- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിച്ചു കിട്ടണം; ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കുന്നില്ല'; ജന്തര്‍ മന്തറില്‍ മരണം വരെ നിരാഹര സമരത്തിന് ഒരുങ്ങി വി പി സുഹ്‌റ; ഇനി ജയിക്കാതെ പിന്തിരിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക
'അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിച്ചു കിട്ടണം
ന്യൂഡല്‍ഹി: ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സാമൂഹ്യപ്രവര്‍ത്തക വി പി സുഹ്‌റ. അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നത് വരെ വി.പി സുഹ്‌റ മരണം വരെ നിരാഹര സമരത്തിന് ഒരുങ്ങഉകയാണ്. ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ ഞായറാഴ്ച തുടങ്ങുന്ന സമരത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്ന് അവര്‍ ശനിയാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ആവശ്യം നേടിയെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്ന പ്രശ്‌നമില്ല. നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണ്. 2016 മുതല്‍ സുപ്രീംകോടതിയില്‍ കേസ് ഉണ്ട്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ജയിക്കാതെ പിന്തിരിയില്ല. സമരം വിജയിക്കാതെ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ലെന്നും അതിനിടയില്‍ മരിക്കുകയാണെങ്കില്‍ മരിച്ചോട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കുന്നില്ല. ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്.
ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ പൊരുതി നേടിയതാണ്. പിന്തുടര്‍ച്ചാവകാശത്തില്‍ ചീഫ് ജസ്റ്റിസിനും കത്തയച്ചു. കേരളത്തിലെ എംഎല്‍എമാരെയും എംപിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും സ്ത്രീകള്‍ക്ക് അവകാശങ്ങളും നീതിയും ലഭിക്കാത്ത എന്തുകൊണ്ടെന്നാണ് സുഹറ ചോദിക്കുന്നത്.
നേരത്തെ താന്‍ അവിശ്വാസിയായതിനാല്‍ തനിയ്ക്ക് ശരീയത്ത് നിയമം ബാധകമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മലയാളിയായ മുസ്ലീം വനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്ത്രീ വിരുദ്ധമായതിനാല്‍ ശരീയത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ 50കാരിയായ സഫിയ പിഎം, അവര്‍ ഇസ്ലാം മതം അനുസരിച്ച് ജീവിക്കാത്തയാളായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയാണ് ്ന്ന് ചെയ്തത്. 1925-ലെ മതേതര നിയമപ്രകാരമം അനന്തരാവകാശം ലഭ്യമാക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ കോടതി അനുവദിക്കണമെന്നും ഹര്‍ജിയില്‍ സഫിയ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മുസ്ലീങ്ങള്‍ക്കിടയില്‍ പിന്തുടര്‍ച്ചാവകാശം വിശദമാക്കുന്ന രണ്ട് സെക്ഷനുകളാണ് ശരീയത്ത് നിയമത്തിലുള്ളത്. 1937-ലെ മുസ്ലിം വ്യക്തിഗതനിയമം (ശരിയത്ത്) അപേക്ഷാ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം മുസ്ലീം സമുദായത്തിലെ ഒരു അംഗം അവന്റെ/അവളുടെ കുടുംബസ്വത്തിന്റെ വില്‍പത്രങ്ങളിലൂടെയോ പരമ്പാഗതമായ സ്വത്തിന്റെയോ ഗുണഭോക്താവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ അയാള്‍ ഇസ്ലാം മതാചാരപ്രകാരമാണ് ജീവിക്കുന്നത് എന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. 1937-ലെ നിയമം അനുസരിച്ച് ഒസ്യത്ത് എഴുതാതെ മരിച്ച വ്യക്തിയുടെ വസ്തുവകകള്‍ അനന്തരാവകാശികള്‍ക്ക് ലഭിക്കുന്ന രീതിയും മുസ്ലീം സമുദായത്തില്‍ പിന്തുടരുന്നുണ്ട്. എങ്കിലും തന്റെ കുടുംബത്തിന്റെ ആകെയുള്ള സ്വത്തില്‍ മൂന്നിലൊരു ഭാഗത്തിന് മാത്രമേ മുസ്ലീം സ്ത്രീക്ക് അവകാശമുള്ളൂ.
അതേസമയം, മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമാണ് മക്കളായിട്ടുള്ളതെങ്കില്‍ മാതാപിതാക്കളുടെ സ്വത്തില്‍ 50 ശതമാനം മാത്രമാണ് മകള്‍ക്ക് ലഭിക്കുക. ശേഷിക്കുന്ന 50 ശതമാനത്തിന് അര്‍ഹത കുടുംബത്തിലെ പുരുഷനായ ഒരു അംഗത്തിനായിരിക്കും. സാധാരണ അമ്മയുടെ സഹോദരനാണ് ഇതില്‍ ആദ്യ പരിഗണന. ശേഷം പിതാവിന്റെ സഹോദരനും സഹോദരിമാര്‍ക്കുമാണ് ലഭിക്കുക. എക്സ്-മുസ്ലീംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ യുഎ മുഹമ്മദാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സമുദായത്തിലെ സ്ത്രീകളോട് ശരീയത്ത് നിയമം വിവേചനപരമായാണ് ഇടപെടുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ശരിയത്ത് നിയമത്തിലെ 2,3 സെക്ഷനുകളില്‍ വിവരിക്കുന്ന ഒരു കാര്യവും അനുസരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും താന്‍ ഒരു അവിശ്വാസിയായ മുസ്ലീം ആണെന്ന് പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ പ്രഖ്യാപിച്ചാല്‍ പിതാവിന്റെ സ്വത്തില്‍ മകളുടെ അനന്തരാവകാശം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ ചൂണ്ടിക്കാട്ടി. അതിന് പുറമെ ഹര്‍ജിക്കാരിയുടെ ഏക മകള്‍ക്ക് അവരുടെ സ്വത്തിന്റെ ഏക അനന്തരാവകാശിയെന്ന അവകാശവും നിഷേധിക്കപ്പെടും. 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ഒരു മതേതര നിയമം ആണെങ്കിലും സെക്ഷന്‍ 58 ഇന്ത്യയിലെ മുസ്ലിങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുന്നു. ''ഹര്‍ജിക്കാരി തന്റെ സ്വത്ത് മുഴുവന്‍ തന്റെ ഏക മകള്‍ക്ക് ഇഷ്ടദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതേസമയം, ശരിയത്ത് നിയമപ്രകാരം ഈ സ്വത്തില്‍ 50 ശതമാനം മാത്രമേ മകള്‍ക്ക് ലഭിക്കുകയുള്ളൂ,'' അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
അതിനാല്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാ അവകാശം പ്രകാരം തന്റെ സ്വത്ത് ദാനം ചെയ്യാനാണ് ഹര്‍ജിക്കാരി ഇഷ്ടപ്പെടുന്നത്. ഇത് പ്രകാരം ഹര്‍ജിക്കാരി മരിക്കുമ്പോള്‍ അവരുടെ മുഴുവന്‍ സ്വത്തും മകള്‍ക്ക് ലഭിക്കും. കോടതിയില്‍ കൂടുതല്‍ സങ്കീര്‍ണമായ കേസാണത്. ഇതിനിടെ ഇസ്ലാമിക പിന്തുടര്‍ച്ചാ നിയമം മറികടക്കാന്‍ വേണ്ടി മുസ്ലീം സമുദായത്തിലെ ചിലര്‍ അടുത്തിടെ വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുക ഉണ്ടായിട്ടുണ്ട്.