ഡൽഹി: വിവാഹ ചടങ്ങിലെ രസകരമായ മുഹൂർത്തങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. വീഡിയോസിനൊക്കെ നല്ല പ്രതികരണവുമായിരിക്കും. വിവാഹ വേദിയിലെ ഡാൻസുകളും കുട്ടികളുടെ ക്യൂട്ട് വീഡിയോസും എല്ലാം ക്യാമറാമാൻ ഒപ്പിയെടുക്കുന്നു. ശേഷം അത് സോഷ്യൽ മീഡിയയിൽ ഷെയർ ആയി വരുമ്പോൾ പെട്ടെന്ന് വൈറലാവുകയും ചെയ്യും.

അതുപോലെ നിരവധി വീഡിയോസ് ഇൻസ്റ്റ റീൽസിൽ കാണാൻ സാധിക്കും. അത്തരമൊരു വിവാഹ ചടങ്ങിലെ നവവധുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്രയും വൈറലാകാൻ എന്താണ് ഈ വീഡിയോയ്ക്ക് ഇത്ര പ്രത്യേകത എന്ന് തിരക്കിപ്പോയപ്പോൾ അറിഞ്ഞത് രസകരമായ സംഭവമാണ്.

https://www.instagram.com/reel/DDUGDBZtULY/?utm_source=ig_embed&utm_campaign=loading

'വർമല' (വിവാഹമാല കൈമാറ്റം) ചടങ്ങിനിടെയുള്ള വൈകാരിക നിമിഷമാണ് വീഡിയോയിൽ കാണിക്കുന്നത്. അതിഥികൾ നവ ദമ്പതികളെ ആശീർവദിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോൾ വധു ഭയങ്കരമായിട്ട് പൊട്ടി കരയുകയാണ്. അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ തന്നെ കഴിയുന്നില്ല.

വധുവിന്റെ ചുറ്റുമുള്ള ബന്ധുക്കൾ അവളെ ആശ്വസിപ്പിക്കുകയാണ്. പക്ഷെ അവൾ കരച്ചിൽ തുടരുന്നു. ഇതെല്ലാം ദയനീയ ഭാവത്തിൽ നോക്കിനിൽക്കുന്ന വരനുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. വിവാഹ വേദിയിൽ വച്ചാണ് പെൺകുട്ടി വരനെ ആദ്യമായി കാണുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

വരനെ കണ്ടെത്തിയതും, വിവാഹം തീരുമാനിച്ചതുമെല്ലാം വധുവിന്റെ പിതാവാണ്. എന്നാൽ തന്റെ സങ്കൽപത്തിനൊത്ത ആളല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കരച്ചിൽ നിർത്താൻ പറ്റാതെ ആയി. രണ്ട് ദിവസം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനകം 1.38 കോടിയിലധികം പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും കിട്ടി.

നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിരിക്കുന്നത്. മിക്കവരും വധുവിനെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്. പക്ഷെ സൗന്ദര്യം നോക്കി ആളുകളെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്. കമന്റ് ബോക്സിൽ ഉണ്ട്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.