ ബിസിനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കുക.. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന സംസ്ഥാനം ആണ്. അതു അങ്ങനെ തന്നെ എന്നും നില നില്‍ക്കാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്....

#pazhampuranams


ഊബര്‍ ടാക്‌സി വിളിച്ച് യാത്രചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. മുംബൈയില്‍ അസി. പ്രൊഫസറായി ജോലി നോക്കുന്ന ജാന്‍വിയെയാണ് ഭീഷണിപ്പെടുത്തിയത്. വിനോദയാത്രയുടെ ഭാഗമായി ഓക്ടോബര്‍ 30ന് മൂന്നാറിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയില്‍ പറഞ്ഞ്രിരുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാല്‍ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാന്‍വി വീഡിയോ അവസാനിപ്പിച്ചത്.

ഒക്ടോബര്‍ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാന്‍വിക്കാണ് ദുരനുഭവം ഉണ്ടായത്.