- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു. കെയിലെ ഡോന്കാസ്റ്ററിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
യു. കെയിലെ ഡോന്കാസ്റ്ററിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
ഡോണ്‍കാസ്റ്റര്‍: ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ നിമിഷങ്ങള്‍ക്കകം തന്നെ തകര്‍ന്ന് വീണത് ബെന്റ്‌ലിയില്‍ ആകെ ഭീതി പരത്തി. റോബിന്‍സണ്‍ ആര്‍ 44 റേവന്‍ 2 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. എമര്‍ജന്‍സി വിഭാഗം ഉടനടി അപകടസ്ഥലത്തെത്തി. ഇന്നലെ ഒക്ടോബര്‍ 30 രാവിലെ പത്തേകാലോടെ ആയിരുന്നു സംഭവം നടന്നത്. ഒരു എഴുപത് കാരന് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.
ഒരു കുട്ടി ഉള്‍പ്പടെ മറ്റ് മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായും സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് സ്ഥിരീകരിച്ചു. അപകടവിവരം അറിഞ്ഞയുടന്‍ പോലീസും അഗ്‌നിശമന സേനയും ഉള്‍പ്പടെയുള്ള രക്ഷാ സന്നാഹങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. സംഭവസ്ഥലം ഇപ്പോള്‍ പോലീസ് വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തേക്കുള്ള റോഡുകളും അടച്ചിട്ടുണ്ട്.
Next Story




