- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദസഞ്ചാരികളുമായി പുറപ്പെട്ട ആഡംബര കപ്പൽ ചെങ്കടലിൽ മുങ്ങി; 18 പേരെ കാണാതായി; 28 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു; പോയത് കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ച്; 'സീ സ്റ്റോറി' കാണാമറയത്ത്!
കെയ്റോ: വിനോദ സഞ്ചാരികളുമായി പുറപ്പെട്ട ആഡംബര കപ്പൽ മുങ്ങിപോയതായി റിപ്പോർട്ടുകൾ. നടന്നത് വൻ ദുരന്തമെന്ന് അധികൃതർ. വിനോദ സഞ്ചാര നൗക യാണ് ചെങ്കടലിൽ മുങ്ങി താഴ്ന്നത്. ചെങ്കടലിൽ നടന്ന ദുരന്തത്തിൽ വിദേശികൾ അടക്കം 18 പേരെ കാണാതായിട്ടുണ്ട്. മുങ്ങിയ 28 പേരെ രക്ഷിക്കാൻ സാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
ബ്രിട്ടൻ, ഫിൻലണ്ട്, ഈംജിപ്ത് സ്വദേശികളാണ് കാണാതായവരിൽ ഉള്ളത്. 13 കപ്പൽ ജീവനക്കാർ അടക്കം 44 പേരുമായ യാത്ര ആരംഭിച്ച ആഡംബര നൌകയാണ് ചെങ്കടലിൽ മുങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പ്രാദേശിക സമയം 3.30ഓടെയാണ് മെയ് ഡേ സന്ദേശം ആഡംബര നൌകയിൽ നിന്ന് ലഭിച്ചതെന്നാണ് ചെങ്കടൽ പ്രവിശ്യാ അധികൃതർ വിശദമാക്കുന്നത്.
ബോട്ട് അപകടത്തിൽപ്പെടാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും കടലിൽ പോവുന്നതിന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നതായാണ് അധികൃതർ പറയുന്നു.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് ദിവസത്തെ യാത്രയ്ക്കായി ആഡംബര കപ്പൽ പുറം കടലിൽ ഇറങ്ങിയത്. സ്കൂബാ ഡൈവിംഗ് അടക്കമുള്ളവ ഉൾപ്പെടുന്നവയായിരുന്നു അഞ്ച് ദിന ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നത്. സീ സ്റ്റോറി എന്ന ആഡംബര നൌക മാർസ അലാം തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ബോട്ട് മുങ്ങിയതിന് പിന്നാലെ രക്ഷപ്പെട്ട ആളുകൾക്ക് ആവശ്യമായ ചികിത്സാ സഹായം നൽകിയതായാണ് ചെങ്കടൽ ഗവർണർ മേജർ ജനറൽ വിശദമാക്കി.
കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഈജിപ്തിലെ നാവിക സേനയും സൈന്യവും ചേർന്ന് സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശനിയാഴ്ച ഈജിപ്തിലെ കാലാവസ്ഥാ വിഭാഗം മെഡിറ്ററേനിയൻ കടലിലും ചെങ്കടലിലും പ്രക്ഷുബ്ദാവസ്ഥയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇവർ വിനോദ സഞ്ചാരത്തിന് പോയെതെന്നും റിപ്പോർട്ടുകൾ ഉണ്ട്.