തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ). തൊടുപുഴയില്‍ വെച്ച് ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടലുണ്ടായതായി യുഎന്‍എ നേതാവ് ജാസ്മിന്‍ഷാ പ്രതികരിച്ചു.

വിമര്‍ശനങ്ങളോ, എതിര്‍വാദങ്ങളോ ഉയര്‍ത്തുന്നവരോട് സംവദിച്ച് ജയിക്കാന്‍ കഴിയാത്തവരെ നിഷ്‌കാസനം ചെയ്യുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി അദ്ദേഹത്തെ കുരുക്കാന്‍ പലരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നാം മുന്‍പ് കേട്ടിട്ടുണ്ട്. അത്തരത്തില്‍ പരാജയപ്പെട്ട ഭീരുക്കളാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുകയെന്നും ജാസ്മിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നമുക്കൊരാളോട് എതിര്‍പ്പുണ്ടാകാം, വിയോജിപ്പ് ഉണ്ടാകാം. അതെല്ലാം മാന്യമായ രീതിയിലാണ് സംവദിക്കേണ്ടത്.

ഷാജന്‍ സ്‌ക്കറിയക്കെതിരെ നടന്ന വധശ്രമത്തെ യുഎന്‍എ അപലപിക്കുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പോലീസിനോട് യുഎന്‍എ അഭ്യര്‍ത്ഥിക്കുന്നതായും ജാസ്മിന്‍ ഷാ കുറിച്ചു.

ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഷാജന്‍ സ്‌കറിയക്ക് എതിരായ ആക്രമണത്തെ അപലപിക്കുന്നു... ഇന്ന് തൊടുപുഴയില്‍ വെച്ച് ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടലുണ്ടായി. വിമര്‍ശനങ്ങളോ, എതിര്‍വാദങ്ങളോ ഉയര്‍ത്തുന്നവരോട് സംവദിച്ച് ജയിക്കാന്‍ കഴിയാത്തവരെ നിഷ്‌കാസനം ചെയ്യുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി അദ്ദേഹത്തെ കുരുക്കാന്‍ പലരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നാം മുന്‍പ് കേട്ടിട്ടുണ്ട്.

അത്തരത്തില്‍ പരാജയപ്പെട്ട ഭീരുക്കളാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുക. നമുക്കൊരാളോട് എതിര്‍പ്പുണ്ടാകാം, വിയോജിപ്പ് ഉണ്ടാകാം. അതെല്ലാം മാന്യമായ രീതിയിലാണ് സംവദിക്കേണ്ടത്. ഷാജന്‍ സ്‌ക്കറിയക്കെതിരെ നടന്ന വധശ്രമത്തെ യുഎന്‍എ അപലപിക്കുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പോലീസിനോട് യുഎന്‍എ അഭ്യര്‍ത്ഥിക്കുന്നു.

ആക്രമണ വാര്‍ത്ത അറിഞ്ഞയുടന്‍ ആശുപത്രിയിലുള്‍പ്പെടെ ഓടിയെത്തുകയും, മികച്ച പരിചരണം ഉറപ്പ് വരുത്തുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. വിവരങ്ങള്‍ അറിയിച്ച ജോള്‍ഡിന്‍, പ്രശാന്ത്, രാജ് കിരണ്‍, മിനി, ഷൈനി മോള്‍, ഷോബി ജോസഫ്, അഷ്‌റഫ് എന്നിവരോട് വ്യക്തിപരമായ നന്ദിയും, സ്‌നേഹവും അറിയിക്കുന്നു.

ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമം നടന്നത് ഇന്ന് വൈകുന്നേരമാണ്. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടാനായിരുന്നു. അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഡിവൈഎഫ്ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്.

സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം പ്രദേശത്തെ മറ്റൊരു സംഘത്തിലേക്ക് സംശയങ്ങളെത്തിയിരുന്നു. പിന്നീട് ആക്രമിക്കാന്‍ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നത് ഡിവൈഎഫ് ഐക്കാരാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാജന്‍ സ്‌കറിയയുടെ വാഹനത്തെ മറിച്ചിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മങ്ങാട്ട് കവലയില്‍ വച്ചായിരുന്നു സിപിഎം യുവജന സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജന്‍ സ്‌കറിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.